Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേന്ദ്രന്‍റെ അധ്യക്ഷ സ്ഥാനം പോവും?: പകരം സാധ്യത ആ നേതാവിന്, ശോഭാ സുരേന്ദ്രനും തിരിച്ച് വരും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനമാണ് ബിജെപി നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ നിന്നും ഉയരുന്നത്. പ്രധാനമായും കേന്ദ്രന്ത്രി വി മുരളീധരനും കെ സുരേന്ദ്രനുമെതിരെയായാണ് വിമര്‍ശനം. തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗങ്ങളില്‍ ഇരുനേതാക്കള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനായിരുന്നു നേരിടേണ്ടി വന്നത്. വിമര്‍ശനം കടുത്തപ്പോള്‍ വി മുരളീധരന്‍ ചര്‍ച്ച പൂര്‍ത്തിയാകും മുമ്പ് യോഗത്തില്‍ നിന്നും യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. കേന്ദ്രമന്ത്രിയെകൊണ്ട് പാര്‍ട്ടിക്ക് എന്ത് ഗുണം ഉണ്ടായെന്ന ചോദ്യം വരെ യോഗത്തിലുണ്ടായി.

ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം

വിമര്‍ശനം

വിമര്‍ശനം

കൊയിലാണ്ടി മണ്ഡലത്തില്‍ നിന്നുളള ഒരു നേതാവായിരുന്നു ഓണ്‍ലൈന്‍ യോഗത്തില്‍ വി മുരളീധരനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ചെങ്ങോട്ടുകാവിലെ ഒരു പ്രത്യേക പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമര്‍ശനം. യോഗത്തില്‍ വി മുരളീധരനായിരുന്നു സമാപന പ്രസംഗം നടത്തേണ്ടിയിരുന്നത്. എന്നാല്‍ വിമര്‍ശനം ശക്തമായതോടെ മാപന പ്രസംഗം നടത്താതെ ഓണ്‍ലൈന്‍ യോഗത്തില്‍ നിന്ന് മുരളീധരന്‍ ഇറങ്ങിപ്പോയി.

നേതൃത്വം ഇടപെടുന്നില്ല

നേതൃത്വം ഇടപെടുന്നില്ല

താഴെത്തട്ടില്‍ ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെടാത്തതാണ് പാര്‍ട്ടി നേരിടുന്ന പ്രധാന പ്രതസന്ധിയെന്നാണ് അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നത്. കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതു തിരിച്ചടിയായി. മഞ്ചേശ്വരത്ത് മാത്രം മത്സരിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ വിജയിച്ചേനെയെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

സുരേന്ദ്രന്‍റെ മത്സരം

സുരേന്ദ്രന്‍റെ മത്സരം

കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരമാണ് സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതെന്ന് കെ സുരേന്ദ്രനും ബിജെപിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഹെലികോപ്റ്റര്‍ പ്രചരണം തിരിച്ചടിയുടെ ആക്കം വര്‍ധിപ്പിച്ചു. തോല്‍വിയുടെ ആഘാതം വര്‍ധിച്ചുവെന്നല്ലാതെ യാതൊരു ഗുണവും ഇതുകൊണ്ട് ഉണ്ടായില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം വിപരീത ഫലം ചെയ്തു.

തിരുവനന്തപുരത്തെ യോഗം

തിരുവനന്തപുരത്തെ യോഗം

തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വോട്ട് കുറഞ്ഞതിനെ ചൊല്ലി ജില്ലാ പ്രസിഡന്‍റ് വിവി രാജേഷും എസ് സുരേഷും തമ്മില്‍ വാക്കേറ്റമുണ്ടായി. വലിയ വിജയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പാര്‍ട്ടിയുടെ വമ്പന്‍ തിരിച്ചടിക്ക് കാരണം നേതൃത്വത്തിലെ ചേരിപ്പോര് മൂലമാണെന്ന വികാരവും അണികള്‍ പങ്കുവെക്കുന്നു.

നേമത്തെ തോല്‍വി

നേമത്തെ തോല്‍വി

നേമത്തെ തോല്‍വിയാണ് പാര്‍ട്ടിയേയും അണികളേയും ഏറെ ഞെട്ടിച്ചത്. കുമ്മനം രാജശേഖരന്റെ തോല്‍വിക്ക് കാരണമായത് ഒ രാജഗോപാലിന്റെ സഹകരണമില്ലായ്മയാണെന്ന വിമര്‍ശനം ശക്തമാണ്. വിഷയത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം അണികള്‍ ഓ രാജഗോപാലിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നു.

പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍

പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍

എന്നാല്‍ മുതിര്‍ന്ന നേതാവെന്ന പരിഗണനയില്‍ നേതൃത്വം ഓ രാജഗോപാലിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നില്ല. നേമത്ത് ബൂത്ത് തലത്തിലെ പ്രവര്‍ത്തനം ശക്തമാക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ട് കുറഞ്ഞു. ഇതാണ് പരാജയത്തിലേക്ക് നയിച്ചതെന്നും ഒരു വിഭാഗം വാദിക്കുന്നു.

തോല്‍വി ഉറപ്പിച്ചത്

തോല്‍വി ഉറപ്പിച്ചത്

കെ മുരളീധരനിലൂടെ യുഡിഎഫ് ശക്തമായ മത്സരം കാഴ്ചവെച്ചു. മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമേ സാധിച്ചെങ്കിലും കഴിഞ്ഞ തവണ ഒ രാജഗോപാലിന് ലഭിച്ച വോട്ടുകളില്‍ വലിയൊരു വിഹിതം തിരിച്ച് പിടിക്കാന്‍ കെ മുരളീധരന് സാധിച്ചു. ഇത് വി ശിവന്‍കുട്ടിയുടെ വിജയം ഉറപ്പിച്ചുവെന്നും ബിജെപിയില്‍ ചര്‍ച്ചയുണ്ട്.

വോട്ട് പോയ വഴി

വോട്ട് പോയ വഴി

കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോകാതെ മുരളീധരന്‍ പിടിച്ചെടുത്തതോടെ കുമ്മനത്തിന് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ച്ചവെക്കാന്‍ സാധിച്ചില്ല. ഭൂരിപക്ഷ സമുദായ വോട്ടുകളില്‍ സ്പ്ലിറ്റുണ്ടായി. അതേസമയം ന്യൂനപക്ഷ വോട്ടുകള്‍ ഒരു പരിധിവരെ സമാഹരിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചു.

 ഉത്തരവാദിത്വം

ഉത്തരവാദിത്വം

പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്വം മുരളീധരനും കെ. സുരേന്ദ്രനുമാണെന്നും ഭൂരിഭാഗവും അഭിപ്രായപ്പെടുന്നു. ഇതോടെ നേതൃമാറ്റമെന്ന ചര്‍ച്ചകളും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. നേമത്ത് തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നിട്ടും കുമ്മനത്തിനെതിരെ വിമര്‍ശനം ഉയരാത്തത് ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്.

നേതൃത്വം മാറിയാല്‍

നേതൃത്വം മാറിയാല്‍

സംസ്ഥാന നേതൃ മാറ്റമുണ്ടായാല്‍ കുമ്മനത്തിന് തന്നെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത. ഇതോടെ വി മുരളീധര പക്ഷത്തോട് ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രനും പ്രവര്‍ത്തന രംഗത്ത് സജീവമായേക്കും. എന്നാല്‍ കേന്ദ്ര നേതൃത്വം കൈവിടില്ലെന്ന പ്രതീക്ഷ സുരേന്ദ്രനുണ്ട്. എന്ത് തന്നെയായാലും അധികം വൈകതെ തന്നെ കേരള ബിജെപിയില്‍ പുനഃസംഘടനയുണ്ടാവും.

കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Kerala Celebrating Eid Amid Lockdown

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+