കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പച്ചത്തെറി വിളിച്ച് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍? വൈറല്‍ വീഡിയോ കാണാം!
മറ്റ് കോണ്‍ഗ്രസ് നേതാക്കന്മാരെ പോലെയല്ല. വി എം സുധീരന് പാര്‍ട്ടിയിലും പുറത്തും ഒരു പ്രത്യേക ഇമേജുണ്ട്. ആദര്‍ശധീരന്‍. ശാന്തന്‍. സമചിത്തതയോടെ കാര്യങ്ങള്‍ പറയുന്ന നേതാവ്. കെ പി സി സി പ്രസിഡണ്ടായ ശേഷം ഇതില്‍ പലതിലും സുധീരന് കോംപ്രമൈസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു കാര്യം വി എം സുധീരനില്‍ നിന്നും ആരും പ്രതീക്ഷിച്ച് കാണില്ല.
Read Also: മിണ്ടരുത് നാ@#$^% മോനേ... വിഎം സുധീരന്റെ പച്ചത്തെറി കേട്ട് പിസി ജോര്‍ജ് ഞെട്ടി... ഭൂലോക ട്രോളുകൾ!
കണ്ണൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ വി എം സുധീരന്‍ തെറി വിളിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഡി സി സി ഏറ്റെടുത്ത സ്ഥലത്തെക്കുറിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കാനെത്തിയ നേതാവിനെ സുധീരന്‍ പച്ചത്തെറി വിളിക്കുന്നു എന്ന തലക്കെട്ടോടെ കൈരളി ടിവി അടക്കമുളളവര്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തു. ഈ വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലാകുകയാണ്, വീഡിയോ കാണാം.

കൈരളി ടിവി റിപ്പോര്‍ട്ട്
നായിന്റെ മോനേ മിണ്ടരുത്... കണ്ണൂരിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് ആദര്‍ശധീരന്റെ പച്ചത്തെറി. സ്ഥലമുടമയെ പെരുവഴിയിലാക്കി ഡിസിസി നടത്തിയ ക്ലിനിക്ക് ഉദ്ഘാടനത്തില്‍ സംഭവിച്ചത്. - ഇതായിരുന്നു കൈരളി ടി വി റിപ്പോര്‍ട്ടിന് നല്‍കിയ തലക്കെട്ട്.

എന്താണ് സംഭവിച്ചത്
കണ്ണൂര്‍ കല്യാശേരിയിലെ ജയകൃഷ്ണനാണ് വി എം സുധീരനില്‍ നിന്നും അപമാനം ഏല്‍ക്കേണ്ടി വന്നത്. ഇദ്ദേഹം സ്ഥലത്തെ പ്രദേശിക കോണ്‍ഗ്രസ് നേതാവാണ്. താന്‍ കോണ്‍ഗ്രസുകാരനാണ് എന്ന് ഇദ്ദേഹം തന്നെ വിഎം സുധീരനോട് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ സുധീരന്റെ പ്രതികരണം രൂക്ഷമായിരുന്നു.

എന്തിനാണ് ഈ സംഭവം
ഡോ നീത നമ്പ്യാര്‍ക്ക് വേണ്ടി ഡി സി സി നിര്‍മിച്ച ക്ലിനിക്കിന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജയകൃഷ്ണന്റെ സ്ഥലം ഏറ്റെടുത്തു എന്നതാണ് സംഭവം. തന്റെ സ്ഥലം തനിക്ക് തിരിച്ചുകിട്ടണം എന്നതാണ് ജയകൃഷ്ണന്റെ ആവശ്യം. ഇക്കാര്യത്തില്‍ പരാതി പറയാന്‍ വേണ്ടിയാണ് ജയകൃഷ്ണന്‍ വി എം സുധീരനെ കാത്തുനിന്നത്.

കോടതി ഉത്തരവ് പോലും മാനിക്കാതെ
താന്‍ വില കൊടുത്ത് വാങ്ങിയ സ്ഥലമാണ് ഇതെന്നും തനിക്ക് അനുകൂലമായ കോടതി വിധിയുണ്ട് എന്നും ഇദ്ദേഹം വി എം സുധീരനോട് പറഞ്ഞു. കോടതി വിധി പോലും മാനിക്കാതെയാണ് സ്ഥലം കൈവശപ്പെടുത്തിയത്. എന്നാല്‍ പരാതികളൊന്നും കേള്‍ക്കാനില്ല എന്ന കര്‍ശന നിലപാടാണ് വി എം സുധീരന്‍ സ്വീകരിച്ചത്.

കോണ്‍ഗ്രസ് ഭൂമി കയ്യേറിയോ
ജയകൃഷ്ണന്റെ ഭൂമി കയ്യേറിയ കോണ്‍ഗ്രസ് പാര്‍ട്ടി ഫണ്ട് പിരിച്ച് നീത നമ്പ്യാര്‍ക്ക് ക്ലിനിക്ക് തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ ജയകൃഷ്ണന്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. വാടക വീട്ടില്‍ താമസിക്കുന്ന ജയകൃഷ്ണന്‍ വീട് നിര്‍മിക്കാന്‍ വേണ്ടി വാങ്ങിയ സ്ഥലമാണ് പോലും പാര്‍ട്ടി തട്ടിയെടുത്തത്.

ഫണ്ട് പിരിവിലും ക്രമക്കേട്
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെയാണ് നീത നമ്പ്യാര്‍ക്ക് വേണ്ടി ക്ലിനിക്ക് പണിയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചതത്രെ. ഇതിന് വേണ്ടി വലിയ തോതില്‍ ഫണ്ട് പിരിച്ചു. ഈ ഫണ്ട് പിരിവിലും തട്ടിപ്പ് നടന്നതായി ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി നേതാക്കള്‍ പലരും പാര്‍ട്ടി വിടാന്‍ പോലും ഈ സംഭവം ഇടയാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

വീഡിയോയില്‍ കാണുന്നത്
ഇതൊന്നും അറിഞ്ഞുപോലുമില്ല എന്ന് പറയുമ്പോള്‍ സുധീരന്റെ മറുപടി നിങ്ങള്‍ അറിയേണ്ട കാര്യമില്ല എന്നാണ്. മോശമായിപ്പോയി എന്ന് പറഞ്ഞ പ്രവര്‍ത്തകനോട് മിണ്ടരുത് എന്ന് ചുണ്ടില്‍ കൈവെച്ച് ആക്രോശിക്കുന്ന തരത്തില്‍ പറയുന്ന സുധീരനെ വീഡിയോയില്‍ കാണാം. അപമാനിക്കപ്പെട്ടത് പോലെ പ്രവര്‍ത്തകന്‍ പിന്നോക്കം പോകുന്നതും കാണാം.

തെറി വിളിച്ചോ
എന്നാല്‍ ഇപ്പോള്‍ വിവാദമാക്കപ്പെട്ടത് പോലെ വി എം സുധീരന്‍ തെറി വിളിച്ചോ എന്ന കാര്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമല്ല. മിണ്ടരുത് എന്ന് പറയുന്നത് വ്യക്തമായി കേള്‍ക്കാം. കടുത്ത ഭാഷയിലെന്തോ പറയുന്നത് പോലെയാണ് ആംഗ്യം.
വീഡിയോ കാണാം
വി എം സുധീരന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ അപമാനിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ഇതാണ്. കണ്ട് നോക്കൂ.












Click it and Unblock the Notifications