കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടി പരിസരത്ത് പോലീസിന്റെ റിലേ; ഓടിയത് പ്രകടനക്കാർ കത്തിക്കാൻ കൊണ്ടുവന്ന കോലവുമായി

ഡിജിപി ബോര്‍ഡ് തൂക്കിയ കോലവുമായിട്ടാണ് പ്രകടനക്കാര്‍ എത്തിത്. ഇതാണ് പോലീസില്‍ തെറ്റിദ്ധാരണ പരത്തിയത്.

  • By Jince K Benny
Google Oneindia Malayalam News

കൊച്ചി: വളരെ രസകരമായ സംഭവ വികാസത്തിനാണ് ഇന്ന് കൊച്ചിയില ഹൈക്കോടതി പരിസരം സാക്ഷ്യം വഹിച്ചത്. നേതാക്കളുടെ കോലം കത്തിക്കലും പ്രകടനങ്ങളും പുതിയ കാര്യമല്ല. പക്ഷെ ഇന്ന് നടന്ന കാര്യങ്ങള്‍ ശരിക്കും പുതുമയുള്ളത് തന്നെയായിരുന്നു. കെഎസ് യു പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ ഹൈക്കോടതിക്ക് സമീപത്തേക്ക് നടത്തിയ പ്രകടനത്തിലായിരുന്നു നാടകീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്. പോലീസിന്റെ തെറ്റിദ്ധാരണയായിരുന്നു സംഭവത്തിന് കാരണം.

Police

ജിഷ്ണു കേസില്‍ നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന് ജാമ്യം ലഭിച്ചത് സര്‍ക്കാര്‍ അഭിഭാഷകന്റെ പേരായ്മയാണെന്ന് ആരോപിച്ചായിരുന്നു ഹൈക്കോടതിക്ക് സമീപത്തേക്ക് കെഎസ് യു പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നതിന്റെ ചുരുക്കെഴുത്തായ ഡിജിപി എന്ന ബോര്‍ഡ് തൂക്കിയ കോലവുമായിട്ടായിരുന്നു പ്രകടനം. ഇത് കണ്ട പോലീസ് ഡിജിപി എന്നത് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആണെന്ന് തെറ്റിദ്ധരിച്ചാണ് കോലവും തട്ടിയെടുത്ത് ഓടിയത്.

പിന്നീട് അബദ്ധം മനസിലാക്കിയെങ്കിലും പോലീസ് കോലം തിരിച്ച് കൊടുക്കാന്‍ തയാറായില്ല. കോലത്തിനായി പോലീസിന്റെ പിന്നാലെ കെഎസ് യു പ്രവര്‍ത്തകര്‍ ഓടിയെങ്കിലും കോലം കിട്ടിയില്ല.

English summary
Police took and ran away with dummy which bring by the KSU protesters to burn in front of the High Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X