വ്യാജ വീഡിയോ പ്രചരിപ്പിച്ചു, കുമ്മനം രാജശേഖരനെതിരെ പോലീസ് കേസെടുത്തു

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പോലീസ് കേസെടുത്തു. വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന പരാതിയലിലാണ് കുമ്മനത്തിനെതിരെ പോലീസ് കേസെടുത്തത്. സാമൂഹ്യസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ചാണ് കേസ്. സിപിഎം പ്രവര്‍ത്തകര്‍ സിറാജുദ്ദീന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്തത്.

Read Also: ജയിലില്‍ പോകാന്‍ ഉറച്ച് കുമ്മനം;കേരളത്തിലെ ബിജെപിക്ക് വേണ്ടി രാജ്യം മുഴുവന്‍ കത്തുമോ?പിണറായി ഭയക്കണം

kummanamrajasekharan

വ്യാജ വീഡിയോ പ്രചരിപ്പിച്ച് സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനും ആര്‍എസ്എസുകാരില്‍ വൈരം ജനിപ്പിച്ച് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ സംഘര്‍ഷം ജനിപ്പിക്കാനാണ് കുമ്മനം ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് സിറാജുദ്ദീന്റെ പരാതി.

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയതിന് ശേഷം സിപിഎമ്മുകാര്‍ നടത്തിയ ആഹ്ലാദപ്രകടനം എന്ന പേരിലാണ് കുമ്മനം ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ വീഡിയോ വ്യാജമല്ലെന്ന് കുമ്മനം പറഞ്ഞു. അതിന്റെ പേരില്‍ അറസ്റ്റ് വരിക്കാനും തയ്യാറാണെന്നും കുമ്മനം പറഞ്ഞു.

English summary
Kummanam rajasekharan police case.
Please Wait while comments are loading...