കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പൂര്‍ണ മദ്യനിരോധനം; ഹസന്റെ ചുവടുമാറ്റത്തിന് പിന്നില്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുന്നതിനെ അനുകൂലിച്ച കെപിസിസി വൈസ് പ്രസിഡന്റെ എംഎം ഹസന്‍ നിലപാട് മാറ്റി. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നാണ് എംഎം ഹസന്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് യോഗത്തില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ മദ്യ നിരോധനം ആവശ്യപ്പെടുമെന്നും ഹസന്‍.

മുന്‍പ് മദ്യനിരോധനം ആവശ്യപ്പെടുകയും ബാറുകള്‍ തുറക്കുന്നതിനെതിരെ കര്‍ശന നിലപാട് സ്വീകരിയ്ക്കുകയും ചെയ്ത കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ ഹസന്‍ വിമര്‍ശിച്ചിരുന്നു. ബാറുകള്‍ തുറക്കാതിരിയ്ക്കുന്നതും മദ്യനിരോധനവും പ്രായോഗികമല്ലെന്നായിരുന്നു ഹസന്റെ നിലപാട്.

MM Hassan

യുഡിഎഫ് കക്ഷികളായ മുസ്ലീംലീഗും കേരള കോണ്‍ഗ്രസും മദ്യനിരോധനത്തിന് അനുകൂലമാണ്. സമ്പൂര്‍ണ മദ്യ നിരോധനത്തിന് അനുകൂലമായ സമയമാണിതെന്നും ഹസന്‍ പറഞ്ഞു. സുധീരന്‍ മുഖ്യമന്ത്രിയ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട ഹസനാണ് ഈ ചുവട്മാറ്റം നടത്തിയിരിയ്ക്കുന്നത്.

എന്നാല്‍ സര്‍്ക്കാരിന് ഏറ്റവുമധികം വരുമാനം ലഭിയ്ക്കുന്നതിനാല്‍ തന്നെ മദ്യനിരോധനമം എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നാണ് ഹസന്റെ നിലപാടിനെട് പലനേതാക്കളും പ്രതികരിച്ചത്.

English summary
KPCC Vice President M M Hassan seeks complete liquor ban in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X