കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്വേഷണ സംഘം രാവിലെ രാഘവന്റെ വീട്ടില്‍, വിളിച്ചത് മൂന്നുതവണ, എല്ലാം പറഞ്ഞെന്ന് എംപി

Google Oneindia Malayalam News

കോഴിക്കോട്: ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവനില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. രാവിലെ ഏഴ് മണിക്ക് രാഘവന്റെ വീട്ടിലെത്തിയാണ് നാലംഗ പോലീസ് സംഘം മൊഴി രേഖപ്പെടുത്തിയത്.

ഏറെ നേരത്തിന് ശേഷം പുറത്തുവന്ന സംഘം എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞുവെന്നും ഇനി ചാനല്‍ അധികൃതരില്‍ നിന്ന് വിവരങ്ങള്‍ തേടുമെന്നും അറിയിച്ചു. എല്ലാം പറഞ്ഞുവെന്നും ഇനി ജനകീയ കോടതി തീരുമാനിക്കട്ടെ എന്നും രാഘവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ടു പരാതികളാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. വിശദമായ മൊഴിയെടുക്കലിനും പരിശോധനകള്‍ക്കും ശേഷമേ തുടര്‍ നടപടികളിലേക്ക് കടക്കൂ.....

 രാവിലെ ഏഴ് മണിക്ക്

രാവിലെ ഏഴ് മണിക്ക്

തിങ്കളാഴ്ച രാവിലെ ഏഴ് മണിക്കാണ് ഡിസിപി വാഹിദ് ഉള്‍പ്പെടുന്ന നാലംഗ പോലീസ് സംഘം മൊഴിയെടുക്കാന്‍ എത്തിയത്. ഹിന്ദി ചാനല്‍ ന്യൂസ് 9 ആണ് രാഘവനെതിരായ ഒളിക്യാമറ ഓപറേഷന്‍ നടത്തിയത്. ചാനല്‍ പുറത്തുവിട്ട വീഡിയോ കെട്ടിച്ചമച്ചതാണെന്നു രാഘവന്‍ പറയുന്നു.

രണ്ടു പരാതികള്‍

രണ്ടു പരാതികള്‍

രണ്ടു പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. രാഘവന്‍ ചട്ടം ലംഘിച്ചെന്ന് കാണിച്ച് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് നല്‍കിയ പരാതിയാണ് ഒന്ന്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കാണിച്ച് രാഘവന്‍ നല്‍കിയ പരാതിയാണ് മറ്റൊന്ന്.

അന്വേഷണ സംഘം പറയുന്നു

അന്വേഷണ സംഘം പറയുന്നു

രാഘവന് പറയാനുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തി. ഇനി ചാനല്‍ അധികൃതരില്‍ നിന്ന് മൊഴിയെടുക്കും. ഇവ രണ്ടും അടിസ്ഥാനമാക്കിയാകും അന്വേഷണം മുന്നോട്ട് പോകുകയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ജനകീയ കോടതി തീരുമാനിക്കട്ടെ

ജനകീയ കോടതി തീരുമാനിക്കട്ടെ

തനിക്ക് പറയാനുള്ളത് അന്വേഷണ സംഘത്തിന് മുന്നില്‍ പറഞ്ഞിട്ടുണ്ട്. ഇനി നിയമപരമായ അന്വേഷണം നടക്കട്ടെ. ബാക്കി ജനകീയ കോടതിയും നീതിന്യായ കോടതിയും തീരുമാനിക്കട്ടെ എന്നും എംകെ രാഘവന്‍ പറഞ്ഞു.

മൂന്ന് തവണ ആവശ്യപ്പെട്ടു

മൂന്ന് തവണ ആവശ്യപ്പെട്ടു

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലഭിച്ച പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് എസിപി വാഹിദ് മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാഘവന് നോട്ടീസ് അയച്ചു. പിന്നീട് ഫോണില്‍ വിളിച്ചും ആവശ്യപ്പെട്ടു. എന്നാല്‍ രാഘവന്‍ ഹാജരായില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നല്‍കിയത്.

ചാനലും അന്വേഷണ പരിധിയില്‍

ചാനലും അന്വേഷണ പരിധിയില്‍

ഒളിക്യാമറ ഓപറേഷന്‍ നടത്തിയ ഹിന്ദി ചാനലും അന്വേഷണ പരിധിയിലുണ്ട്. യഥാര്‍ഥ ദൃശ്യങ്ങള്‍ ചാനലില്‍ നിന്ന് കസ്റ്റഡിയിലെടുക്കും. ചാനല്‍ പുറത്തുവിട്ട വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷം മാത്രമാകും തുടര്‍നടപടികളിലേക്ക് കടക്കുക.

വിവാദം ഇങ്ങനെ

വിവാദം ഇങ്ങനെ

സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ടാണ് ചാനല്‍ സംഘം എംപിയെ സമീപിച്ചതത്രെ. ഇവരോട് അഞ്ച് കോടി രൂപ എംപി ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. തുക ദില്ലിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണമെന്ന് എംപി ആവശ്യപ്പെടുന്നതും ചാനല്‍ ദൃശ്യങ്ങളിലുണ്ട്.

രാഹുല്‍ ഗാന്ധിയുടെ വമ്പന്‍ പ്രഖ്യാപനം വീണ്ടും!! മുഴുവന്‍ പലിശയും എഴുതിത്തള്ളും; 72000ത്തിന് പുറമെ...രാഹുല്‍ ഗാന്ധിയുടെ വമ്പന്‍ പ്രഖ്യാപനം വീണ്ടും!! മുഴുവന്‍ പലിശയും എഴുതിത്തള്ളും; 72000ത്തിന് പുറമെ...

English summary
Police recorded statement of MK Raghavan MP in Bribery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X