കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പപ്പടം കഴിച്ച് മന്ത്രി കെടി ജലീല്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

  • By Desk
Google Oneindia Malayalam News

മലപ്പുറം: വന്‍കിട കമ്പനികളോട് മത്സരിക്കാന്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ പരമ്പരാഗത തൊഴിലുകളിലേര്‍പ്പെട്ടവര്‍തയ്യാറാവണമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം കുറ്റിപ്പുറം
കൈലാസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയ്ക്കല്‍ എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ മുഖ്യാതിഥിയായി. പപ്പട നിര്‍മ്മാണ മേഖലയിലെ അഞ്ഞൂറോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

കൊണ്ടോട്ടിയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ലോഡ്ജിന് സമീപം സ്‌ഫോടനം; നാല് വീടുകള്‍ തകര്‍ന്നുകൊണ്ടോട്ടിയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ലോഡ്ജിന് സമീപം സ്‌ഫോടനം; നാല് വീടുകള്‍ തകര്‍ന്നു

കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം പൊരിച്ച പപ്പടം വേദിയില്‍വെച്ച് കഴിച്ചുകൊണ്ടാണ് മന്ത്രി ചടങ്ങ് ഉദ്ഘടനം ചെയ്തത്. മന്ത്രിയോടൊപ്പം ചടങ്ങില്‍ പങ്കെടുത്ത ആബിദ് ഹുസൈന്‍ തങ്ങള്‍ അടക്കമുള്ള അതിഥികളും വേദിയില്‍വെച്ച് പപ്പടം കഴിച്ചു.

kt jaleel

കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം പൊരിച്ച പപ്പടം വേദിയില്‍വെച്ച് കഴിച്ചുകൊണ്ടാണ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം ജില്ലാ പ്രസിഡന്റ് ടി അഷ്രഫ് അദ്ധ്യക്ഷത വഹിച്ചു. കെപ്മ സംസ്ഥാന പ്രസിഡന്റ് എബ്രഹാം സി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി വിനീത് പ്രാരത്ത്, സംസ്ഥാന ട്രഷറര്‍ ടി.വി.സിമില്‍ കുമാര്‍ , മലപ്പുറം ഫുഡ് ആന്റ് ്ര്രേസഫി അസി. കമ്മിഷണര്‍ കെ. സുഗുണന്‍, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീല , കുറ്റിപ്പുറം എസ്.ഐ നിപുണ്‍ ശങ്കര്‍, മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ എന്നിവർ പങ്കെടുത്തു. കെപ്മ മലപ്പുറം ജില്ലാ സെക്രട്ടറി എ.പി.രജീഷ് കുമാര്‍ സ്വാഗതവും സ്വാഗതസംഘം ചെയര്‍മാന്‍ വിജയന്‍ താമരശ്ശേരി നന്ദി പറഞ്ഞു.

English summary
KT Jaleel inagurated an event by having pappadam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X