കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണമുണ്ടാക്കാന്‍ കെഎസ്ഇബി ഇന്‍സ്റ്റാള്‍മെന്റ് ബിസിനസ്സിനും

  • By Sruthi K M
Google Oneindia Malayalam News

മലപ്പുറം: കെഎസ്ഇബി പുതിയ തന്ത്രങ്ങളുമായി രംഗത്തിറങ്ങി. ഇനി മുതല്‍ ഇന്‍സ്റ്റാള്‍മെന്റിലൂടെ വീട്ടുപകരണങ്ങള്‍ കെഎസ്ബി നിങ്ങളുടെ കൈകളിലെത്തിക്കും. ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കാന്‍ പുതിയ ഇന്‍സ്റ്റാള്‍മെന്റ് ബിസിനസ്സുമായാണ് കെഎസ്ഇബി എത്തിയിരിക്കുന്നത്. നിങ്ങളുടെ ഓരോ മാസത്തെയും ബില്ലിനൊപ്പം വാങ്ങിക്കുന്ന വീട്ടുപകരണങ്ങളുടെ തുക പിരിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്.

വായ്പാ അടിസ്ഥാനത്തില്‍ വീട്ടുപകരണങ്ങള്‍ വിറ്റ് പണം ഉണ്ടാക്കാനാണ് കെഎസ്ഇബിയുടെ പരിപാടി. ഫാന്‍, മിക്‌സി, ഫ്രിഡ്ജ്, എസി, ടിവി തുടങ്ങി നിങ്ങള്‍ക്കാവശ്യമുള്ള ഒട്ടുമിക്ക സാധനങ്ങളും വില്‍പ്പനയ്‌ക്കെത്തിക്കും. വൈദ്യുതി കൂടുതല്‍ വലിച്ചെടുക്കുന്ന പഴയ ഉപകരണങ്ങള്‍ മാറ്റി വാങ്ങാന്‍ താല്‍പര്യമുള്ളവരെ പ്രത്യേകം കെഎസ്ഇബി ലക്ഷ്യമിടുന്നുണ്ട്.

tv-mobile-fridge

വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ സാധനം ലഭിക്കും എന്നാണ് പറയുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 88 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍വേ നടത്തും. ആദ്യ സര്‍വ്വേ 26നു മലപ്പുറത്ത് ആരംഭിക്കും. 'ഊര്‍ജക്ഷമതയ്ക്കായി ഉപഭോക്തൃ ശാക്തീകരണം' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ സര്‍വേ.

തിരിച്ചടവ് മുടങ്ങിയാല്‍ കെഎസ്ഇബി നിങ്ങളുടെ ഫ്യൂസ് ഊരുമെന്ന് മാത്രം. സോളാര്‍ പാനലുകളുടെ വില്പനയും പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ കെഎസ്ഇബി ഉദ്ദേശിക്കുന്നുണ്ട്.

English summary
kerala state electricity board providing installment service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X