• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അലനെയും താഹയെയും സിപിഎം പുറത്താക്കും; പാര്‍ട്ടി അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

  • By Desk

കോഴിക്കോട്: മാവോയിസ്റ്റുകളെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പറ്റി സിപിഎം വിശദമായ അന്വേഷണം നടത്തി. ഇരുവരെയും ഉടന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് വിവരം. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഇവര്‍ക്ക് പോലീസ് ആരോപിക്കുന്ന പോലുള്ള ബന്ധങ്ങളുണ്ടെന്ന് പാര്‍ട്ടിക്ക് വിവരം ലഭിച്ചുവെന്നാണ് സൂചന.

സിപിഎമ്മില്‍ കൂടുതല്‍ പേര്‍ മാവോയിസ്റ്റ് ആശയത്തില്‍ ആകൃഷ്ടരായിട്ടുണ്ടെന്നും പാര്‍ട്ടി അന്വേഷണത്തില്‍ തെളിഞ്ഞു. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ജില്ലാ കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളുകയും ചെയ്ത പശ്ചാത്തലത്തിലാണ് സിപിഎം ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. വിവരങ്ങള്‍...

കൂടുതല്‍ പേര്‍ മാവോയിസത്തിലേക്ക്

കൂടുതല്‍ പേര്‍ മാവോയിസത്തിലേക്ക്

സിപിഎമ്മിലെ കൂടുതല്‍ പേര്‍ മാവോയിസത്തിലേക്ക് ആകൃഷ്ടരായിട്ടുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണത്തില്‍ തെളിഞ്ഞത്. ഈ സാഹചര്യത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ ശുദ്ധികലശത്തിന് ഒരുങ്ങുകയാണ് സിപിഎം. മാവോയിസ്റ്റ് ആശയത്തിലേക്ക് ആകൃഷ്ടരായവരെ പിന്തിരിപ്പിക്കാനുള്ള നീക്കം സിപിഎം സജീവമാക്കുമെന്നാണ് സൂചന.

മൂന്നാമനെ തേടി പോലീസ്

മൂന്നാമനെ തേടി പോലീസ്

അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ കൂടാതെ മറ്റൊരാളെ കൂടി പോലീസ് തിരയുന്നുണ്ട്. ഇരുവരുടെയും സുഹൃത്താണ് ഇനി പിടിയിലാകാനുള്ളത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വൈകാതെ പിടികൂടുമെന്നാണ് വിവരം.

വിട്ടുവീഴ്ചയില്ലാതെ അന്വേഷണ സംഘം

വിട്ടുവീഴ്ചയില്ലാതെ അന്വേഷണ സംഘം

പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ സിപിഎം പാര്‍ട്ടി തലത്തില്‍ പരിശോധന നടത്തിയിരുന്നു. പ്രതികളുടെ കൈവശം മാവോയിസ്റ്റ് ലഘുലേഖകളും പുസ്തകങ്ങളും കണ്ടെത്തിയതാണ് പോലീസ് ആദ്യം പുറത്തുവിട്ട തെളിവ്. ഇക്കാര്യം വിമര്‍ശനത്തിന് ഇടയാക്കിയെങ്കിലും പോലീസ് ആദ്യ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

സിപിഎം ശുദ്ധികലശത്തിന്

സിപിഎം ശുദ്ധികലശത്തിന്

മാവോയിസ്റ്റുകളുമായി അലനും താഹക്കും ബന്ധമുണ്ടെന്നാണ് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതത്രെ. കോഴിക്കോട് ജില്ലയിലെ ഒട്ടേറെ പ്രവര്‍ത്തകര്‍ സമാനമായ ചിന്താധാരയില്‍ ആകൃഷ്ടരായിട്ടുണ്ടെന്ന വിവരവും പാര്‍ട്ടിക്ക് ലഭിച്ചു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി ശുദ്ധികലശത്തിന് ഒരുങ്ങുകയാണ്.

യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും

യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും

കോഴിക്കോട് ജില്ലയില്‍ സംഘടനാ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. പോലീസ് പറയുന്ന കാര്യവും പാര്‍ട്ടി അന്വേഷണത്തില്‍ തെളിഞ്ഞ കാര്യങ്ങളും യോഗങ്ങളില്‍ വിശദീകരിക്കും. മാവോയിസത്തിലേക്ക് പ്രവര്‍ത്തകര്‍ പോകുന്നത് തടയാന്‍ നടപടി സ്വീകരിക്കും.

 പാര്‍ട്ടി പ്രവര്‍ത്തനം മറയാക്കിയോ

പാര്‍ട്ടി പ്രവര്‍ത്തനം മറയാക്കിയോ

അലനും താഹയും സിപിഎം പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നവരാണ്. പാര്‍ട്ടി പ്രവര്‍ത്തനം ഇവര്‍ മറയാക്കിയോ എന്നാണ് സിപിഎമ്മിന് സംശയം. ഇവരുടെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതെ പോയത് വീഴ്ചയായി സിപിഎം കരുതുന്നു.

ബേബിയും ഐസകും എടുത്തുചാടി

ബേബിയും ഐസകും എടുത്തുചാടി

പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് എന്നിവര്‍ വിഷയത്തില്‍ ഇടപെട്ടത് അനുചിതമായി എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ജില്ലാ കമ്മിറ്റി പോലും പ്രത്യക്ഷ ഇടപെടലുകളില്‍ നിയന്ത്രണം വരുത്തിയ വേളയിലാണ് ഇരുനേതാക്കളും പോലീസിനെതിരെ രൂക്ഷമയി പ്രതികരിച്ചിരുന്നത്.

യുഎപിഎ ചുമത്തിയതിനോട് യോജിപ്പില്ല

യുഎപിഎ ചുമത്തിയതിനോട് യോജിപ്പില്ല

അതേസമയം, യുഎപിഎ ചുമത്തിയ പോലീസ് നടപടിയെ പാര്‍ട്ടി എതിര്‍ക്കും. യുഎപിഎ ചുമത്തിയതിനാലാണ് അലനും താഹക്കും ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്. സര്‍ക്കാര്‍ സമിതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്.

ദില്ലി മാത്രം പോര... ഇന്ത്യയ്ക്ക് നാല് സംസ്ഥാനങ്ങള്‍ വേണമെന്ന് കോണ്‍ഗ്രസ്, പേരുകള്‍ നിര്‍ദേശിച്ചു

English summary
Kozhikode UAPA Case: CPM Likely to Expel Alan, Thaha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X