'താരമായി'ശബരീനാഥ്;ആവേശം മുതലെടുക്കാൻ കെപിസിസി..തിരുവനന്തപുരം ഡിസിസി അധ്യക്ഷനാക്കിയേക്കും?
തിരുവനന്തപുരം;മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥന്റെ അറസ്റ്റ് സർക്കാരിനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. ഗൂഢാലോചനയുടെ 'മാസ്റ്റർ ബ്രെയിൻ' എന്നാരോപിച്ചായിരുന്നു നാടകീയ നീക്കങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം ശബരീനാഥനെ പോലീസ് അറസ്റ്റ് ചെയ്തത്.എന്നാൽ മണിക്കൂറുകൾക്കം തന്നെ ജാമ്യം ലഭിച്ചു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ ശബരിനാഥിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചിരുന്നു. ഇത് മറികടന്നായിരുന്നു കൊണ്ടായിരുന്നു അറസ്റ്റ്. നടപടിയിൽ കോടതിയിൽ നിന്ന് വലിയ വിമർശനവും പോലീസിന് നേരിടേണ്ടി വന്നു.
അതേസമയം അറസ്റ്റിന് പിന്നാലെ വലിയ പിന്തുണയാണ് ശബരീനാഥന് പാർട്ടിയിൽ നിന്നും ലഭിച്ചത്. കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രതിഷേധമായിരുന്നു വിഷയത്തിൽ നടത്തിയത്. ശബരീനാഥന് ലഭിച്ച ഈ പിന്തുണയും മാധ്യമ ശ്രദ്ധയും അനുകൂലമാക്കാനുള്ള ആലോചനയിലാണ് കോൺഗ്രസ് നേതൃത്വം എന്നാണ് സൂചന.അടുത്ത തിരുവനന്തപുരം ജില്ലാ അധ്യക്ഷനായി ശബരിനാഥനെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
'ഇനിയെങ്കിലും പൂർണിമ ആ രഹസ്യം വെളിപ്പെടുത്തണം'..ഫോട്ടോസ് കണ്ട് കണ്ണു തള്ളി ആരാധകർ..വൈറൽ

പാലോട് രവിയാണ് നിലവിൽ തിരുവനന്തപുരം പർട്ടി അധ്യക്ഷൻ. 72 കാരനായ പാലോട് രവിയെ ഡി സി സി അധ്യക്ഷനാക്കിയതിൽ തുടക്കം മുതൽ നേതാക്കൾക്കിടയിൽ അതൃപ്തികൾ ഉണ്ടായിരുന്നു. സംഘടനപരമായി ഏറ്റവും ക്ഷയിച്ച നിലയിൽ തുടരുന്ന ജില്ലയിലെ കോഗ്രസിനെ മുന്നോട്ട് നയിക്കാൻ യുവ നേതാക്കൾ അധ്യക്ഷ സ്ഥാനത്ത് എത്തണമെന്ന വികാരത്തിലായിരുന്നു നേതാക്കൾ ഏറെയും.എന്നാൽ ഈ അതൃപ്തികൾ എല്ലാം തള്ളിയായിരുന്നു അവസാന നിമിഷം പാലോട് രവിക്ക് നറുക്ക് വീണത്.

പുതിയ നേതൃത്വം വന്നെങ്കിലും പക്ഷേ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ യാതൊരു മുന്നേറ്റവും ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോൾ നേതാക്കൾ ഉയർത്തുന്ന പരാതി.സർ്ക്കാരിനെതിരെ നിരവധി വിഷയങ്ങൾ വീണ് കിട്ടിയിട്ടും സംസ്ഥാന തലസ്ഥാനത്ത് അതിനെ ആയുധമാക്കാനോ വലിയ രീതിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനോ നേതൃത്വത്തിന് സാധിച്ചില്ലെന്നാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

നേരത്തേ ഇന്ദിര ഭവനിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഇരച്ച് കയറിയപ്പോൾ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നതിലടക്കം ഡിസിസി പരാജയപ്പെട്ടത് നേതാക്കൾക്കിടയിൽ പ്രത്യേകിച്ച് യുവ നേതാക്കൾക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. മാത്രമല്ല രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ മാർച്ചിന് ഇടയിൽ വെച്ച് അധ്യക്ഷൻ തന്നെ ഇറങ്ങി പോയതോടെ അതും 'നനഞ്ഞ പടക്കം' ആയെന്ന വിമർശനവും നേതാക്കളിൽ പലരും ഉയർത്തിയിരുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ പാലോട് രവിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാണ്.

ജില്ലാ അധ്യക്ഷൻമാരുടെ പ്രകടനങ്ങളെ വിലയിരുത്തിയുള്ള കെ പി സി സി അധ്യക്ഷന്റേയും പ്രതിപക്ഷ നേതാവിന്റേയും റിപ്പോർട്ടിലും പാലോട് രവിക്ക് 'ഗുഡ് സർട്ടിഫിക്കറ്റ്' ലഭിച്ചിരുന്നില്ല. മികച്ച പ്രവർത്തനം കാഴ്ച വെച്ചില്ലെങ്കിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് തെറിയ്ക്കുമെന്ന മുന്നറിയിപ്പ് നേരത്തേ തന്നെ നേതൃത്വം നൽകിയിരുന്നു.

ഊർജസ്വലനായ നേതാവ് തലസ്ഥാനത്ത് അധ്യക്ഷ പദവിയിൽ എത്തിയാൽ അത് നിലനിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിക്ക് വലിയ ഗുണം ചെയ്യുമെന്ന് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ശബരീനാഥിനെ അധ്യക്ഷനാക്കിക്കൂടെയെന്ന ചർച്ചയാണ് പാർട്ടിയിൽ ഉള്ളത്.

അരുവിക്കരയിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് മുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ് ശബരി. ഇപ്പോൾ ശബരിക്ക് ലഭിച്ച അംഗീകാരം മുതലെടുക്കാനായാൽ അത് പ്രവർത്തകർക്കും പാർട്ടിക്ക് മൊത്തത്തിലും ഗുണം പകരുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട നേതാക്കളെ അധ്യക്ഷരായി പരിഗണിക്കേണ്ടതില്ലെന്ന പാർട്ടി മാനദണ്ഡം ശബരീനാഥന് വിലങ്ങ് തടിയാണ്. ഇത് മറികടന്ന് നിയമനത്തിന് നേതൃത്വം തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ഈയാഴ്ച കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിവിറിന് ശേഷം ഇക്കാര്യത്തിൽ നേതൃത്വം അന്തിമ തീരുമാനം കൈക്കൊണ്ടേക്കുമെന്നാണ് സൂചന. തിരുവന്തപുരത്ത് മാത്രമല്ല മോശം പ്രകടനം കാഴ്ച വെച്ച പലരും അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താകാനുള്ള സാധ്യതയും ഉണ്ടെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications