കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിയൂര്‍ പീഡനം; അനാഥാലയ മേധാവിയെ പോലീസിന് 'തൊടാന്‍' കഴിയില്ല, അറസ്റ്റ് തടഞ്ഞത് പ്രായം പരിഗണിച്ച്

സംഭവത്തില്‍ തനിക്ക് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി സിസ്റ്റര്‍ ഒഫീലിയ മുന്‍ കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

  • By Akshay
Google Oneindia Malayalam News

കൊച്ചി: കൊട്ടിയൂരില്‍ വൈദീകന്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സിസ്റ്റര്‍ ഒഫീലിയയുടെ അറസ്റ്റ് പോലീസ് തടഞ്ഞു. വെള്ളിയാഴ്ചവരെ സിസ്റ്റര്‍ ഒഫീലിയയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിനോട് ശുപാര്‍ശ ചെയ്തു.

സംഭവത്തില്‍ തനിക്ക് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി സിസ്റ്റര്‍ ഒഫീലിയ മുന്‍ കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

എട്ടാം പ്രതി

എട്ടാം പ്രതി

വൈത്തിരി ദത്തെടുപ്പ് കേന്ദ്രത്തിന്റെ മേധാവിയാണ് സിസ്റ്റര്‍ ഒഫീലിയ. കേസില്‍ എട്ടാം പ്രതിയാണ് ഇവര്‍.

 മറ്റ് പ്രതികള്‍

മറ്റ് പ്രതികള്‍

കേസില്‍ പ്രതികളായി ചേര്‍ക്കപ്പെട്ട കൂത്തുപറമ്പ് ആശുപത്രിയിലെ ഡോക്ടര്‍മാരായ സിസ്റ്റര്‍ ടെസി ജോസ്, ഹൈദരി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരും മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

 നവജാതശിശു

നവജാതശിശു

നവജാതശിശുവിനെ ലഭിച്ചിട്ടും ഉത്തരവാദപ്പെട്ടവരെ അറിയിച്ചില്ലെന്നതാണ് സിസ്റ്റര്‍ക്കുമേല്‍ ആരോപിച്ചിരിക്കുന്ന കുറ്റം.

 അനാഥാലയത്തിന്റെ ചുമതല

അനാഥാലയത്തിന്റെ ചുമതല

തനിക്ക് 78 വയസ് പ്രായമുണ്ടെന്നും അനാഥാലയത്തിന്റെ ചുമതല മാത്രമാണ് തനിക്കുളളതെന്നും ജാമ്യാപേക്ഷയില്‍ ഒഫീലിയ വ്യക്തമാക്കുന്നുണ്ട്.

English summary
Kottiyoor rape casw; High Court stopped sisiter Ophilia's arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X