എസ്എഫ്‌ഐയുടെ വാദങ്ങള്‍ പൊളിഞ്ഞു!! വീടാക്രമിച്ച കേസില്‍ എസ്എഫ്‌ഐ നേതാവ് പിടിയില്‍!!

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: പരസ്യമദ്യപാനം ചോദ്യം ചെയ്തതിന് വീടാക്രമിച്ച കേസില്‍ എസ്എഫ്‌ഐ നേതാവടക്കം രണ്ടുപേര്‍ അറസ്റ്റില്‍. എസ്ഫ്‌ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് ബാബുവും ജയകുമാറുമാണ് അറസ്റ്റിലായിരിക്കുന്നത്.

കേസില്‍ ഒന്നാം പ്രതിയാണ് റിജേഷ് ബാബു. നാലാം പ്രതിയാണ് ജയകുമാര്‍. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.

 ശനിയാഴ്ച രാത്രി

ശനിയാഴ്ച രാത്രി

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപത്തെ സുകുവിന്റെ വീടിനു നേരെ ആക്രമണം ഉണ്ടായത്. സുകുവിന്റെ വീടിന് സമീപത്തെ റോഡില്‍ പാര്‍ക്ക് ചെയ്ിതിരുന്ന വാഹനത്തിലിരുന്ന് യുവാക്കളുടെ മദ്യപാനം ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പ്രകോപനമായത്.

 മൂന്നു തവണ

മൂന്നു തവണ

കാറിലുണ്ടായിരുന്നവര്‍ അസഭ്യം പറഞ്ഞതോടെ തിരിച്ചുപോയ സുകുവിനെ പിന്തുടര്‍ന്നാണ് സംഘം വീടിനു നേരെ ആക്രമണം നടത്തിയത്. ഒരു മണിക്കൂറിനിടെ മൂന്നു തവണ ആക്രമണം ഉണ്ടായിയെന്നാണ് വിവരം.

 വാഹനങ്ങളും തകര്‍ത്തു

വാഹനങ്ങളും തകര്‍ത്തു

ആദ്യം കാറിലുണ്ടായിരുന്നവരും പിന്നീട് കൂടുതല്‍ പേരുമെത്തിയാണ് ആക്രമണം നടത്തിയത്. കല്ലേറും അസഭ്യവര്‍ഷവും നടത്തുകയായിരുന്നു. സുകുവിന്റെ ഭാര്യയും മക്കളും ഭയന്ന് അടുത്ത വീട്ടില്‍ അഭയം തേടി. സുകുവിന്റെ വീട്ടിലുണ്ടായിരുന്ന വാഹനങ്ങളും തകര്‍ത്തു.

 മദ്യപാനം നിഷേധിച്ചു

മദ്യപാനം നിഷേധിച്ചു

സംഭവത്തിനു പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണെന്നായിരുന്നു എസ്എഫ്‌ഐ പറഞ്ഞിരുന്നത്. മദ്യപിച്ചെന്ന വാദവും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് നിഷേധിച്ചു. നാട്ടിലുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. വീട്ടുകാരായിരുന്നു പ്രകോപനം സൃഷ്ടിച്ചതെന്നും എസ്എഫ്‌ഐ ആരോപിച്ചിരുന്നു.

English summary
sfi leader arrested for kummanam house attack.
Please Wait while comments are loading...