ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് സിപിഎം നേതാവ് ക്ഷണിച്ചിട്ട്...!!! എംഎൽഎയുടെ വെളിപ്പെടുത്തൽ..!!!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: രാഷ്ട്രീയ ശത്രുക്കളായ ആര്‍എസ്എസിന്റെ പരിപാടിയില്‍ സിപിഎം എംഎല്‍എ പങ്കെടുത്തത് വിവാദത്തിലായിരിക്കുകയാണ്. തികച്ചും പ്രതിരോധത്തിലായ സിപിഎം എംഎല്‍എയോട് സംഭവത്തെക്കുറിച്ച് വിശദീകരവും തേടിയിട്ടുണ്ട്. അതേസമയം കെ യു അരുണന്‍ എംഎല്‍എയുടെ വിശദീകരണം വീണ്ടും പൊല്ലാപ്പുകള്‍ ക്ഷണിച്ചുവരുത്തുന്ന തരത്തിലുള്ളതാണ്.

Read More: എന്റെ തല..എന്റെ ഫിഗര്‍...! അര്‍ണബിനെ ട്രോളി ലല്ലുവും ഗോപീകൃഷ്ണനും..! വീഡിയോ സൂപ്പര്‍ഹിറ്റ്...!!

Read More: മോദിക്ക് മുന്നില്‍ നഗ്നമായ കാല് കാട്ടി പ്രിയങ്ക...സങ്കികള്‍ക്ക് പിടിച്ചില്ല..വായടപ്പിച്ച് മറുപടി...!

പുലിവാൽ പിടിച്ച് എംഎൽഎ

പുലിവാൽ പിടിച്ച് എംഎൽഎ

ഊരകത്തെ ആര്‍എസ്എസ് ശാഖ സംഗടിപ്പിച്ച പുസ്തകവിതരണ പരിപാടിയില്‍ പങ്കെടുത്താണ് ഇരിങ്ങാലക്കുട എംഎല്‍എ കെയു അരുണന്‍ പുലിവാല് പിടിച്ചത്. വിടി ബല്‍റാം എംഎല്‍എ തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തതോടെയാണ് സംഭവം കത്തിയത്.

ക്ഷണിച്ചത് സിപിഎം നേതാവ്

എന്നാല്‍ താന്‍ പരിപാടിയില്‍ പങ്കെടുത്തത് ആര്‍എസ്എസ് സംഘടിപ്പിച്ചതാണ് എന്നറിയാതെയാണെന്നാണ് കെയു അരുണന്റെ വിശദീകരണം. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ആണെന്നും എംഎല്‍എ പറയുന്നു.

ആര്‍എസ്എസ് പരിപാടിയെന്ന് അറിഞ്ഞില്ല

ആര്‍എസ്എസ് പരിപാടിയെന്ന് അറിഞ്ഞില്ല

ആര്‍എസ്എസ് പരിപാടിയാണ് എന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ പങ്കെടുക്കില്ലായിരുന്നുവെന്നും കെയു അരുണന്‍ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് ഫോണില്‍ വിളിച്ച് പരിപാടിയെക്കുറിച്ച് പറഞ്ഞത്.

ക്ഷണിച്ചത് ബ്രാഞ്ച് സെക്രട്ടറി

ക്ഷണിച്ചത് ബ്രാഞ്ച് സെക്രട്ടറി

കിഷോര്‍ എന്നു പരിചയപ്പെടുത്തിയ ആളാണേ്രത എംഎല്‍എയെ ക്ഷണിച്ചത്. സിപിഎമ്മിന്റെ ഏത് ബ്രാഞ്ച് സെക്രട്ടറിയാണ് എന്ന് അയാള്‍ പറഞ്ഞിരുന്നില്ല. ക്ഷണിച്ചത് സിപിഎം നേതാവാണല്ലോ എന്ന വിശ്വാസത്തിലാണ് പരിപാടിക്ക് ചെല്ലാന്‍ സമ്മതിച്ചത്.

പരിപാടിയിൽ കുട്ടികൾ

പരിപാടിയിൽ കുട്ടികൾ

ഫോണില്‍ പരിപാടിക്ക് ക്ഷണിച്ചപ്പോള്‍ തന്നെ തന്റെ ഡയറിയില്‍ കിഷോര്‍ എന്ന പേര് രേഖപ്പെടുത്തി വെച്ചിരുന്നു.ഇതനുസരിച്ച് പരിപാടിയില്‍ പങ്കെടുക്കാനും ചെന്നു. വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ കൂടുതലായും ഉണ്ടായിരുന്നതെന്നും എംഎല്‍എ പറയുന്നു.

കുട്ടികള്‍ക്ക് പുസ്തകവും പുരസ്‌ക്കാരവും

കുട്ടികള്‍ക്ക് പുസ്തകവും പുരസ്‌ക്കാരവും

പരിപാടി ഉദ്ഘാടനം ചെയ്ത് അവിടെ എത്തിയ വിദ്യാര്‍ത്ഥികളോട് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ ശേഷം താന്‍ മടങ്ങുകയായിരുന്നു.മാത്രമല്ല കുട്ടികള്‍ക്ക് പുസ്തകവും പുരസ്‌ക്കാരവും വിതരണം ചെയ്യുകയും ചെയ്തു.

വിശദീകരണം തേടി

വിശദീകരണം തേടി

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അരുണനോട് സിപിഎം വിശദീകരണം തെടിയിരിക്കുകയാണ്. എംഎല്‍എയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നിലപാടെടുക്കും. പാര്‍ട്ടി ഘടകത്തോടും സിപിഎം വിശദീകരണം തേടിയിട്ടുണ്ട്.

ആര് ആർക്കൊപ്പം

ആര് ആർക്കൊപ്പം

ബീഫ് നിരോധിച്ച വിഷയത്തിലെ സിപിഎം നിലപാട് ഏറെ അഭിനന്ദിക്കപ്പെടുമ്പോഴാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഈ സംഭവം. തദ്ദേശ തിരഞ്ഞെടുപ്പുകളിലടക്കം കേരളത്തിലെ ചിലയിടങ്ങളില്‍ സിപിഎം ബിജെപിയെ സഹായിക്കുന്നു എന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സും ലീഗും ബിജെപിയും ചേര്‍ന്നാണ് സിപിഎമ്മിനെതിരെ കോലീബി സംഖ്യം ഉണ്ടാക്കുന്നതെന്നാണ് സിപിഎം നിലപാട്.

കടുത്ത വിമർശനം

കടുത്ത വിമർശനം

എംഎല്‍എയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്നുകഴിഞ്ഞു. സിപിഎം അണികൾ തന്നെ വിമർശനം ഉയർത്തുന്നുണ്ട്. ട്രോളുകളും വന്നു തുടങ്ങി. എന്തായാലും വിശദീകരണത്തിന് ശേഷം എംഎൽഎയ്ക്കെതിരെ പാർട്ടി നടപടി സ്വീകരിക്കുമോ എന്നാണിനി അറിയേണ്ട്ത്.

English summary
KU Arunan MLA explians why he participated in a programme conducted by RSS
Please Wait while comments are loading...