പാര്‍ക്കിങിന് കോഴിക്കോട്ട് നയരേഖയൊക്കെ ആയി; എന്താവുമോ എന്തോ...

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: നഗരത്തില്‍ വര്‍ധിച്ചു വരുന്ന വാഹന പെരുപ്പവും അനധികൃത തെരുവോര പാര്‍ക്കിങും തുടര്‍ന്നുള്ള ഗതാഗത പ്രശ്‌നങ്ങളും കുറയ്ക്കുന്നതിന് പാര്‍ക്കിങ് നയരേഖ തയ്യാറായി. നയരേഖയുടെ പ്രകാശനം ജനുവരി 6ന് ഉച്ചയ്ക്ക് 2.30ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ.കെ.ടി. ജലീല്‍ നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നയരേഖ ഏറ്റുവാങ്ങും.

നിങ്ങളുടെ കാശ് മേടിച്ച് നടത്തുന്നതല്ല ഡബ്ല്യൂസിസി.. ഓഡിറ്റിംഗ് വേണ്ട.. പാവാട വിളിക്കാരോട് ആർജെ സലിം

ഹോട്ടല്‍ മലബാര്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ ഡോ.എം.കെ.മുനീര്‍ അധ്യക്ഷത വഹിക്കും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ, നഗരകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി.അനില്‍ കുമാര്‍, മുഖ്യ നഗരാസൂത്രകന്‍ കെ. രമണന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി തുടങ്ങിയവര്‍ പങ്കെടുക്കും.

parking

നഗരത്തില്‍ വഴി തടസപ്പെടുത്തിയുള്ള പാര്‍ക്കിങ്‌

പ്രകാശനത്തോടനുബന്ധിച്ച് പാര്‍ക്കിങ് നയരേഖ പരിശീലന പരിപാടി സംഘടിപ്പിക്കും. രാവിലെ 9.30ന് ഹോട്ടല്‍ മലബാര്‍ പാലസില്‍ നടക്കുന്ന പരിപാടിയില്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ പ്രീജ പത്മനാഭന്‍ നയരേഖ അവതരിപ്പിക്കും. തുടര്‍് സ്മാര്‍ട്ട് മൊബിലിറ്റിയെ കുറിച്ച് എന്‍.ഐ.ടി കോഴിക്കോട് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പി.പി. അനില്‍ കുമാര്‍ നയിക്കു ക്ലാസും ചര്‍ച്ചയും ഉണ്ടായിരിക്കും.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Set of rules for parking in Kozhikode,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്