• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെപിസിസി പുനഃസംഘടന; പാർട്ടി വിട്ടവരെ വരെ ഭാരവാഹികളാക്കുന്നു..എതിർപ്പുമായി നേതാക്കൾ

Google Oneindia Malayalam News

തിരുവനന്തപുരം; കെ പി സി സി പുനഃസംഘടന സംബന്ധിച്ച് വരും ദിവസങ്ങളിൽ സംസ്ഥാന കോൺഗ്രസിൽ കൂടുതൽ പൊട്ടിത്തെറിക്ക് സാധ്യത. പ്രത്യേക മാനദണ്ഡം നിശ്ചയിച്ചിട്ടും ചില നേതാക്കളെ തിരികി കയറ്റിയതിനെതിരെതിരെയാണ് ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.

250 ഓളം വരുന്ന ഭാരവാഹികളുടെ എണ്ണം 51 ലേക്ക് ആക്കാനുള്ള തിരുമാനം തർക്കങ്ങളില്ലാതെ നടപ്പാക്കുന്നതിനായിരുന്നു പ്രത്യേക മാനദണ്ഡം തയ്യാറാാക്കിയത്. ഇതുപ്രകാരം ഡി സി സി മുൻ ഭാരവാഹികൾ, 5 വർഷം കെ പി സി സി ഭാരവാഹികളായി ഇരുന്നവർ എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നായിരുന്നു തിരുമാനം.മാത്രമല്ല ജനപ്രതിനിധികളേയും പരിഗണിക്കേണ്ടതില്ലെന്നും തിരുമാനിച്ചിരുന്നു.എന്നാൽ ചില നേതാക്കൾക്ക് മാനദണ്ഡങ്ങളിൽ ഇളവ് നൽകിയതായിരുന്നു നേതാക്കളെ ചൊടിപ്പിച്ചത്.

മുൻ തൃശ്ശൂർ പാർട്ടി അധ്യക്ഷനായിരുന്ന എം പി വിൻസെന്റിനേയും കോഴിക്കോട് അധ്യക്ഷനായിരുന്ന യു രാജീവൻ മാസ്റ്ററേയും പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ കെ പി സി സി നേതൃത്വം നടത്തിയിരുന്നു. ഇരുവരും കുറഞ്ഞ കാലയളിൽ മാത്രമാണ് അധ്യക്ഷ പദത്തിൽ ഇരുന്നതെന്ന് കാട്ടിയായിരുന്നു നടപടി . എന്നാൽ എതിർപ്പുയർന്നോടെ ഇരുവരേയും ഒഴിവാക്കിയാണ് പട്ടിക സമർപ്പിച്ചിരുന്നു.

കോൺഗ്രസിൽനിന്ന്‌ രാജി പ്രഖ്യാപിച്ച മുൻ പാലക്കാട്‌ ഡിസിസി പ്രസിഡന്റ്‌ എ വി ഗോപിനാഥിനെ വൈസ്‌ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചതിനെതിരേയും വലിയ തർക്കം ഉടലെടുത്തിട്ടുണ്ട്. പാർട്ടി നേതൃത്വത്തെ അടച്ചാക്ഷേപിച്ച് സംഘടനയുമായുള്ള ബന്ധം എന്നന്നേക്കുമായി അവസാനിച്ച് പോയ നേതാവിനെ തിരിച്ച് എത്തിക്കാൻ ശ്രമിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് നേതാക്കൾ ചൂമ്ടിക്കാട്ടുന്നത്.അതേസമയം നേതൃത്വത്തിെ വിമർശിച്ചതിന്റെ പേരിൽ സസ്പെൻഷൻ നേിട്ട കെ ശിവദാസൻ നായരേയും പട്ടികയിൽ ഇൾപ്പെടുത്തിയിട്ടുണ്ട്. വി പി സജീന്ദ്രൻ, വി ടി ബൽറാം തുടങ്ങിയവരും പട്ടികയിലുണ്ട്‌.

cmsvideo
  പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

  കിടിലൻ ലുക്കിൽ നമ്മടെ 'ക്ടാവ്'; ഗായത്രി സുരേഷിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ

  അതേസമയം കെ പി സി സി പുനഃസംഘടനയിൽ പരമാവധി വനിതാ നേതാക്കളെ ഉൾപ്പെടുത്തുന്നുമെന്ന് കോൺഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നുവെങ്ഖിലും വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ വനിതകളെ പരിഗണിച്ചിട്ടില്ലെന്നാണ് വിവരം. നിലവില് ദീപ്‌തി മേരി വർഗീസ്‌, ഫാത്തിമ റോഷ്‌ന എന്നിവരൊണ് പരിഗണിക്കുന്നത്. കൊല്ലം ഡി സി സി അധ്യക്ഷയായിരുന്ന ബിന്ദു കൃഷ്ണയെ തുടക്കത്തിൽ പരിഗണിച്ചിരുന്നുവെങ്കിലും എതിർപ്പുയർന്നതോടെ അവരേയും മാറ്റി നിർത്തി. അതേസമയം പദ്മജ വേണുഗോപാലിന് ഇളവ് ലഭിച്ചിട്ടുണ്ടെന്നാമ് റിപ്പോർട്ട്. എന്തായാലും മുതിർന്ന നേതാക്കള് ഉൾപ്പെടെ എതിർപ്പുയർത്തിയ സാഹചര്യത്തിൽ കോൺഗ്രസ് പ്രശ്ന പരിഹാരത്തിന് പുതിയ സാധ്യതകൾ തേടേണ്ടി വരും.

  English summary
  KPCC revamp; More out burst will happen in congress soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X