കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരിയായ ദിശയിലല്ല; കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സുധീരന്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കെ.പി.സി.സി യോഗത്തില്‍ സംസാരിക്കവെ സര്‍ക്കാര്‍ പ്രവര്‍ത്തനം ശരിയായ ദിശയിലല്ലെന്നും ഇങ്ങനെപോയാല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

വിമര്‍ശനത്തെ തുടര്‍ന്ന് മന്ത്രിമാര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു. മന്ത്രിസഭ കഴിഞ്ഞാലുടന്‍ തലസ്ഥാനം വിടുന്ന മന്ത്രിമര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ഈ മന്ത്രിമാരെ നിയന്ത്രിക്കണമെന്നും ആഴ്ചയില്‍ നാലു ദിവസമെങ്കിലും തിരുവനന്തപുരത്ത് ഉണ്ടാകണമെന്നും കോണ്‍ഗ്രസ് യോഗം തീരുമാനിച്ചു.

vm-sudheeran

സുധീരന്റെ വിമര്‍ശനത്തെ രമേശ് ചെന്നിത്തല പിന്താങ്ങിയത് മുഖ്യമന്ത്രിക്ക് ക്ഷീണമായി. ഐ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ പടയൊരുക്കം നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് സുധീരന്റെ വിമര്‍ശനമെന്നത് ശ്രദ്ധേയമാണ്. കെ എം മാണി, കെ ബാബു എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ അഴിമതി ആരോപണമാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

രണ്ടു മന്ത്രിമാരും രാജിവെച്ചൊഴിയണമെന്ന് കോണ്‍ഗ്രസില്‍ ഒരുവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി അക്കാര്യത്തില്‍ നിഷേധ സമീപനമാണ് എടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ഘടകകക്ഷികളും അനിഷ്ടമറിയിച്ചിട്ടുണ്ട്. എന്നാല്‍ രാജിവെക്കാന്‍ നിര്‍ബന്ധിച്ചാല്‍ സര്‍ക്കാരിനെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് കെ എം മാണിയും കെ ബാബുവും മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്.

English summary
KPCC meeting; Kerala Congress chief VM Sudheeran criticizes state govt's functioning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X