കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; തിരഞ്ഞെടുപ്പ് തോല്‍വിയുടെ മുഖ്യ ഉത്തരവാദി സുധീരനോ?

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. മദ്യ നയം കൊണ്ട് നേട്ടമുണ്ടായില്ലെന്നും പാര്‍ട്ടി ഭരണ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും യോഗത്തില്‍ വിലയിരുത്തി.

മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയാണ് യോഗത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. കൂടാതെ കമ്മറ്റില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവും ഉയര്‍ന്നു.

VM Sudheeran

തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി സംഘടനാ പരമായ ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ലെന്ന് പറഞ്ഞ എംഎം ഹസന്‍ കെപിസിസി പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. തോല്‍വിയുടെ മുഖ്യ ഉത്തരവാദി കെപിസിസി പ്രസിഡന്റായ സുധീരനാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലങ്ങളില്‍ നിന്നും യുഡിഎഫ് പാഠം പഠിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ യുഡിഎഫിന്റെ മതേതര നിലപാടില്‍ ഒട്ടും ആത്മാര്‍ത്ഥത ഇല്ലായിരുന്നെന്നും ഉത്തരവുകള്‍ തിരിച്ചടിയായെന്നും ഹസന്‍ സൂചിപ്പിച്ചു. തിരഞ്ഞെടുപ്പ് അടുത്ത സമയത്തുണ്ടായ വിവാദ ഉത്തരവുകള്‍ ജനവിധിയെ സ്വാധീനിച്ചെന്ന് വിഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഭരണ നേതൃത്വത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപെട്ടെന്നും സതീശന്‍ വ്യക്തമാക്കി.

English summary
KPCC executive meeting discussions about assembly election results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X