ദിലീപിനെ ഇത്ര പേടിയോ...? പൃഥ്വിരാജിന് പിന്നാലെ കുഞ്ചാക്കോ ബോബനും...!! കഷ്ടം തന്നെ മുതലാളീ....

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: താരാധിപത്യത്തിന്റെ കൂത്തരങ്ങായ താരസംഘടന അമ്മയുടെ സിംഹാസനത്തിന് ഒരിളക്കം തട്ടിത്തുടങ്ങിയത് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ്. ആദ്യഘട്ടങ്ങളില്‍ നടിക്കൊപ്പവും ആരോപണവിധേയനായ ദിലീപിനൊപ്പവും എന്ന നിലപാടെടുത്ത് അമ്മ വിമര്‍ശനമേറ്റുവാങ്ങി. മലയാളത്തിലെ യുവതാരങ്ങളാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നട്ടെല്ലുണ്ടെന്ന് കാണിച്ചത്. എന്നാലിപ്പോള്‍ പലരിലും ഒരു പിന്‍വലിവ് കാണുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പൃഥ്വിരാജിന് പിന്നാലെ കുഞ്ചാക്കോ ബോബനും ചിലത് പറയാനുണ്ട്.

കാവ്യാ മാധവനും നാദിർഷായ്ക്കും സിദ്ദിഖിനും പങ്കുണ്ടോ ?? പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ !!

ചാറ്റിംഗിലൂടെ യുവാക്കളെ വശീകരിക്കും...ശേഷം ലോഡ്ജിലെത്തിക്കും...തൊടുപുഴയിലെ വീരനെ കുടുക്കിയ വിധം !

യുവതാരങ്ങളുടെ നിലപാട്

യുവതാരങ്ങളുടെ നിലപാട്

നടിയെ ആക്രമിച്ച വിഷയത്തില്‍ ശക്തമായ നിലപാടെടുത്തത് പൃഥ്വിരാജ് അടങ്ങുന്ന മലയാളത്തിലെ യുവതാരങ്ങള്‍ തന്നെ ആയിരുന്നു. ദിലീപിനൊപ്പം നിന്ന താരസംഘടനയെക്കൊണ്ട് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം എടുപ്പിക്കാനും ഇവര്‍ക്കായി.

അമ്മയെ പിന്തുണച്ച്

അമ്മയെ പിന്തുണച്ച്

എന്നാല്‍ അമ്മയ്‌ക്കെതിരായ കടുത്ത നിലപാടുകള്‍ മയപ്പെടുത്തി പൃഥ്വിരാജ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെ കുഞ്ചാക്കോ ബോബനും അമ്മയെ പിന്തുണച്ച് മാതൃഭൂമി ന്യൂസിലൂടെ രംഗത്ത് വന്നിരിക്കുകയാണ്.

ചെറുപ്പക്കാർ വേണ്ട

ചെറുപ്പക്കാർ വേണ്ട

അമ്മയുടെ തലപ്പത്ത് ചെറുപ്പക്കാര്‍ വരാന്‍ സമയമായിട്ടില്ല എന്നാണ് കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കുന്നത്. ചെറുപ്പക്കാര്‍ അത്തരം സ്ഥാനങ്ങളിലേക്ക് വരേണ്ടത് ആ സ്ഥാനത്തേക്കുള്ള പക്വത വരുമ്പോള്‍ മാത്രമാണ് എന്നും നടന്‍ അഭിപ്രായപ്പെടുന്നു.

നിലവിലെ നേതൃത്വം

നിലവിലെ നേതൃത്വം

അങ്ങനെ അല്ലാത്ത പക്ഷം ഉപയോഗിക്കാന്‍ അറിയാത്താവര്‍ക്ക് ആയുധം നല്‍കുന്ന അവസ്ഥയാകും ഉണ്ടാവുകയെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി. അമ്മയുടെ തലപ്പത്ത് ഇപ്പോഴുള്ളവരെ കുറിച്ച് യാതൊരു സംശയവും ഇല്ലെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.

അംഗങ്ങൾക്ക് വേണ്ടി

അംഗങ്ങൾക്ക് വേണ്ടി

ആക്രമണത്തിന് ഇരയായ നടിയേയും ദിലീപിനേയും ഒരുപോലെ കണ്ട അമ്മയുടെ നിലപാടിനേയും കുഞ്ചാക്കോ ബോബന്‍ ന്യായീകരിക്കുന്നു. സംഘടനയില്‍ ഉള്ളവര്‍ക്ക് വേണ്ടി നിലകൊള്ളുക എന്നതാണ് അമ്മ ചെയ്തത് എന്നാണ് ഈ വിഷയത്തില്‍ കുഞ്ചാക്കോ ബോബന്റെ ന്യായീകരണം.

ശത്രുത ശരിയല്ല

ശത്രുത ശരിയല്ല

അമ്മ ചെയ്തത് ഏതൊരു സംഘടനയും ചെയ്യുന്ന കാര്യമാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ചാനലുകളോട് ശത്രുത കാണിക്കുന്നത് ശരിയല്ലെന്നും കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചു. ഇത്രയും നാള്‍ പരസ്പരം സഹകരിച്ച് മുന്നോട്ട് പോയത് ഇരുകൂട്ടരും ഓര്‍ക്കണം.

പൃഥ്വിയുടെ നിലപാട്

പൃഥ്വിയുടെ നിലപാട്

പൃഥ്വിരാജ് അടക്കമുള്ള യുവതാരങ്ങള്‍ അമ്മയില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാലിത് താരം തള്ളിക്കളയുന്നു. അമ്മയില്‍ താന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല എന്നാണ് പൃഥ്വി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അമ്മയുടെ നേതൃസ്ഥാനത്ത് ഇപ്പോഴുള്ളവര്‍ തന്നെ തുടരണം.

കാലത്തിന് അനുസരിച്ച മാറ്റം

കാലത്തിന് അനുസരിച്ച മാറ്റം

കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടി വന്നേ്ക്കാം. അതിനുത്തരം നേതൃമാറ്റം അല്ലെന്നും പൃഥ്വി പറയുന്നു. താന്‍ നേതൃമാറ്റം ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു. അതേസമയം ദിലീപിന്റെ അറസ്റ്റിനെക്കുറിച്ച് പൃഥ്വിരാജ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

അമിതാവേശം എന്ന്

അമിതാവേശം എന്ന്

ദിലീപിനെതിരെ പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ കാണിച്ചത് അമിതാവേശം ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഒരുകാലത്ത് പൃഥ്വിരാജിനെതിരെ മലയാള സിനിമയില്‍ നിലനിന്നിരുന്ന അപ്രഖ്യാപിത വിലക്കിന് പിന്നില്‍ ദിലീപായിരുന്നുവെന്നും ഇതിന് പകരമായാണ് പൃഥ്വിരാജിന്റെ ഇടപെടുലുകള്‍ എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

പുറത്താക്കിയ തീരുമാനം

പുറത്താക്കിയ തീരുമാനം

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ ചേര്‍ന്ന അടിയന്തര എക്‌സിക്യൂട്ടിവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി, രമ്യാ നമ്പീശന്‍ എന്നിവരും വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു.

ചോദ്യം ചെയ്താൽ കുറ്റവാളി എന്നല്ല

ചോദ്യം ചെയ്താൽ കുറ്റവാളി എന്നല്ല

ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം ഐക്യകണ്‌ഠേനെയാണ് എടുത്തതെന്ന് പൃഥ്വിരാജ് അന്ന് പറഞ്ഞിരുന്നു. ദിലീപിനെ സംരക്ഷിക്കുന്ന അമ്മയുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് ചോദ്യം ചെയ്തത് കൊണ്ട് കുറ്റവാളി ആകില്ലെന്നായിരുന്നു മറുപടി.

മലക്കം മറിയൽ

മലക്കം മറിയൽ

ദിലീപിനൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞ് കടുത്ത നിലപാടെടുത്ത ആസിഫ് അലി പിന്നെ മലക്കം മറിഞ്ഞിരുന്നു. താനങ്ങനെ പറഞ്ഞിട്ടില്ല എന്നായിരുന്നു താരത്തിന്റെ വാദം. പൃഥ്വിരാജിന്റെ വാക്കുകളും പഴയ നിലപാടില്‍ നിന്നുള്ള പിന്നോട്ട് പോക്കാണോ എ്ന്നാണ് ചോദ്യം ഉയരുന്നത്.

English summary
Actor Kunjacko Boban's reaction in Dileep case.
Please Wait while comments are loading...