കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗള്‍യാനിനെ അറിയാന്‍ പരിഷത്തിന്റെ പ്രസന്റേഷന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മംഗള്‍യാന്‍ എന്ന് പറഞ്ഞാല്‍ ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ കൂടുതല്‍ വിശദമായി ചോദിച്ചാല്‍ ചിലപ്പോള്‍ പലരും കുടുങ്ങും.

എന്നാല്‍ ഇതെന്താണെന്ന് ശരിക്കും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഒരുപാടുണ്ട്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം മാത്രമല്ല, മറ്റ് ഗ്രഹാന്തര ദൗത്യങ്ങളെ കുറിച്ചറിയാനും താത്പര്യമുള്ളവര്‍ ഏറെയാണ്.

പക്ഷേ എന്താണ് വഴി. വിക്കി പീഡിയ നോക്കിയാല്‍ കുറേയൊക്കെ കിട്ടും. എന്നാല്‍ വായിച്ചാല്‍ മനസ്സിലാകണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. ഈ സാഹചര്യത്തിലാണ് ശാസത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ പ്രസന്‍റേഷന്‍ ഉപകാരപ്പെടുന്നത്.

ചൊവ്വയേയും മംഗള്‍യാനേയും കുറിച്ചൊരു ക്ലാസ് എന്നപേരിലാണ് ഈ അവതരണം. പ്രൊഫ കെ പാപ്പൂട്ടിയും വിഎം സിദ്ധാര്‍ത്ഥനും കൂടി തയ്യാറാക്കിയതാണിത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇതിന്റെ ലിങ്ക് ഉണ്ട്. (പരിഷത്തിന്‍റെ പ്രസന്‍റേഷന്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Mangalyaan KSSP

ഓണ്‍ലൈന്‍ ലോകത്തെ ശാസ്ത്രകുതുകികള്‍ ഇപ്പോള്‍ തന്നെ ഈ അവതരണം ഏറ്റെടുത്തുകഴിഞ്ഞു എന്നാണ് വിവരം. മംഗള്‍യാന്റെ വിശേഷങ്ങള്‍, മനസ്സിലാകുന്ന ഭാഷയില്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ഇതിലൂടെ കഴിയുന്നുണ്ടെന്നാണ് പരിഷത്ത് പ്രവര്‍ത്തകര്‍ പറയുന്നത്.

എന്താണ് സൗരയൂഥം, അതില്‍ ഭൂമിയുടേയും ചൊവ്വയുടേയും സ്ഥാനം, സൂര്യനില്‍ നിന്നുള്ള അകലം തുടങ്ങി പ്രാഥമികമായ എല്ലാ വിവരങ്ങളും ഈ പ്രദര്‍ശനത്തിലുണ്ട്. ചൊവ്വയെ പറ്റി ഇന്ത്യന്‍ ജ്യോതിഷം പ്രചരിപ്പിക്കുന്ന കഥകളെ പറ്റിയും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. അമേരിക്കൻ പര്യവേഷണ ദൌത്യമായ മേവൻ എന്താണെന്നും ഈ അവതരണം വിശദീകരിക്കുന്നു.

English summary
KSSP prepared presentation to explain India's Mars Orbit Mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X