Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ആര്‍.ടി.സി ഇങ്ങനെമതിയോ;ബുക്ക് ചെയ്തത് സില്‍വര്‍ ലൈന്‍ ജെറ്റ്,യാത്ര ഡീലക്‌സില്‍

ബെംഗളൂരു: കെ.എസ്.ആര്‍.ടി.സി കാര്യക്ഷമമായി സര്‍വ്വീസ് നടത്തുന്നില്ലെന്ന പരാതി ഇതാദ്യമായല്ല. പ്രത്യേകിച്ചും ബെംഗളൂരു സര്‍വ്വീസുകളില്‍ യാത്രക്കാര്‍ക്ക് പല പ്രശ്‌നങ്ങള്‍ നേരിടുന്നതു പതിവാണ്.ഞായറാഴ്ച്ച എറണാകുളത്തു നിന്നും കോഴിക്കോട് വഴി ബെംഗളൂരുവിലേക്കു സര്‍വ്വീസ് നടത്തിയ ബസ്സിലെ യാത്രക്കാരാണ് ഷെഡ്യുളില്‍ ബുക്ക് ചെയ്ത ബസ്സല്ല അനുവദിച്ചതെന്നു പരാതി നല്‍കിയിരിക്കുന്നത്.

keralartc2

സില്‍വര്‍ ലൈന്‍ ജെറ്റ് എക്‌സ്പ്രസ്സാണ് ഓണ്‍ലൈനില്‍ ബുക്കു ചെയ്തിരുന്നതെന്നും പക്ഷേ ഡീലക്‌സ് ബസ്സിലാണ് യാത്ര ചെയ്യേണ്ടിവന്നതെന്നും യാത്രക്കാര്‍ പറയുന്നു.ഓണ്‍ലൈനില്‍ കാണിക്കുന്ന സൗകര്യങ്ങളൊന്നും ബസ്സിലുണ്ടായിരുന്നില്ലെന്നു മാത്രമല്ല രാത്രി എറണാകുളത്തു നിന്നു പുറപ്പെട്ട ബസ്സ് ഒരു മണിക്കൂര്‍ വൈകിയാണ് കോഴിക്കോടെത്തിയത്.

ksrtcc

മാനന്തവാടിയെത്തിയപ്പോള്‍ ഗിയര്‍ ബോക്‌സ് കേടായി.അറ്റകുറ്റപണികള്‍ തീര്‍ത്ത് കുറച്ചു ദൂരം സഞ്ചരിച്ചപ്പോഴേയ്ക്കും ടയറും പഞ്ചറായതായി യാത്രക്കാര്‍ പറയുന്നു.പിന്നീട് രാവിലെ ആറുമണിക്കു ശേഷമാണ് യാത്ര പുനരാരംഭിച്ചത്. രാവിലെ 8.45 ന് എത്തേണ്ട ബസ്സ് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ബെംഗളൂരുവില്‍ എത്തിയത്.തിങ്കളാഴ്ച്ച രാവിലെ ഓഫീസിലെത്താമെന്നു കരുതിയവരെയാണ് ഇത് ഏറെ വലച്ചത്.

keralartc1

യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തിന് പരിഹാരം വേണമെന്ന് കാണിച്ചാണ് ബസ്സിലുണ്ടായിരുന്ന ചില യാത്രക്കാര്‍ ചേര്‍ന്ന് കേരള ആര്‍.ടി.സി ചെയര്‍മാന് പരാതി നല്‍കിയിരിക്കുന്നത്. പരാതിയോടൊപ്പം യാത്രക്കാര്‍ ഒപ്പിട്ട കടലാസും സമര്‍പ്പിച്ചിട്ടുണ്ട്. കൃത്യ സമയം പാലിക്കാതെ അമിത ചാര്‍ജ്ജ് ഈടാക്കുകയും കാര്യക്ഷമമായ സര്‍വ്വീസ് നിഷേധിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.

bius-sign

അമിത ചാര്‍ജ്ജ് ഈടാക്കിയത് യാത്രക്കാര്‍ക്ക് തിരിച്ചു നല്‍കണമെന്നും ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നടത്തുന്ന ബസ്സുകളുടെ സുഗമമായ യാത്ര നേരത്തേ ഉറപ്പു വരുത്തണമെന്നും പരാതിക്കാര്‍ പറയുന്നു. വോള്‍വോ ബസ്സിന്റെ ചാര്‍ജ്ജായ 970 രൂപയാണ് സില്‍വര്‍ ജെറ്റിനു ഈടാക്കിയിരുന്നത്.കഴിഞ്ഞ വര്‍ഷമാണ് കേരള ആര്‍.ടി.സി സില്‍വര്‍ ലൈന്‍ ജെറ്റ് എക്‌സപ്രസ്സ് ബസ്സ് പുറത്തിറക്കിയത്

bus

കേരള ആര്‍.ടി.സിയുടെ ബസ്സു മാറ്റലിനെതിരെ മുന്‍പും പരാതികള്‍ ലഭിച്ചിട്ടുണ്ട്.ബസ്സ് പുറപ്പെടുന്നതിനു തൊട്ടുമുന്‍പാണ് ബസ്സു മാറ്റിയ വിവരം യാത്രക്കാരെ അറിയിക്കാറ്. വോള്‍വോ ബസ്സിനാണ് ബുക്കു ചെയ്തതെങ്കില്‍ മിച്ചം വരുന്ന തുക അപ്പോള്‍ തിരിച്ചു നല്‍കാറാണ് പതിവ്. ബെംഗളൂരു സര്‍വ്വീസ് നടത്തുന്ന കേരള ആര്‍.ടി.സി ബസ്സുകള്‍ ഇടയ്ക്കിടെ പഞ്ചറായി സര്‍വ്വീസ് മുടങ്ങുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ കൂടുതലായി കര്‍ണാടക ആര്‍.ടി.സി ബസ്സുകളെ ആശ്രയിക്കുന്നതും പതിവായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+