കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചേട്ടാ, ചേച്ചീ, ഉമ്മാ, താത്താ, അമ്മാ, ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ'; പൊതിച്ചോറിനുള്ളിലെ കുറിപ്പ്

ഏതെങ്കിലും സ്കൂൾ കുട്ടിയാവും ഈ കുറിപ്പ് എഴുതിയതെന്നാണ് കരുതുന്നത്...ആരാണ്..എന്താണ് എന്നൊന്നും അറിയില്ലെങ്കിലും ആ കുറിപ്പ് വെച്ച ആൾക്ക് അഭിനന്ദനപ്രവാഹമാണ് ഇപ്പോൾ

Google Oneindia Malayalam News
dyfi

pc:FaceBook Rajesh Monji

ലോകത്ത് നിന്ന് നന്മ അത്രവേ​ഗമൊന്നും മാഞ്ഞുപോകില്ല എന്ന് മനസ്സിലാക്കി തരുന്ന ഒരുപാട് സംഭവങ്ങൾ ഉണ്ട്. ഇപ്പോൾ അത്തരത്തിൽ നന്മനിറഞ്ഞ ഒരു സംഭവമാണ് സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പൊതിച്ചോറിൽ കരുതിയ സ്നേഹം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ നല്കുന്ന 'ഹൃദയപൂർവ്വം' ഉച്ചഭക്ഷണം - പൊതിച്ചോറിൽ നിന്നും കിട്ടിയ കുറിപ്പാണ് ചർച്ചയാകുന്നത്.

ഏതൊ ഒരു കുട്ടി പൊതിച്ചോറിനുള്ളിൽ കുറിച്ചുവെച്ച വാക്കുകൾ അത്രമാത്രം സ്നേഹം നിറഞ്ഞതാണ്. ആരാണെന്ന് അറിയാത്ത ആ കുട്ടിയെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ മമ്പാട് ഡിജിഎം എംഇഎസ് കോളജിലെ അധ്യാപകനും എഴുത്തുകാരനുമായ രാജേഷ് മോൻജി ആണ് ഈ കുറിപ്പ് പങ്കുവെച്ചത്...

ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ...

ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ...

ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ...

"ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ
ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ"

അടിച്ച ലോട്ടറിത്തുക ഇനി അനാവശ്യമായി ചെലവാകില്ല; ഭാ​ഗ്യശാലികൾക്ക് മുന്നിൽ ആ 'വഴി' തെളിയുംഅടിച്ച ലോട്ടറിത്തുക ഇനി അനാവശ്യമായി ചെലവാകില്ല; ഭാ​ഗ്യശാലികൾക്ക് മുന്നിൽ ആ 'വഴി' തെളിയും

ഹൃദയപൂർവ്വം'

ഹൃദയപൂർവ്വം'

കോഴിക്കോട് മെഡിക്കൽ കോളേജിൽ Dyfi നല്കുന്ന 'ഹൃദയപൂർവ്വം' ഉച്ചഭക്ഷണം - പൊതിച്ചോറിൽ നിന്നും കിട്ടിയ കുറിപ്പാണ്. ഏതോ നാട്ടിലെ ഒരു കുട്ടി, സ്കൂളിൽ പോകുന്നതിനു മുമ്പ് ധൃതിപ്പെട്ടു തയ്യാറാക്കിയ പൊതിച്ചോറ്. ഒരു പക്ഷേ, അവിചാരിതമായിട്ടായിരിക്കും ആ കുട്ടിക്ക് ഈ പൊതിച്ചോറ് തയ്യാറാക്കാൻ അവസരം ലഭിച്ചിട്ടുണ്ടാവുക. പൊതിച്ചോറ് നൽകേണ്ട ദിവസം അമ്മയ്ക്ക് എവിടെയോ പോവേണ്ടി വന്നിട്ടുണ്ടാവാം. തങ്ങളുടെ പൊതിച്ചോറിനായി കാത്തു നിൽക്കുന്ന മനുഷ്യരുടെ വിശപ്പ് മാത്രമായിരിക്കില്ല ആ കുട്ടിയുടെ മനസ്സിൽ തെളിഞ്ഞിട്ടുണ്ടാവുക! താൻ നിർവ്വഹിക്കുന്നത് ഒരു വലിയ സാമൂഹിക ഉത്തരവാദിത്വമാണ് എന്ന ബോധ്യം കൂടി ആ കുട്ടിക്കുണ്ടാവാം.

തീർച്ചയായും വലിയ കാര്യം തന്നെയാണ്

തീർച്ചയായും വലിയ കാര്യം തന്നെയാണ്

ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ടാവും. തീർച്ചയായും വലിയ കാര്യം തന്നെയാണ്. ഒരു ദിവസം രണ്ടായിരത്തോളം പൊതിച്ചോർ ഒരാശുപത്രിയിൽത്തന്നെ കൊടുക്കാൻ പറ്റണമെങ്കിൽ എത്ര വീടുകളിൽ, എത്ര മനുഷ്യർ, ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന, അവർക്ക് കൂട്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച് ഈ ദിവസം ചിന്തിച്ചിട്ടുണ്ടാവണം!

മനുഷ്യത്വം...

മനുഷ്യത്വം...

'അവനോനെ'ക്കുറിച്ച് മാത്രം ചിന്തിക്കുന്ന മനുഷ്യർക്ക് പകരം മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കുകയും, വിശാലമായ മാനവികബോധത്തിലേക്ക് വാതിൽ തുറന്നുവെയ്ക്കുകയും ചെയ്യുന്ന ഒരു മനുഷ്യനിർമ്മാണപ്രക്രിയയുടെ ഭാഗമാവുകയാണ് താനെന്ന് ആ കുട്ടി സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ഒരു നേരമെങ്കിലും ആ വരിയിൽ നിന്ന് പൊതിച്ചോർ വാങ്ങാനിടവന്നവർ അതിന്റെ പിന്നിലുള്ള മനുഷ്യരെ സ്നേഹത്തോടെ ഓർത്തു കാണണം.

ഓരോ വറ്റിലും നിറയെ സ്നേഹം

ഓരോ വറ്റിലും നിറയെ സ്നേഹം

പൊതിച്ചോർ ശേഖരിക്കാനായി നാട്ടിലെ ചെറുപ്പക്കാർ വീട്ടിൽ വരാറുണ്ട്. അത് നല്കാനുള്ള ഒരവസരവും ഇതുവരെ പാഴാക്കിയിട്ടില്ല.

(കുഞ്ഞേ നീ കൊടുത്തയച്ച പൊതിച്ചോറിന് നല്ല രുചിയുണ്ടായിരുന്നു. ഓരോ വറ്റിലും നിറയെ സ്നേഹം❤️
അക്ഷരത്തെറ്റ് വരാതെ സൂക്ഷിക്കണം.☺️
*തത്രപ്പാട്
*ഭേദം
(നുമ്മ ഒരു മാഷായിപ്പോയി. ക്ഷമിക്കണം☺️)

English summary
Kozhikode: A heartwarming note inside a dyfi food packet, goes viral on social media, and here's why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X