• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന കുമ്മനത്തെ കേരളം പ്രതീക്ഷിക്കുന്നു, മടങ്ങിവരാൻ സാധ്യത

  • By Goury Viswanathan

തിരുവനന്തപുരം: ശബരിമല സമരം ആളിക്കത്തിക്കാൻ പല വഴികളും പയറ്റുകയാണ് ബിജെപി. ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള അടിക്കടി നടത്തുന്ന നിലപാട് മാറ്റം പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കിയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ശ്രീധരൻ പിള്ള സമരക്കാരെ സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായി മുരളീധര പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്.

മിസോറാം ഗവർണറായിപ്പോയ മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ തിരികെ വരണമെന്ന ആഗ്രഹം പരസ്യമായും രഹസ്യമായും പല നേതാക്കളും പ്രകടിപ്പിച്ചുകഴിഞ്ഞു. ഇതിനിടെ കുമ്മനം മടങ്ങിവരികയാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്. കുമ്മനത്തിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ശക്തിപകരുകയാണ് മാധ്യമപ്രവർത്തകനും ജന്മഭൂമി മുൻ എഡിറ്ററുമായ കെവിഎസ് ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ശ്രീധരൻ പിള്ള പോര

ശ്രീധരൻ പിള്ള പോര

ശബരിമല സമരം പാർട്ടിക്ക് ഗുണകരമായ രീതിയിൽ മാറ്റാൻ ശ്രീധരൻ പിള്ളയ്ക്ക് കഴിഞ്ഞില്ലെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. യുവമോർച്ചാ വേദിയിൽ നടത്തിയ പ്രസംഗവും അടിക്കടിയുള്ള നിലപാട് മാറ്റവും ദേശീയ നേതൃത്വത്തിന്റെ അതൃപ്തിക്കും ഇടയാക്കി. യുവതി പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധം സെക്രട്ടേറിയേറ്റിന് മുമ്പിലേക്ക് മാറ്റിയ തീരുമാനത്തോടെ പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ മറനീക്കി പുറത്തുവന്നു.

സുരേന്ദ്രനെ സംരക്ഷിക്കുന്നില്ല

സുരേന്ദ്രനെ സംരക്ഷിക്കുന്നില്ല

മിസോറാം ഗവർണറായി കുമ്മനം രാജശേഖരൻ പോയപ്പോൾ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഏറെ സാധ്യത കൽപ്പിച്ച നേതാവായിരുന്നു കെ സുരേന്ദ്രൻ. എന്നാൽ ഇരു പക്ഷത്തിലും പെടാത്ത ശ്രീധരൻ പിള്ളയെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് നേതൃത്വം തിരഞ്ഞെടുത്തു. പോലീസ് വിലക്ക് ലംഘിച്ച് സന്നിധാനത്തേയ്ക്ക് പ്രവേശിക്കാനൊരുങ്ങിയ കെ സുരേന്ദ്രന് ആ കേസിൽ ജാമ്യം ലഭിച്ചെങ്കിലും ജയിലിൽ നിന്ന് പുറത്തിറങ്ങാനായിട്ടില്ല. പാർട്ടിയിലെ തീപ്പൊരി നേതാവിന്റെ അറസ്റ്റിൽ ദുർബലമായ പ്രതിരോധമാണ് നേതൃത്വം കാഴ്ചവച്ചതെന്നുളള വിമർശനം ശക്തമാണ്.

 കുമ്മനം രാജശേഖരൻ മടങ്ങുമോ?

കുമ്മനം രാജശേഖരൻ മടങ്ങുമോ?

ശബരിമല സമരം വീണ്ടും ആളിക്കത്തിക്കാൻ കുമ്മനം രാജശേഖരനെ തിരികെ ന്യൂസ് 18 ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ബിജെപി ദേശീയ നേതൃത്വത്തോട് ഈ ആവശ്യം ഉന്നയിച്ചുവെന്നാണ് സൂചനകൾ. മിസോറാം തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ശേഷം അദ്ദേഹത്തെ തിരികെ എത്തിക്കുമെന്നാണ് സൂചനകൾ. ശ്രീധരൻ പിള്ളയെ മാറ്റി അധ്യക്ഷ സ്ഥാനത്തേയ്ക്ക് കുമ്മനത്തെ വീണ്ടും നിയോഗിക്കാനാണോ നീക്കം എന്ന കാര്യത്തിൽ വ്യക്തതയില്ല.

 അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന്

അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന്

കുമ്മനം മടങ്ങി വരുമെന്ന ആരോപണങ്ങൾക്ക് ശക്തി പകരുകയാണ് കെവിഎസ് ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുമ്മനം കേരളത്തിലെക്ക് മടങ്ങുകയാണോ?. അങ്ങിനെ ഒരു വാർത്ത നേരത്തെ കേട്ടിരുന്നു. മിസോറാം ഗവർണറായി നിയമിതനായത് മുതൽ ആ മടങ്ങിവരവ് പലരും ആഗ്രഹിച്ചിരുന്നു, പ്രതീക്ഷിച്ചിരുന്നു. സംഘവും അതാണ് ആഗ്രഹിച്ചിരുന്നത് എന്നാണ് കേട്ടതൊക്കെ കെവിഎസ് ഹരിദാസ് പറയുന്നു.

മടങ്ങിയേക്കും

മടങ്ങിയേക്കും

എന്നാൽ ഗവർണറായി രാഷ്‌ട്രപതി നിയമിച്ചു, സ്ഥാനമേൽക്കുകയും ചെയ്തു....... അതുകൊണ്ട് ഉടനെ എങ്ങിനെ എന്നതായിരുന്നു പ്രശ്നം എന്നും കേട്ടു . അതിനിടെ മിസോറാമിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി. വോട്ടെടുപ്പ് കഴിഞ്ഞു; വോട്ടെണ്ണൽ 11 ന് നടക്കും. പുതിയ സർക്കാർ രൂപീകരണം കഴിഞ്ഞാൽ ഒരു പക്ഷെ അദ്ദേഹത്തിന് മടങ്ങാനായേക്കും..... സംഘ പ്രചാരകൻ എന്ന നിലയിലേക്ക്. ഇത് അതിന് പറ്റിയ കാലമാണ് താനും.

 കുമ്മനം ഉണ്ടായിരുന്നുവെങ്കിൽ

കുമ്മനം ഉണ്ടായിരുന്നുവെങ്കിൽ

ശബരിമല ക്ഷോഭിച്ചു നിൽക്കുമ്പോൾ "കുമ്മനം ഉണ്ടായിരുന്നുവെങ്കിൽ" എന്ന് ആഗ്രഹിച്ചിരുന്ന എത്രയോ ലക്ഷങ്ങൾ ഉണ്ട് എന്നത് പറയേണ്ടതില്ലല്ലോ. ഇപ്പോൾ ഓരോ ദിവസവും അങ്ങിനെ ചിന്തിക്കുന്നവരുടെ എണ്ണം കൂടുന്നു എന്നാണ് ചിലർ വിലയിരുത്തുന്നത് എന്നും മനസിലാക്കുന്നു. ഇന്നിപ്പോൾ ഒരു ചാനൽ ആ വാർത്ത സംപ്രേഷണം ചെയ്തിരുന്നു; എന്റെ അഭിപ്രായവും ആരായുകയുണ്ടായി.

കുമ്മനത്തെ പ്രതീക്ഷിക്കുന്നു

കുമ്മനത്തെ പ്രതീക്ഷിക്കുന്നു

" കറുത്ത ഷർട്ടും മുണ്ടും ധരിച്ച്‌, അയ്യപ്പൻ വിളിച്ചു, ഞാൻവരുന്നു " എന്ന് പറഞ്ഞുകൊണ്ട് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന, തിരിച്ചെത്തുന്ന, കുമ്മനത്തെ കേരളം പ്രതീക്ഷിക്കുന്നുണ്ട് എന്ന് ഞാൻ പറയുകയും ചെയ്തു. എല്ലാം നല്ലതിനായിരിക്കും. സ്വാമിയേ ശരണം എന്നെഴുതിയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

കെവിഎസ് ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരാൻ ആർഎസ്എസ് നീക്കം, ശ്രീധരൻ പിളളയ്ക്ക് കടുത്ത വെല്ലുവിളി

പട്ടേൽ പ്രതിമയിൽ വിള്ളൽ ? സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലെ വെളുത്ത വരകളുടെ സത്യം ഇതാണ്

lok-sabha-home

English summary
kummanam rajasekharan may return to kerala, reports

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more