കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് മോദിയുടെ പുതുവര്‍ഷ സമ്മാനം... നാനൂറ് ബസ്സുകള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും കേരളത്തെ തീരെ അവഗണിക്കുന്നു എന്നാണല്ലോ പരാതി. എന്നാല്‍ ആ പരാതി ഇനി ഇത്തിരി മാറ്റി വച്ചോളു. പുതുവത്സര സമ്മാനമായി കേരളത്തിന് മോദി സനല്‍കുന്ന സമ്മാനം എന്താണെന്നോ...

നാനൂറ് ലോ ഫ്‌ലോര്‍ ബസ്സുകളാണ് 2015 ല്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ പോകുന്നത്. ഇതില്‍ 110 എണ്ണം എസി ബസ്സുകള്‍ ആയിരിക്കും.

KSRTC KURTC

ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍(ജെഎന്‍എന്‍ യുആര്‍എം) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബസ്സുകള്‍ നല്‍കുന്നത്. ജനുവരി ആദ്യത്തില്‍ തന്നെ നാല്‍പത് എസി ബസ്സുകള്‍ കേരളത്തിന് ലഭിക്കും എന്നാണ് വിവരം.

ഇത്രനാളും കെഎസ്ആര്‍ടിസിയുടെ ഭാഗമായിട്ടാണ് കേന്ദ്ര ഫണ്ടില്‍ നിന്നുള്ള ലോ ഫ്‌ലോര്‍ ബസ്സുകള്‍ ഓടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ലോഫ്‌ലോര്‍ ബസ്സുകള്‍ക്കായി പ്രത്യേക കോര്‍പ്പറേഷന്‍ തന്നെ രൂപീകരിച്ചിട്ടുണ്ട്.

കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ കെയുആര്‍ടിസി എന്നാണ് ലോ ഫ്‌ലോര്‍ ബസ്സുകള്‍ക്ക് മുന്നില്‍ ഉണ്ടാവുക. പേര് മാറ്റല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നവംബറിലാണ് കെയുആര്‍ടിസി പ്രവര്‍ത്തനം തുടങ്ങുന്നത്. ആത്യന്തികമായി കെഎസ്ആര്‍ടിസിയുടെ ഭാഗം തന്നെയാണ് ഈ പുതിയ കോര്‍പ്പറേഷനും.

സംസ്ഥാനത്തെ അഞ്ച് ക്ലസ്റ്ററുകളാക്കി തിരിച്ചാണ് ലോ ഫ്‌ലോര്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുക. ഇപ്പോല്‍ തന്നെ പല ദീര്‍ഘ ദൂര റൂട്ടുകളിലും ലോഫ്‌ലോര്‍ എസി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

English summary
KURTC Awaiting Promised Central Aid for 400 low floor Buses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X