Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് ധനസഹായം; അപേക്ഷകള്‍ ഇന്ന് മുതല്‍ സമര്‍പ്പിക്കാം, അപേക്ഷിക്കേക്കേണ്ട രീതി ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ കുടുംബത്തിന് ധനസഹായം ലഭിക്കുന്നതിനായി ഇന്ന് മുതല്‍ അപേക്ഷിക്കാം. മരിച്ചയാളുടെ ഏറ്റവും അടുത്ത ബന്ധുക്കളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അമ്പതിനായിരം രൂപയുടെ ധനസഹായം കാത്ത് കേരളല്‍ 25,000 കുടുംബങ്ങളാണ് കേരളത്തിലുള്ളത്. ഓണ്‍ലൈനായും, പി.എച്ച്.സികള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ വഴിയും അപേക്ഷ സമര്‍പ്പിക്കാം. ഐസിഎംആര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റിനും, വിട്ടുപോയ മരണങ്ങളെ പട്ടികയിലുള്‍പ്പെടുത്താനും ആണ് അപേക്ഷകള്‍ നല്‍കേണ്ടത്. ഇത് സംബന്ധിച്ച തീരുമാനം ജില്ലാതലസമിതി ഒരു മാസത്തിനകം പൂര്‍ത്തിയാക്കും.

1

ഐസിഎംആര്‍ പുറത്തിറക്കിയ പുതുക്കിയ നിര്‍ദ്ദേശ പ്രകാരം കൊവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സര്‍ക്കാര്‍ ഇതുവരെ കൊവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കൊവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും, ഏന്തെങ്കിലും പരാതിയുള്ളവര്‍ക്കും, പുതിയ സംവിധാനം വഴി അപ്പീല്‍ സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. സര്‍ക്കാര്‍ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. ലഭിക്കുന്ന അപേക്ഷകള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് 19 മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്‍; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇങ്ങനെ

അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇങ്ങനെ

ആദ്യമായി കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലില്‍ (https://covid19.kerala.gov.in/deathinfo) കയറി കൊവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റില്‍ പേര് ഉണ്ടോയെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഇതില്‍ ഉള്‍പ്പെടാത്തവരുണ്ടെങ്കില്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. തുടര്‍ന്ന് ഈ സൈറ്റില്‍ ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി. അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. സമര്‍പ്പിച്ച അപേക്ഷകള്‍ തുടര്‍ നടപടികള്‍ക്കായി മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും അംഗീകാരത്തിനായി ജില്ലാ കൊവിഡ് മരണ നിര്‍ണയ സമിതിക്കും അയക്കുകയാണ് ചെയ്യുക. പുതിയ ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് ജില്ലാ കോവിഡ് മരണ നിര്‍ണയ സമിതി (സിഡിഎസി) അംഗീകാരത്തിന് ശേഷം പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. ഈ സൈറ്റിലൂടെ തന്നെ അപേക്ഷകളുടെ സ്ഥിതിയറിയാനും സാധിക്കും.

ഐസിഎം ആര്‍ മാതൃക

ഐസിഎം ആര്‍ മാതൃക

ഐസിഎം ആര്‍ മാതൃകയിലും അപേക്ഷിക്കാം. അതിനായി കോവിഡ് ഡെത്ത് ഇന്‍ഫോ എന്ന വെബ്‌സൈറ്റില്‍ കയറി ഐസിഎംആര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുക. അതില്‍ ചോദിച്ചിരിക്കുന്ന വിവരങ്ങള്‍ കൃത്യമായി അപ്ലോഡ് ചെയ്യുക. രജിസ്‌ട്രേഷന്‍ കീനമ്പര്‍, സര്‍ട്ടിഫിക്കറ്റിലെ പേര്, പിതാവിന്റേയോ മാതാവിന്റേയോ ഭര്‍ത്താവിന്റേയോ പേര്, വയസ്, മരണ ദിവസം, മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ല, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, അപേക്ഷകന്റെ വിവരം എന്നിവ നല്‍കണം. വേണ്ട തിരുത്തലുകള്‍ വരുത്തി സബ്മിറ്റ് ചെയ്യണം. മരണ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും വേണം. തുടര്‍ന്ന് നല്‍കിയ നമ്പറില്‍ അപേക്ഷാ നമ്പര്‍ മെസേജായി വരും. ഇത് അംഗീകാരത്തിനായി ജില്ലാ കൊവിഡ് മരണ നിര്‍ണയ സമിതിക്ക് (സിഡിഎസി) അയച്ച ശേഷം ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യും.

4

കേരളത്തിലെ 7000 മരണങ്ങള്‍ കൂടി കോവിഡ് മരണങ്ങളായി സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പട്ടികയില്‍ നിന്ന് വിട്ടുപോയതാകാം ഇവയെന്നും ആരോഗ്യ വകുപ്പ് തന്നെ അന്വേഷിച്ച് കണ്ടെത്തിയാണ് ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തതെന്നുമാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞത്. കോവിഡ് മരണക്കണക്കുകകള്‍ മറച്ചുവതു മൂലം അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കപ്പെടുന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയവും അവതരിപ്പിച്ചിരുന്നു. കണക്കില്‍ പെടാത്ത 7316 മരണങ്ങള്‍ കൂടിയുണ്ടെന്ന് വ്യക്തമാക്കുന്ന വിവരവകാശ രേഖയും പ്രതിപക്ഷം പുറത്ത് വിട്ടിരുന്നു.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ 2020 ജനുവരി മുതല്‍ 2021 ജൂലൈ 13 വരെ 23,486 പേര്‍ മരിച്ചതായി വ്യക്തമാക്കുന്നു. എന്നാല്‍, ചൊവ്വാഴ്ച ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കോവിഡ് മരണം 16,170 ആണെന്നാണ് പ്രതിപക്ഷം ഉന്നയിച്ചത്. കേരളത്തില്‍ ഇന്നലെ 9470 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്. 101 പേര്‍ മരണപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 101 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ 26,173 പേര്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+