Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് യുഎപിഎ കേസ്; ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ ഫേസ്ബുക്ക് പോസ്റ്റ് തെളിവുകളാക്കി പോലീസ്!

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളായ അലൻ ഷുഹൈബ്, താഹ ഫൈസൽ എന്നിവരുടെ ജാമ്യാപേക്ഷ എതിർ‌ക്കാർ ഡിജിറ്റൽ തെളിവുകളുമായി പോലീസ്. ഇരുവരുടെയും ഫേസ്ബുക്ക് പേജിലെ വിവിരങ്ങൾ പോലീസ് ശേഖരിച്ചെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ദേശവിരുദ്ധ ഉള്ളടക്കമുള്ളതെന്ന് പറയപ്പെടുന്ന ഇത്തരം പോസ്റ്റുകള്‍ അടക്കം അന്വേഷണസംഘം ഹൈക്കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.

അലന്‍ ഷുഹൈബിന്റെ അലന്‍ മോമോയെന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേജിലെ വിശദാംശങ്ങളാണ് പോലീസ് ശേഖരിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ എതിർക്കാൻ കൂടുതൽ തെളിവുകൾ ഹാജരാക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. അതേസമയം അറസ്റ്റിലായ രണ്ട് പേർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സിപിഎമ്മിന്റെ റിപ്പോർട്ടും പുറത്ത് വന്നു.

രാഷ്ട്രീയ വ്യതിയാനം മനസിലാക്കിയില്ല

രാഷ്ട്രീയ വ്യതിയാനം മനസിലാക്കിയില്ല

കോഴിക്കോട്ടെ ലോക്കല്‍ കമ്മിറ്റികളില്‍ പാര്‍ട്ടി ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ കഴിയാതെ പോയത് സ്വയം വിമര്‍ശനമായി കരുതണമെന്നും സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് സംസ്ഥാനത്താകെ ചര്‍ച്ചാവിഷയമായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ അടിയന്തരമായി ലോക്കല്‍കമ്മിറ്റി യോഗങ്ങൾ വിളിച്ച് ചേർത്തത്.

തെറ്റ് തിരുത്തി തിരിച്ചുകൊണ്ടു വരണം

തെറ്റ് തിരുത്തി തിരിച്ചുകൊണ്ടു വരണം


തിങ്കളാഴ്ചയാണ് അലന്‍ ഷുഹൈബ് അംഗമായ മീഞ്ചന്ത ബ്രാഞ്ച് ഉള്‍പ്പെടുന്ന പന്നിയങ്കര ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്കും മാവോവാദി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് സിപിഎം നല്‍കിയിരിക്കുന്നത്. സംഭവത്തിൽ ആത്മ പരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അറസ്റ്റിലായ രണ്ടുപേരേയും തെറ്റുതിരുത്തി പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ തിരിച്ചുവരാനുള്ള അവസരം പാര്‍ട്ടി നല്‍കണമെന്ന അഭിപ്രായവും ലോക്കല്‍ കമ്മിറ്റി യോഗത്തിലപുണ്ടായെന്നും മാതൃഭൂമി റിപ്പോർ‌ട്ട് ചെയ്യുന്നു.

മൂന്നംഗ സമിതി റിപ്പോർട്ട്

മൂന്നംഗ സമിതി റിപ്പോർട്ട്

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും പാർട്ടിയിൽ നിന്ന് പുറത്താകാനുള്ള നടപടി സിപിഎം സ്വീകരിച്ചിരിക്കുന്നത്. അലനും താഹക്കുമെതിരെയുള്ള കേസ് യുഎപിഎ സമിതി തീരുമാനിക്കട്ടെ എന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ചയാണ് അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. ജാമ്യത്തെ ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് പ്രാസിക്യൂഷന്റെ തീരുമാനം.

അഭിഭാഷകനെ നിയോഗിച്ചത് സിപിഎം

അഭിഭാഷകനെ നിയോഗിച്ചത് സിപിഎം

അലനും താഹക്കും വേണ്ടി സിപിഎം തന്നെ അഭിഭാഷകനെ ഏര്‍പ്പാടാക്കിയിരുന്നു. അഭിഭാഷകന്റെ ഫീസും സിപിഎം തന്നെയാണ് നല്‍കിയത്. പാര്‍ട്ടി നേരിട്ട് നടത്തുന്ന കേസാണിതെന്നും ആശങ്ക വേണ്ടെന്നും ഇരുകുടുംബങ്ങള്‍ക്കും നേതാക്കള്‍ ഉറപ്പും നല്‍കിയിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് വിദ്യാർത്ഥികൾക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന തരത്തിലുള്ള സിപിഎമ്മിന്റെ റിപ്പോർട്ട് വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+