കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിന് നാട്ടില്‍ പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്‌തോ??

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ഓണംത്തിന് ടിക്കറ്റ് കിട്ടിയോ എന്ന് മറുനാടന്‍ മലയാളിയോട് ചോദിക്കുന്നതും ഓണം ബംബര്‍ അടിച്ചോ എന്ന് ചോദിക്കുന്നതും ഓരുപോലെയാണ്. കിട്ടിയാല്‍ കിട്ടി, ഇല്ലേ ചട്ടി എന്ന അവസ്ഥയാണ്. സ്‌പെഷ്യല്‍ ബസിനെയും ട്രെയിനിലെയും എത്രത്തോളം പ്രതീക്ഷിക്കാമെന്ന് ഓരോരുത്തര്‍ക്കും അറിയാം.

ഓണക്കാലത്ത് ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് 12 പുതിയ കെ എസ് ആര്‍ ടി സി ഷെഡ്യൂളുള്‍ കൂടെ തുടങ്ങുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ 45 ഷെഡ്യൂളുകളാണുള്ളത്. പുതിയ ബസുകള്‍ അനുവദിക്കാനുള്ള നടപടി ആരംഭിച്ചു.

ksrtc

അതേ സമയം ഓണക്കാലത്ത് ബാംഗ്ലൂരില്‍ നിന്നുള്ള സ്വകാര്യ ആഡംബര ബസുകള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. ഓണം സ്‌പെഷ്യല്‍ ബുക്കിങ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കില്‍ ആയിരം രൂപയുടെ വര്‍ധനവാണ് ട്രാവല്‍ ഏജന്‍സികള്‍ വരുത്തിയിരിക്കുന്നത്.

ടിക്കറ്റ് നിരക്ക് എത്ര കൂട്ടിയാലും ഓണത്തിന് മലയാളികള്‍ നാട്ടിലേക്ക് പോകുമെന്ന് ഏജന്‍സിക്കാര്‍ക്കറിയാം. ലീവ് അനുവദിച്ചുകിട്ടി, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴേക്കും ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയിരിക്കും. അത്തം മുറ്റത്തെത്തിയിട്ടും സ്‌പെഷ്യല്‍ ട്രെയിനുകളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ ഇത്തവണയും മറുനാടന്‍ മലയാളികള്‍ക്ക് യാത്ര ദുസ്സഹമാണെന്ന് സാരം.

English summary
KSRTC will start 12 additional schedules for Onam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X