കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളിച്ചുല്ലസിച്ചിരിക്കാം: സംസ്ഥാനത്തെ ആദ്യത്തെ ശിശുസൗഹൃദ കോടതിയായി കോഴിക്കോട് കുടുംബ കോടതി

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ശിശുസൗഹൃദ കോടതിയായി കോഴിക്കോട് കുടുംബ കോടതി. സംസ്ഥാനത്ത് ആദ്യമായി ഒരു കോടതിയില്‍ കുട്ടികള്‍ക്കായി പ്രത്യേക മുറി ഒരുക്കിയാണ് കോഴിക്കോട് കുടുംബകോടതി ഈ പദവിക്ക് അർഹത നേടിയത്. സ്വപ്നക്കൂട് എന്നു പേരിട്ട ഈ പ്രത്യേക കളിയിടം ഇന്ന് ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും കുടുംബ കേസുകളിൽ അകപ്പെട്ട്‌ കോടതികളിൽ എത്തുന്ന കുട്ടികൾക്ക്‌ ശിശുസൗഹൃദ അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ്‌ കളിമുറി നിർമ്മിച്ചിരിക്കുന്നത്.

അബുദാബി ഷെയ്ഖിന് ഡാഡി സഹോദരനെപ്പോലെ: രാജകുമാരന്മാർ ഭക്ഷണം വാരിത്തരുമായിരുന്നു: സ്വപ്ന സുരേഷ്അബുദാബി ഷെയ്ഖിന് ഡാഡി സഹോദരനെപ്പോലെ: രാജകുമാരന്മാർ ഭക്ഷണം വാരിത്തരുമായിരുന്നു: സ്വപ്ന സുരേഷ്

ഈ വർഷമാദ്യം കേരള ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾക്കനുസൃതമായിട്ട് കൂടിയാണ് മുറിയുടെ നിർമ്മാണം. ജുഡീഷ്യറിയുടെയും കാലിക്കറ്റ് ബാർ അസോസിയേഷന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് മുറി നിർമ്മിച്ചത്. ചുമർ മുഴുവന്‍ പക്ഷികളുടേയും മറ്റ് ജീവജാലങ്ങളുടേയും ചിത്രങ്ങളാണ്. അഭിഭാഷകർ സംഭാവന നൽകിയ പാവകളും കളിപ്പാട്ടങ്ങളും ഇവിടെ കുട്ടികളെ കാത്തിരിപ്പുണ്ട്. ചിത്രകാരന്മാരായ സുനിൽ അശോകപുരം, നിഷ രവീന്ദ്രൻ എന്നിവരാണ് ചുവർ ചിത്രങ്ങള്‍ വരച്ചത്.

court

" കുടുംബകോടതികളിലെത്തുന്ന കക്ഷികളും കുട്ടികളും തിരക്കേറിയ ഇടനാഴികളിലും റോഡുകളിലും ദിവസം മുഴുവൻ നിൽക്കുന്നതായി കാണാം. "തിരക്കേറിയ കോടതികളും തിരക്കേറിയ പരിസരങ്ങളും, വാസ്തവത്തിൽ, രാജ്യത്തെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് നിഷേധാത്മക ധാരണകൾ വളർത്തിയെടുക്കുന്ന യുവമനസ്സുകളെ ഉറ്റുനോക്കുന്നു" എന്നും ശിശുസൌഹൃദ അന്തരീക്ഷം ഒരുക്കാന്‍ നിർദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, സി.എസ്. ഡയസ് തുടങ്ങിയ ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു.

കുഞ്ചാക്കോ ബോബനെ വീഴ്ത്തിയ കുഴി, വിവാദം: അത്തരമൊരു കാര്യം വേണ്ടായിരുന്നുവെന്ന് തോന്നി: സംവിധായകന്‍കുഞ്ചാക്കോ ബോബനെ വീഴ്ത്തിയ കുഴി, വിവാദം: അത്തരമൊരു കാര്യം വേണ്ടായിരുന്നുവെന്ന് തോന്നി: സംവിധായകന്‍

കുടുംബ കോടതികളിൽ എത്തുന്ന കുട്ടികൾ നിലവിൽ വലിയ മാനസിക സംഘർഷമാണ്‌ അനുഭവിക്കുന്നത്‌. മാതാപിതാക്കൾ തമ്മിലുള്ള അവകാശ തർക്കങ്ങൾക്കും കുട്ടികൾ സാക്ഷിയാകുന്നു. ഇത്‌ കുട്ടികളുടെ മനസ്സിനെ മുറിപ്പെടുത്തുക പതിവ്‌ കാഴ്‌ചയാണ്‌. ശിശുസൗഹൃദ കോടതിമുറികൾ സ്ഥാപിതമാകുന്നതോടെ രക്ഷിതാക്കൾക്കൊപ്പമെത്തുന്ന കുട്ടികളെ പ്രത്യേക മുറിയിലേക്ക്‌ മാറ്റാന്‍ കഴിയുമെന്നും കോടതി നിർദേശിച്ചിരുന്നു.

ആ നിറമാണ് കൂടുതല്‍ ഇഷ്ടമെങ്കില്‍ നിങ്ങള്‍ റൊമാന്റിക്കാണ്: ഇഷ്ട നിറം പറയൂ.. സ്വഭാവം അറിയാം

English summary
Kozhikode Family Court is the first child friendly court in state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X