കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കോര്‍പിയോ പള്ളിയുടെ ചുമരിലിടിച്ച് മറിഞ്ഞു; കോഴിക്കോട് സ്വദേശി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

  • By Desk
Google Oneindia Malayalam News

ചെര്‍ക്കള: കോഴിക്കോട്ടേക്കുള്ള യാത്രയില്‍ വഴിതെറ്റി പരിചയമില്ലാത്ത വളവ് കണ്ട് കണ്‍ഫ്യൂഷനിലായ കോഴിക്കോട്ടെ ബിസിനസുകാരന്‍ ബ്രേക്ക് എന്ന് കരുതി ചവിട്ടിയത് ആക്‌സിലേറ്ററിലായിരിക്കണം. സ്‌കോര്‍പിയോ കുതിച്ച് പറന്നത് തൊട്ടടുത്ത പള്ളിയുടെ ചുവരിലേക്കാണ്. മലക്കം മറിഞ്ഞ സ്‌കോര്‍പിയോ കണ്ടവര്‍ അത്ഭുതം കൂറും. പോറല്‍ പോലുമേല്‍ക്കാതെ വണ്ടിയോടിച്ച കോഴിക്കോട് ജവഹര്‍ നഗര്‍ കോളനിയിലെ റെനില്‍ ശേഖറിനെ കണ്ട്.

കേരള ബ്ലാസ്‌റ്റേഴ്‌സിന് പോലീസിന്റെ ചുവപ്പ് കാര്‍ഡ്!! കൊച്ചിയില്‍ കളി വേണ്ടെന്ന്, ഇതാണ് കാരണം...
മംഗളൂരുവില്‍ നിന്നാണ് റെനില്‍ ശേഖറും സുഹൃത്ത് കോട്ടക്കല്‍ സ്വദേശി ഹമീദും നാട്ടിലേക്ക് പുറപ്പെട്ടത്. കോഴിക്കോട്ട് നിന്ന് കോട്ടക്കല്ലിലേക്ക് ഏറെ ദൂരമുള്ളതിനാല്‍ കാസര്‍കോട് ഇറങ്ങി ബസില്‍ പോകാന്‍ ഹമീദ് തീരുമാനിച്ചു. ഹമീദിനെ കാസര്‍കോട്ട് ഇറക്കി കോഴിക്കോട്ടേക്ക് യാത്ര തുടരുകയായിരുന്നു റെനില്‍ ശേഖര്‍. ചെര്‍ക്കളയിലെത്തിയപ്പോള്‍ വഴിമാറി. നേരെ ഇടത് ഭാഗത്തെ റോഡിലേക്കാണ് പോയത്. ചൂരിമൂല വളവിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ടു. ചൂരിമൂല മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന്റെ ചുമരിലിടിച്ചാണ് സ്‌കോര്‍പിയോ മറഞ്ഞത്. പള്ളിയിലെ എയര്‍കണ്ടീഷന് തകരാര്‍ സംഭവിച്ചു. കൂടാതെ വാതിലിനോട് ചേര്‍ന്ന അകത്തും പുറത്തും തേപ്പു പാളി അടര്‍ന്നുവീണു.

accident

വിവരമറിഞ്ഞ് വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങയത്തും സംഘവും സ്ഥലത്തെത്തിയിരുന്നു. പൊലീസ് ആസ്പത്രിയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും തനിക്ക് പരിക്കൊന്നുമില്ലെന്ന് റെനില്‍ ശേഖര്‍ പറഞ്ഞു. അപകടവിവരമറിഞ്ഞ് കാസര്‍കോട്ട് നിന്ന് യാത്ര പുറപ്പെട്ട സുഹൃത്ത് കോട്ടക്കല്‍ സ്വദേശി ഹമീദ് തിരികെ വന്നു. കാസര്‍കോട് ഇറങ്ങിയത് കൊണ്ട് താന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നാണ് ഹമീദ് പറയുന്നത്. റെനിലും ഹമീദും മംഗലാപുരത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിവരികയായിരുന്നു.

English summary
Kozhikode native escaped from accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X