കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി ഗതാഗതവകുപ്പ്. സംസ്ഥാനത്തെ ഹയര്‍സെക്കന്ററി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിരക്കിളവ് ആനുകൂല്യം ലഭിക്കുന്ന 1,30,000 വിദ്യാര്‍ത്ഥികള്‍ക്കാണ് യാത്ര സമ്പൂര്‍ണ്ണ സൗജന്യമാക്കുകയെന്ന് വി.ടി. ബല്‍റാമിന്റെ ഉപക്ഷേപത്തിന് മറുപടി നല്‍കവേ മന്ത്രി പറഞ്ഞു.

എന്നാല്‍, മലബാര്‍ മേഖലയില്‍ നിന്നുള്ള ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും നിലവില്‍ ആനുകൂല്യം കിട്ടുന്നില്ലെന്നിരിക്കെ സമ്പൂര്‍ണ്ണ സൗജന്യം അവര്‍ക്ക് നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. പ്ളസ്ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം ലഭിയ്ക്കുക. ഫെബ്രുവരി മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ സൗജന്യ യാത്ര നടത്താനാകുമെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. നിലവില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍കാര്‍ഡ് ലഭിയ്ക്കുന്നുണ്ട്.

KSRTC

ഒരു ദിവസം രണ്ടു യാത്രയാണ് ഇനിമുതല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നടത്താനാവുക. ഒരു വര്‍ഷം പരീക്ഷണ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയ ശേഷം പദ്ധതി വിപുലീകരിയ്ക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളും വൈകിപ്പിച്ചതില്‍ ഏറെ പ്രതിഷേധങ്ങള്‍ നേരിട്ട കെഎസ്ആര്‍ടിസി വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത് മുഖം മിനുക്കാനൊരുങ്ങുകയാണ് . കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക ക്ലേശം കൂടി മനസ്സിലാക്കി കാലാകാലങ്ങളില്‍ നിരക്ക് പരിഷ്‌കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ റഗുലേറ്ററി കമ്മിഷന്‍ മാതൃകയിലുള്ള സംവിധാനം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗജന്യം അനുവദിക്കാന്‍ തീരുമാനിച്ച മന്ത്രിയെ ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ അഭിനന്ദിച്ചു.

English summary
KSRTC offers free traveling for students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X