കുറുവാദ്വീപ് അനിശ്ചിതകാലത്തേക്ക് അടച്ചു; തുറക്കാനുള്ള സാധ്യത മങ്ങുന്നു
മാനന്തവാടി: വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന കുറുവാദ്വീപ് അനിശ്ചിതകാലത്തേക്ക് അടച്ചു. വര്‍ഷകാലരംഭത്തിന്റെ പേരിലാണ് കുറുവാദ്വീപ് അടച്ചതെങ്കിലും ഇനി തുറക്കാനുള്ള സാധ്യത കുറവാണെന്നാണ് അറിയുന്നത്. അടുത്തിടെ ജില്ലയില്‍ ഒരു വിനോദസഞ്ചാരകേന്ദ്രത്തിന്റെ പേരില്‍ ഏറ്റവുമധികം ബഹളം നടന്നത് കുറുവയെ ചൊല്ലിയായിരുന്നു.
ഭരണകക്ഷിയിലെ പ്രധാനപാര്‍ട്ടികളായ സി പി എമ്മും, കുറുവദ്വീപ് ഉള്‍പ്പെടുന്ന വനംവകുപ്പ് കൈകാര്യം ചെയ്യുന്ന സി പി ഐയും തമ്മിലുള്ള തമ്മിലടി മൂലം കുറുവയിലെത്തുന്ന സഞ്ചാരികളില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. ദിനംപ്രതി 450 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കുകയുള്ളുവെന്ന വനംവകുപ്പിന്റെ നിയന്ത്രണത്തിനെതിരെ മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളുവടക്കമുള്ള സി പി എമ്മുകാരും പാര്‍ട്ടിയും പരസ്യമായി രംഗത്ത് വരികയും ശക്തമായ സമരപരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സന്ദര്‍ശനനിയന്ത്രണത്തിന്റെ കാര്യത്തില്‍ യാതൊരുവിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന നിലപാടിയില്‍ വനംവകുപ്പും സി പി ഐയും ഉറച്ച് നില്‍ക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 16 മുതലായിരുന്നു ഇത്തരത്തില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കുറുവ തുറന്ന് കൊടുത്തത്. സി പി എം സമരം ശക്തമാക്കിയതോടെ വനംവകുപ്പും ജില്ലാഭരണകൂടവും 400 പേര്‍ എന്ന നിയന്ത്രണം 950 ആക്കി ഉയര്‍ത്തുകയും ചെയ്തു. ഇതിനിടെയില്‍ സി പി എമ്മുകാര്‍ കുറുവയിലേക്ക് തള്ളിക്കയറുകയും ചങ്ങാടങ്ങളിലടക്കം അകത്തേക്ക് കൂട്ടത്തോടെ പ്രവേശിക്കുകയും ചെയ്തു. സി പി എം ജില്ലാസെക്രട്ടറിയുടെയും, എം എല്‍ എയുടെയും നേതൃത്വത്തിലായിരുന്നു സ്വന്തം സര്‍ക്കാരിന്റെ വകുപ്പിനെതിരെ സമരം നടത്തിയിരുന്നത്. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കുറുവ ദ്വീപിലെ ജൈവ വൈവിധ്യങ്ങളും പരിസ്ഥിതിയും അപുര്‍വ്വയിനം ഓര്‍ക്കിഡുകളും മുളങ്കുട്ടങ്ങളും സഞ്ചാരികളുടെ അനിയന്ത്രിതമായ പ്രവേശനത്തിലൂടെ നാശനഷ്ടങ്ങളിലേക്ക് പോകുകയാണെന്ന ആശങ്കയുടെ പശ്ചാത്തലത്തിലായിരുന്നു വനം വകുപ്പ് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഏഷ്യയിലെ തന്നെ ജനവാസമില്ലാത്ത എക ശുദ്ധജലദ്വീപാണ് കുറുവ. ഇവിടെയെത്തുന്ന സഞ്ചാരികളുടെ പൂര്‍ണ്ണ നിയന്ത്രണം സൗത്ത് വയനാട് വനം ഡിവിഷന്റെ കിഴിലുള്ള വനസംരക്ഷണസമതിക്കാണെന്നതും ശ്രദ്ധേയമാണ്. വനംവകുപ്പ് ആദ്യം 400 പേര്‍ക്ക് പ്രവേശനം നല്‍കാനെടുത്ത തീരുമാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രണ്ട് ഹര്‍ജികള്‍ ഹൈക്കോടതിയിലുണ്ട്. കൂടാതെ പരിസ്ഥിതി മന്ത്രാലയത്തിലും കേസ് നില്‍നില്‍ക്കുന്നുണ്ട്. ഈ കേസുകളുടെ വിധിക്കനുസരിച്ചായിരുന്നു ഇനി കുറുവ തുറക്കുന്ന കാര്യം തീരുമാനിക്കുക. നിലവിലെ സാഹചര്യത്തില്‍ ഈ കേസ് തീര്‍പ്പാക്കുന്നതിനെടുക്കുന്ന കാലതാമസം അനുസരിച്ചായിരിക്കും ഇനി കുറുവ തുറക്കുന്ന കാര്യം തീരുമാനിക്കുന്നത്. വര്‍ഷകാലത്തിന്റെ പേരിലാണ് കുറുവ അടച്ചതെങ്കിലും ഇനി തുറക്കുന്ന കാര്യത്തില്‍ വര്‍ഷകാലം കഴിഞ്ഞാലും തീരുമാനമാകുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications