മോഹന്‍ ഭഗവതിനെ കണ്ടശേഷമാണ് ഭാവമാറ്റം; ഗവര്‍ണ്ണറുടേത് കൈവിട്ട കളിയാണെന്ന് കെടി ജലീല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സര്‍വ്വകലാശാലകളിയെും വൈസ് ചാന്‍സലര്‍മാരോടും രാജിവയ്്ക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിനെ കണ്ടശേഷമാണ് ഗവര്‍ണര്‍ക്ക് പ്രകടമായ ഭാവമാറ്റം കണ്ടുതുടങ്ങിയതെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഗവര്‍ണറുടേത് കൈവിട്ട കളിയാണെന്നും സര്‍വകലാശാലകളുടെ തലപ്പത്ത് ആര്‍.എസ്.എസ് അനുകൂലികളെ അവരോധിക്കാനാണ് ഈ നീക്കമെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവി പുതപ്പിച്ച് പീതവല്‍ക്കരിക്കാനുള്ള ശ്രമം എന്തുവില കൊടുത്തും ജനാധിപത്യ മാര്‍ഗ്ഗേണ പ്രതിരോധിക്കണം. കോണ്‍ഗ്രസ്സിന് ആര്‍.എസ്.എസ് വല്‍ക്കരണത്തില്‍ ശങ്കയില്ലാത്തത് സ്വാഭാവികം. അവര്‍ക്ക് ഹെഡ്‌ഗേവാറും ഗോള്‍വാള്‍ക്കറും സവര്‍ക്കറും സ്വീകാര്യരാകുന്നതില്‍ അല്‍ഭുതമില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു. കെ ടി ജലീലിന്റെ വാക്കുകളിലേക്ക്..

ഗവര്‍ണ്ണറുടേത് കൈവിട്ട കളിയാണ്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെ കണ്ടശേഷമാണ് പ്രകടമായ ഭാവമാറ്റം അദ്ദേഹത്തില്‍ കണ്ടു തുടങ്ങിയത്. സര്‍വകലാശാലകളുടെ തലപ്പത്ത് ആര്‍.എസ്.എസ് അനുകൂലികളെ അവരോധിക്കാനാണ് ഈ നീക്കം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവി പുതപ്പിച്ച് പീതവല്‍ക്കരിക്കാനുള്ള ശ്രമം എന്തുവില കൊടുത്തും ജനാധിപത്യ മാര്‍ഗ്ഗേണ പ്രതിരോധിക്കണം.

കോണ്‍ഗ്രസ്സിന് ആര്‍.എസ്.എസ് വല്‍ക്കരണത്തില്‍ ശങ്കയില്ലാത്തത് സ്വാഭാവികം. അവര്‍ക്ക് ഹെഡ്‌ഗേവാറും ഗോള്‍വാള്‍ക്കറും സവര്‍ക്കറും സ്വീകാര്യരാകുന്നതില്‍ അല്‍ഭുതമില്ല. കോണ്‍ഗ്രസ്സിന്റെ 'ഭാരത് ജോഡോ യാത്ര' ബാനറുകളില്‍ സവര്‍ക്കര്‍ ഇടം നേടിയത് യാദൃശ്ചികമല്ല. തീവ്ര ഹിന്ദുത്വത്തിന്റെ വക്താക്കളാകാന്‍ കോണ്‍ഗ്രസ്സ്, ബി.ജെ.പിയോട് മല്‍സരിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ ആ നിലക്ക് കണ്ടാല്‍ മതി.

ഗവര്‍ണ്ണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാര്‍ഹമാണ്. തലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത കോണ്‍ഗ്രസ്സ് നിലപാട് ജനം പുച്ഛിച്ച് തള്ളും- കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അക്കാദമിക മികവിന്റെ ഉയരങ്ങളിലേക്ക് മുന്നേറുന്ന കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് നേരെ നശീകരണ ബുദ്ധിയോടെ യുദ്ധം നടത്തുകയാണ്. എന്തിനു വേണ്ടിയാണ് ഈ ആക്രമണം? രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അല്ലാതെ മറ്റെന്താണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി ചോദിച്ചു.

യുജിസി ചട്ടങ്ങള്‍ പാലിക്കാതെയാണ് ഈ ഒന്‍പത് സര്‍വ്വകലാശാലകളിലും വിസി നിയമനങ്ങള്‍ നടന്നതെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഒന്‍പത് സര്‍വ്വകലാശാലകളിലും ഗവര്‍ണറാണ് നിയമന അധികാരി. വിസി നിയമനങ്ങള്‍ ചട്ടവിരുദ്ധമായാണ് നടന്നതെങ്കില്‍ അതിന്റെ പ്രാഥമിക ഉത്തരവാദിത്വം നിയമനാധികാരിയായ ഗവര്‍ണര്‍ക്ക് തന്നെയല്ലേ. ഗവര്‍ണറുടെ തന്നെ ലോജിക് പ്രകാരം പദവിയില്‍ നിന്ന് ഒഴിയേണ്ടത് വിസി മാരാണോ? അതും ആലോചിക്കുന്നത് നന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും ഇത്തരം അമിതാധികാര പ്രവണതകള്‍ അംഗീകരിച്ചു കൊടുക്കാനാവില്ല. ഗവര്‍ണര്‍ പദവി സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനോ സര്‍ക്കാരിനെതിരായ നീക്കം നടത്താനോ ഉള്ളതല്ല. ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കുന്ന അധികാരങ്ങളും ചുമതലകളും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും അന്തസ്സ് കാത്തു സൂക്ഷിക്കാനുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications