• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എവൻ' പുലമ്പിയാലും മുസ്ലീം സമുദായം അതിന് പുല്ല് വില പോലും കല്‍പ്പിക്കില്ല', തുറന്നടിച്ച് കെടി ജലീൽ

Google Oneindia Malayalam News

കാസര്‍കോഡ്: കമ്മ്യൂണിസത്തിലേക്ക് ഒരാള്‍ പോയാല്‍ അയാള്‍ ഇസ്ലാമില്‍ നിന്നും അകലുകയാണ് എന്നുളള മുസ്ലീം ലീഗ് നേതാക്കളുടെ പ്രസ്താവനകള്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് കെടി ജലീല്‍. മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം അടക്കമുളളവര്‍ ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇത്തരത്തില്‍ ആര് പുലമ്പിയാലും മുസ്ലീം സമുദായം അതിന് പുല്ല് വില പോലും കല്‍പ്പിക്കില്ലെന്ന് കെടി ജലീല്‍ തുറന്നടിച്ചു. തൃക്കരിപ്പൂർ ബസ്റ്റാൻ്റിൽ നടന്ന സിപിഎം കാസർഗോഡ് ജില്ലാ സമ്മേളന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെടി ജലീൽ.

'10 കോടി തന്നാൽ രക്ഷിക്കാം', പ്രമുഖ നേതാവിന്റെ മകന്റെ കോളെന്ന് വെളിപ്പെടുത്തി സംവിധായകൻ'10 കോടി തന്നാൽ രക്ഷിക്കാം', പ്രമുഖ നേതാവിന്റെ മകന്റെ കോളെന്ന് വെളിപ്പെടുത്തി സംവിധായകൻ

കെടി ജലീലിന്റെ പ്രതികരണം പൂർണരൂപം: '' കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ഭൗതികവാദികളുമായും സഹകരിക്കാമെന്നും അവർക്ക് വോട്ട് ചെയ്യാമെന്നും 1967 ൽ പരസ്യമായി പ്രഖ്യാപിച്ചത് ഖാഇദുൽ ഖൗം സയ്യിദ് അബ്ദു റഹ്മാൻ ബാഫഖി തങ്ങളും ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും പാണക്കാട് പൂക്കോയ തങ്ങളുമാണ്. സാക്ഷാൽ നിരീശ്വരവാദിയായിരുന്ന ഇ.എം.എസിൻ്റെ മന്ത്രിസഭയിൽ ലീഗിൻ്റെ നാവായ സി.എച്ചും ഏറനാടൻ പ്രമാണി അഹമ്മദ് കുരിക്കളും അന്ന് മന്ത്രിമാരായി. ശുദ്ധ ഭൗതികനായിരുന്ന സി. അച്ചുത മേനോൻ എന്ന തനി കമ്യൂണിസ്റ്റിനെ ഡൽഹിയിൽ നിന്ന് പിടിച്ച് കൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കി ആ മന്ത്രിസഭയിലും മുസ്ലിംലീഗ് പ്രതിനിധികൾ പങ്കാളികളായി.

അധികം വൈകാതെ സാത്വികനായ എം.കെ. ഹാജിയും സയ്യിദ് ഉമർ ബാഫഖി തങ്ങളും ഉഗ്രപ്രതാപിയായ ചെറിയ മമ്മുക്കേയിയും അഖിലേന്ത്യാ ലീഗിനെ കൊണ്ടു പോയി കെട്ടിയത് കറകളഞ്ഞ കമ്മ്യൂണിസ്റ്റായ സഖാവ് നായനാരുടെ ആലയിൽ. കമ്മ്യൂണിസ്റ്റുകളെ പിന്തുണച്ചാൽ മതത്തിൽ നിന്ന് പുറത്താണെന്ന് നിസ്സംശയം വിധി പറഞ്ഞ ലീഗിൻ്റെ താൽക്കാലിക ജനറൽ സെക്രട്ടറി പി.എം.എ സലാം നാഷണൽ ലീഗിൻ്റെ നേതാവായി മുസ്ലിംലീഗിനെ തോൽപ്പിച്ച് കോഴിക്കോട് രണ്ടിൽ നിന്ന് നിയമസഭയിൽ എത്തിയതും നിരീശ്വരൻമാരെന്ന് ഇന്നദ്ദേഹം ആക്ഷേപിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണയിൽ.

ഈ സത്യം മനസ്സിലാക്കിയത് കൊണ്ടാണ് സമസ്തയുടെ സമാദരണീയരായ പണ്ഡിതൻമാരെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മതവിധി നടത്താൻ കിട്ടാതിരുന്നത്. ലീഗ് രാഷ്ട്രീയ സഖ്യമുണ്ടാക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർ ഹലാലും ലീഗ് സഖ്യകക്ഷിയല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഹറാമുമാണെന്ന് 'എവൻ' പുലമ്പിയാലും മുസ്ലിം സമുദായം അതിന് പുല്ല് വില പോലും കൽപ്പിക്കില്ല. അങ്ങിനെ മനപ്പായസമുണ്ട് അരക്കോടി കട്ടിലിനടിയിൽ മെത്തയാക്കി നിരത്തി വെച്ച് കിടന്നുറങ്ങി കയ്യോടെ തൊണ്ടിമുതൽ സഹിതം പിടികൂടപ്പെട്ട് ജയിലിലേക്കുള്ള വഴിയിൽ അകപ്പെട്ടവരുടെ ജൽപ്പനങ്ങൾക്ക് ആര് ചെവികൊടുക്കാൻ? ''

English summary
KT Jaleel slams Muslim League leaders over remarks against communism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X