ആ രഹസ്യം വെളിപ്പെടുത്തി ശബരീനാഥനും ദിവ്യ എസ് അയ്യരും! അന്നേ ഒരു കള്ളം ഒളിച്ചിരുന്നുവെന്ന് സബ് കളക്ടർ

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിവാഹ നിശ്ചയത്തിന് ശേഷം അരുവിക്കര എംഎൽഎ കെഎസ് ശബരീനാഥും തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യരും ഒരുമിച്ച് ഒരു വേദിയിൽ. കുറ്റിച്ചൽ പഞ്ചായത്തിലെ വാലിപാറ സെറ്റിൽമെന്റിൽ പ്രവർത്തിക്കുന്ന ഉറവ് സാംസ്കാരിക വേദിയുടെ പഠനത്തിനൊരു കൈത്താങ്ങ് പരിപാടിയിലായിരുന്നു ഇരുവരും ഒരുമിച്ച് പങ്കെടുത്തത്.

വാക്ക് തെറ്റിച്ച് സൗദി? മക്കയിൽ ഖത്തർ പൗരന്മാരെ തടയുന്നു,പുണ്യറമദാനിൽ സൗദി ചെയ്യുന്നത് ക്രൂരതയെന്ന്

ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി മെട്രോ! നഗരം സിസിടിവി നിരീക്ഷണത്തിൽ,കർശന സുരക്ഷ!3500പ്രത്യേക ക്ഷണിതാക്കൾ

പരിപാടിയുടെ ഉദ്ഘാടകനായാണ് അരുവിക്കര എംഎൽഎ കെഎസ് ശബരീനാഥ് എത്തിയത്. പരിപാടിയിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യലായിരുന്നു സബ് കളക്ടറുടെ ദൗത്യം. തങ്ങളുടെ പ്രണയത്തിലേക്ക് വഴിതുറന്ന സംഭവം ഇരുവരും ആദ്യം വെളിപ്പെടുത്തിയതും അഗസ്ത്യവനത്തിലെ പരിപാടിക്കെത്തിയ സദസിന് മുന്നിലായിരുന്നു.

പഠനത്തിനൊരു കൈത്താങ്ങ്...

പഠനത്തിനൊരു കൈത്താങ്ങ്...

കുറ്റിച്ചൽ പഞ്ചായത്തിലെ വാലിപാറ സെറ്റിൽമെന്റിൽ പ്രവർത്തിക്കുന്ന ഉറവ് സാംസ്ക്കാരിക വേദി സംഘടിപ്പിച്ച പഠനത്തിനൊരു കൈത്താങ്ങ് പരിപാടിയിലാണ് എംഎൽഎയും സബ് കളക്ടറും പങ്കെടുത്തത്.

എംഎൽഎ ഉദ്ഘാടകൻ...

എംഎൽഎ ഉദ്ഘാടകൻ...

അഗസ്ത്യ വനത്തിലെ പരിപാടിയുടെ ഉദ്ഘാടകനായിട്ടാണ് അരുവിക്കര എംഎൽഎ കെഎസ് ശബരീനാഥ് എത്തിയത്. സബ് കളക്ടർ ദിവ്യ എസ് അയ്യരാണ് പരിപാടിയിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

പ്രണയരഹസ്യം...

പ്രണയരഹസ്യം...

പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ തങ്ങളുടെ പ്രണയത്തിലേക്ക് വഴിതുറന്ന ആ നിമിഷം വെളിപ്പെടുത്താനും ഇരുവരും തയ്യാറായി. വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യത്തെ പരിപാടിയായിരുന്നു അഗസ്ത്യവനത്തിലേത്.

ആ വിളിയാണ് എല്ലാത്തിനും തുടക്കമിട്ടത്...

ആ വിളിയാണ് എല്ലാത്തിനും തുടക്കമിട്ടത്...

തന്റെ മണ്ഡലത്തിൽപ്പെട്ട കോട്ടൂരിലെ ആദിവാസികളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ആ വിളിയാണ് പിന്നീട് പ്രണയത്തിലേക്ക് വഴിതുറന്നതെന്നാണ് കെഎസ് ശബരീനാഥൻ എംഎൽഎ വ്യക്തമാക്കിയത്.

ആ വിളിയിൽ ഒരു കള്ളം ഒളിച്ചിരുന്നുവെന്ന്...

ആ വിളിയിൽ ഒരു കള്ളം ഒളിച്ചിരുന്നുവെന്ന്...

എംഎൽഎയുടെ അന്നത്തെ ആ വിളിയിൽ തന്നെ എന്തോ ഒരു കള്ളം ഒളിച്ചിരുന്നുവെന്ന് സബ് കളക്ടറും പറഞ്ഞതോടെ സദസിൽ ചിരിയുണർന്നു.

ആദ്യമായി പറയുന്നത് ആദിവാസി സമൂഹത്തോട്...

ആദ്യമായി പറയുന്നത് ആദിവാസി സമൂഹത്തോട്...

കോട്ടൂരിലെ ആദിവാസി കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണകൂടത്തിന് എന്തെല്ലാം ചെയ്യാമെന്ന് തിരക്കി വിളിച്ച ആ വിളിയാണ് പ്രണയത്തിലേക്ക് വഴിതുറന്നതെന്നാണ് എംഎൽഎ പറഞ്ഞത്. ഇക്കാര്യം ആദ്യമായി പറയുന്നത് തന്റെ മണ്ഡലത്തിലെ ആദിവാസി സമൂഹത്തോടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദിവാസികൾക്ക് ക്ഷണം...

ആദിവാസികൾക്ക് ക്ഷണം...

ആദിവാസി ഊരിലെ എല്ലാവരെയും തങ്ങളുടെ വിവാഹത്തിന് ക്ഷണിച്ചാണ് എംഎൽഎ പ്രസംഗം അവസാനിപ്പിച്ചത്. ശേഷം പ്രസംഗിച്ച സബ് കളക്ടറും എംഎൽഎ പറഞ്ഞതെല്ലാം ശരിവെച്ചു.

ചട്ടം കെട്ടിയിരുന്നു...

ചട്ടം കെട്ടിയിരുന്നു...

വാലിപാറയിൽ വരുമ്പോൾ കുട്ടികൾക്കു പ്രചോദനമാകുന്നതും ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനു ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ പറയണമെന്നു നിങ്ങളുടെ എംഎൽഎ ചട്ടം കെട്ടിയിരുന്നുവെന്നും സബ് കളക്ടർ പറഞ്ഞു.

സബ് കളക്ടറെ ക്ഷണിക്കാൻ കാരണം...

സബ് കളക്ടറെ ക്ഷണിക്കാൻ കാരണം...

ശിശുക്ഷേമ സമിതിയും നെടുമങ്ങാട് താലൂക്ക് ഓഫീസ് ജീവനക്കാരും ചേർന്നാണ് അഗസ്ത്യവനത്തിലെ പരിപാടി സംഘടിപ്പിച്ചത്. താലൂക്ക് ഓഫീസ് ജീവനക്കാരുടെ പങ്കാളിത്തമാണ് സബ് കളക്ടറെ ചടങ്ങിലേക്ക് ക്ഷണിക്കാൻ
കാരണമായത്.

English summary
ks sabarinathan mla and sub collector divya s iyyer in a function.
Please Wait while comments are loading...