കശാപ്പല്ല, ജീവകാരുണ്യമാണത്രെ ബിജെപിയുടെ രാഷ്ട്രീയം!!! കുമ്മനം പറയുന്നത് കേട്ടാല്‍
കൊച്ചി: കേരളം ഇപ്പോഴും കശാപ്പ് നിരോദന ഉത്തരവില്‍ പുകയുകയാണ് എന്ന് വേണമെങ്കില്‍ പറയാം. കേരളം മാത്രമല്ല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എല്ലാം ഇതിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നുണ്ട്.
എന്നാല്‍ ഈ സംഭവങ്ങളെ കേരളത്തിലെ ബിജെപി നേതാക്കള്‍ എങ്ങനെയാണ് കാണുന്നത് എന്നത് കൂടി ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. മേഘാലയില്‍ അധികാരത്തിലെത്തിയാല്‍ ബീഫ് ലഭ്യമാക്കും എന്നാണ് അവിടത്തെ ബിജെപി നേതാക്കള്‍ പറയുന്നത്.
കേരളത്തിലെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പക്ഷേ ഇപ്പോഴും കശാപ്പ് നിരോധനത്തിനെ അനുകൂലിക്കുക തന്നെയാണ്.

കശാപ്പ് രാഷ്ട്രീയമല്ല, ജീവകാരുണ്യ രാഷ്ട്രീയമാണ് ബിജെപിയുടെ രാഷ്ട്രീയം എന്നാണ് കുമ്മനം രാജശേഖരന്‍ കൊച്ചിയില്‍ പറഞ്ഞത്. ഇതിനെ പരിഹസിച്ച് ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പലരും എത്തിക്കഴിഞ്ഞു.

കശാപ്പ് നിരോധന വിഷയത്തില്‍ കേരളത്തിലെ സിപിഎമ്മും കോണ്‍ഗ്രസ്സും എല്ലാം കള്ളപ്രചാരണം നടത്തുകയാണ് എന്ന ആരോപണവും കുമ്മനം രാജശേഖരന്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അത് എന്താണെന്ന് അദ്ദേഹം പറയുന്നില്ല.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കശാപ്പ് നിരോധന ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇത് ബീഫ് പ്രചാരണത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്നും കുമ്മനം രാജശേഖരന്‍ പറയുന്നുണ്ട്.

കുമ്മനം രാജശേഖരന്‍ ഇങ്ങനെയൊക്കെയാണ് പറയുന്നത് എങ്കിലും കേരളം ഇപ്പോഴും കശാപ്പ് നിരോധനത്തിന് എതിരായിട്ടുള്ള നിലപാടാണ് സ്വീകരിക്കുന്നത്. കന്നുകാലികളെ വില്‍ക്കുന്നത് മാത്രമാണ് നിരോധിച്ചിട്ടുള്ളത് എങ്കിലും അത് ആത്യന്തികമായി ഗോവധ നിരോധനത്തിലേക്കാണ് നീങ്ങുന്നത് എന്നാണ് ആക്ഷേപം.

എന്നാല്‍ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ പിന്തുണക്കുകയാണ് ചെയ്തിട്ടുള്ളത്. മൗലികാവകാശ ലംഘനം ഇല്ലെന്നും വിജ്ഞാപനം വായിക്കാതെയാണ് പലരും പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുന്നത് എന്നും കോടതി നിരീക്ഷിച്ചിരുന്നു.












Click it and Unblock the Notifications