കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസല്‍ വാഹന വിലക്ക്; കേരളത്തിലെ പൊതുഗതാഗതം താറുമാറാകും

Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി അനുസരിച്ച് പത്ത് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പിന്‍വലിക്കണമെന്ന ഉത്തരവ് നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിയുടെ 1102 ബസുകള്‍ നിരത്തിലിറങ്ങില്ല. സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ 6349 ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇതില്‍ 1102 ബസുകളും പത്ത് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളതാണ്.

പൊതുഗതാഗത സംവിധാനമെന്ന നിലയില്‍ പൊതുജനത്തെ ബാധിക്കുന്ന വിഷയമായിട്ടും തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പിലാക്കിയത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു.

KSRTC

1102 ബസുകളില്‍ തന്നെ 31 എണ്ണത്തിന് പതിനാല് മുതല്‍ പതിനഞ്ച് വര്‍ഷത്തോളം പഴക്കമുണ്ട്. എന്നിട്ടും കെഎസ്ആര്‍ടിസി മലിനീകരണം ഉണ്ടാക്കുന്നതായി ഒരു പരാതിയും നിലവിലില്ല. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരത്തോടെയാണ് സര്‍വ്വീസ് നടത്തുന്നത്.

ഇത്രയും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൊതു ഗതാഗത സംവിധാനം താറുമാറാകുമെന്ന് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കേരളത്തിന്റെ മലിനീകരണത്തിന്റെ തോത് 50ല്‍ താഴെയാണ്. ഇത് അപകടകരമായ അളവല്ല. ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട പരിധിയുടെ അടുത്തുപോലും വരാത്തതാണ് ഈ മലിനീകരണതോതെന്നും ഹര്‍ജിയില്‍ വിശദമാക്കുന്നു.

English summary
KSRTC againist National Green Tribunal ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X