കൊയിലാണ്ടി ബൈപ്പാസ് വഴിമാറ്റുന്നത് ആര്‍ക്കു വേണ്ടി..? പ്രതിഷേധവുമായി സന്നദ്ധപ്രവര്‍ത്തകര്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: നിര്‍ദിഷ്ട കൊയിലാണ്ടി ബൈപ്പാസ് അലൈന്‍മെന്റ് ചില തല്‍പ്പരകക്ഷികള്‍ക്കുവേണ്ടി മാറ്റിവരച്ചതായി ആരോപണം. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുരനരധിവാസ കേന്ദ്രമായ നന്തിയിലെ ആശാ നികേതന്‍ പൊളിച്ചു നീക്കേണ്ട വിധം ഇപ്പോള്‍ വരച്ചിരിക്കുന്ന അലൈന്‍മെന്റ് മറ്റു ചിലരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണെന്ന് സംശയിക്കുന്നതായി സ്ഥാപന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ക്കിങിന് കോഴിക്കോട്ട് നയരേഖയൊക്കെ ആയി; എന്താവുമോ എന്തോ...

1977ല്‍ സ്ഥാപിതമായ ധര്‍മസ്ഥാപനമാണ് എഫ്എംആര്‍ ആശാ നികേതന്‍. കുടുംബങ്ങള്‍ ഉപേക്ഷിച്ചു പോയവരും അനാഥരുമായ ധാരാളം പേര്‍ ഇവിടെ അന്തേവാസികളായുണ്ട്. റസിഡന്‍ഷ്യല്‍ ഹോം, ഡേ കെയര്‍ സെന്റര്‍, വൊക്കേഷനല്‍ ട്രെയ്‌നിങ്, ഔട്ട്‌റീച്ച് പ്രോഗ്രാം തുടങ്ങിയവ ഇവിടെ നല്‍കി വരുന്നു. നല്ല ജീവിത സാഹചര്യമൊരുക്കി മികച്ച പരിശീനത്തിലൂടെ അന്തേവാസികളെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് പതിവ്. നേരത്തെ നാഷനല്‍ ഹൈവേയുടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന് അലൈന്‍മെന്റ് വരച്ചപ്പോള്‍ ആശാനികേതന്റെ ഭൂമിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, അത് ഭൂമി മാത്രമാണല്ലോ എന്നു കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് പൊടുന്നനെ ഡിസംബര്‍ 26ന് അലൈന്‍മെന്റ് മാറ്റിക്കൊണ്ടുള്ള സര്‍വേ നടത്തിയിരിക്കുന്നതെന്നും കുറ്റിയിട്ടിരിക്കുന്നതെന്നും സ്ഥാപന ഭാരവാഹികള്‍ പറഞ്ഞു.

alignment

പ്ലാനിലെ കറുപ്പ് വര പഴയ അലൈന്‍മെന്റ്, ചുവപ്പുവര പുതുതായി വരച്ച അലൈന്‍മെന്റ്.

ഹോസ്റ്റലുകള്‍, ഡേ കെയര്‍, കളിസ്ഥലം, ഓഫിസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, തൊഴില്‍ പരിശീലന കെട്ടിടം എന്നിവ പൂര്‍ണമായോ ഭാഗികമായോ പൊളിക്കേണ്ടവിധത്തിലാണ് പുതിയ അലൈന്‍മെന്റ്. 5 ഏക്കര്‍ ഭൂമിയും നഷ്ടപ്പെടും. ഇത്തരത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത് ഒരു മുസ്ലിം പള്ളി സംരക്ഷിക്കുന്നതിനു വേണ്ടിയാണ് എന്ന് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. ഭാഗിമായോ പൂര്‍ണമായോ അനാഥരായ ബുദ്ധിമാന്ദ്യം സംഭവിച്ചവരെ കുടിയിറിക്കിയിട്ടു വേണോ ഇത്തരമൊരു അലൈന്‍മെന്റെന്ന് ഭാരവാഹികള്‍ ചോദിക്കുന്നു. ഡോ. ശ്രീധരന്‍, ടി.കെ.ജി നമ്പ്യാര്‍, പ്രേമാനന്ദ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Koyilandy bypass reroute; protest by activists

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്