കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൗലാന അബ്ദുല്‍ കലാം ആസാദിനു ശേഷം ആരെന്നല്ലേ; മന്ത്രി കെടി ജലീല്‍ പറയുന്നതു കേള്‍ക്കൂ

Google Oneindia Malayalam News

കോഴിക്കോട്: മൗലാനാ അബ്ദുല്‍കലാം ആസാദിനുശേഷം രാഷ്ട്രീയ രംഗത്ത് ഇന്ത്യക്ക് പുറം ലോകത്ത് എടുത്തുകാണിക്കുവാന്‍ പറ്റുന്ന നേതാവാണ് ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബെന്ന് മന്ത്രി കെ ടി ജലീല്‍. ഐ എന്‍ എല്‍ രജതജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച സുലൈമാന്‍ സേട്ട് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ നേതാവ് എന്നതിനപ്പുറമായിരുന്നു ഇന്ത്യക്ക് പുറത്ത് സുലൈമാന്‍ സേട്ട് സാഹിബ് അറിയപ്പെട്ടിരുന്നത്. ക്രാന്തദര്‍ശിയായ അദ്ദേഹത്തിന്റെ അഭാവം ഇന്ന് നമ്മുടെ രാജ്യവും മുസ്‌ലിംസമുദായവുമെല്ലാം നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. ജീവിതാവസാനംവരെ പോരാട്ടത്തിന്റെ പാതയിലായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേതാക്കളില്‍ അപൂര്‍വരില്‍ അപൂര്‍വനായിരുന്നു സേട്ട് സാഹിബ്.

kt-jaleel

പല സമയത്തും അദ്ദേഹം കോഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ചത് തനിക്കുവേണ്ടിയായിരുന്നില്ല. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ നടന്നിരുന്ന മുസ്‌ലിം പീഢനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു. കുനിയാത്ത ശിരസ്സും നിര്‍ഭയമായ മനസ്സുമായി കടന്നുവന്ന് ജീവിതാവസാനം വരെ അതു നിലനിര്‍ത്താന്‍ സാധിച്ച നേതാക്കളിലൊരാളായിരുന്നു സേട്ട് സാഹിബ്. ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ അഭാവം ഇന്ന് ഇന്ത്യന്‍ പാര്‍ലിമെന്റ് ഏറ്റവുംകൂടുതല്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണെന്നും മന്ത്രി ജലീല്‍ പറഞ്ഞു.

രജതജൂബിലി പരിപാടികളുടെ ഉദ്ഘാടനം ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. എ പി അബ്ദുല്‍വഹാബ് അധ്യക്ഷത വഹിച്ചു. ദുബൈ ഐ എം സി സി അവാര്‍ഡ് ഡോ. സെബ്യാസ്റ്റന്‍ പോളിന് മന്ത്രി ടി പി രാമകൃഷ്ണന്‍ സമ്മാനിച്ചു. പൃഥി രാജ് ഐ പി എസ്, അഡ്വ. എം ജി കെ നിസാമുദ്ദീന്‍, പി ടി എ റഹീം എം എല്‍ എ, കാരാട്ട് റസാഖ് എം എല്‍ എ, അഹമ്മദ് ദേവര്‍കോവില്‍, അഡ്വ. സലീം ഗുല്‍ബര്‍ഗ, എ കെ അതാവുള്ള, ഹംസ ഹാജി, പ്രിയ ബിജു, എല്‍ സുലൈഖ, അഡ്വ. ഷമീര്‍ പയ്യനങ്ങാട്, എ പി മുസ്തഫ, ബഷീര്‍ അഹമ്മദ്, കാസിം ഇരിക്കൂര്‍, എം എ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

English summary
kt jaleel about ibrahim sulaiman sett
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X