Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടനാട്;കോണ്‍ഗ്രസ് തിരുമാനിച്ചു,സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ച് ചെന്നിത്തല! വെല്ലുവിളിച്ച് ജോസഫ്

ആലപ്പുഴ: കുട്ടനാട് സീറ്റ് സംബന്ധിച്ച് കേരള കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ ഏകദേശ ധാരണയായി. 50 വര്‍ഷം യുഡിഎഫിന് ഒപ്പമുണ്ടായിരുന്ന പാലാ കൈവിട്ടത് പോലെ കുട്ടനാട്ടിലും സംഭവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ കുട്ടനാട് ഏറ്റെടുത്ത് കേരള കോണ്‍ഗ്രസിന് മറ്റൊരു സീറ്റ് നല്‍കാനാണ് കോണ്‍ഗ്രസില്‍ ധാരണ ആയിരിക്കുന്നത്.

ഇരുവിഭാഗങ്ങളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ യുഡിഎഫ് യോഗം നിര്‍ദ്ദേശിച്ചു. എന്നാല്‍ കോണ്‍ഗ്രസ് തിരുമാനത്തിനെതിരെ വീണ്ടും ഉടക്കമായി രംഗത്തെത്തിയിരിക്കുകയാണ് പിജെ ജോസഫ് വിഭാഗം. വിശദാംശങ്ങളിലേക്ക്

 'പാലാ' പേടി

'പാലാ' പേടി

കേരള കോണ്‍ഗ്രസില്‍ പിജെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം മുറകിയതോടെയാണ് കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം തുടര്‍ന്നാല്‍ നിലവില്‍ എല്‍ഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റായ കുട്ടനാട്ടിലും പാലാ ആവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്.

 പ്രത്യേകം യോഗം

പ്രത്യേകം യോഗം

ഇനിയൊരു ഉപതിരഞ്ഞെടുപ്പില്‍ കൂടി പരാജയപ്പെടുന്നത് വലിയ തിരിച്ചടിയാകുമെന്നും അതുകൊണ്ട് തന്നെ തര്‍ക്കം ഒഴിവാക്കി ഇരുവിഭാഗങ്ങളും വിജയസാധ്യതയ്ക്ക് മുന്‍ഗണന നല്‍കണമെന്നുമാണ് യുഡിഎഫ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. ഈ 29 ന് കൊച്ചിയില്‍ ജോസഫ്, ജോസ് വിഭാഗങ്ങളുമായി കോണ്‍ഗ്രസ് പ്രത്യേകം ചര്‍ച്ച നടത്താനും യോഗത്തില്‍ തിരുമാനമായിട്ടുണ്ട്.

 ദോഷകരമായി ബാധിക്കും

ദോഷകരമായി ബാധിക്കും

ഘടകകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിന് ശേഷം രമേശ് ചെന്നിത്തല അറിച്ചത്. ഭിന്നാഭിപ്രായം തുടരുന്നത് യുഡിഎഫിനെ ദോഷകരമായി ബാധിക്കുമെന്ന് കേരള കോണ്‍ഗ്രസിനെ ബോധ്യപ്രെടുത്താനും യുഡിഎഫ് ഏകോപന യോഗത്തില്‍ ധാരണയായിട്ടുണ്ട്.

 സീറ്റ് വെച്ച് മാറാന്‍

സീറ്റ് വെച്ച് മാറാന്‍

എത്രയും വേഗം ഐക്യം ഉറപ്പാക്കാനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. കുട്ടനാട് ഏറ്റെടുത്ത് പകരം മറ്റൊരു സീറ്റ് വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് നല്‍കാമെന്നാണ് കോണ്‍ഗ്രസിന്‍റെ ആലോചന.അതുമല്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം സ്ഥിതി മെച്ചപ്പെട്ടാന്‍ കുട്ടനാട് സീറ്റ് തന്നെ തിരിച്ച് നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

 നിര്‍ദ്ദേശിച്ച് ചെന്നിത്തല

നിര്‍ദ്ദേശിച്ച് ചെന്നിത്തല

മൂവാറ്റുപുഴ മണ്ഡലം കേരള കോണ്‍ഗ്രസിന് നല്‍കി പ്രശ്ന പരിഹാരത്തിനുള്ള വഴിയും കോണ്‍ഗ്രസ് തേടുന്നുണ്ട്. കുട്ടനാട്ടില്‍ ജോസഫ് വാഴക്കനെ സ്ഥാനാര്‍ത്ഥിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. രമേശ് ചെന്നിത്തലയാണ് വാഴയ്ക്കലിന്‍റെ പേര് മുന്നോട്ട് വെച്ചിരിക്കുന്നത്.

 ഇടങ്കോലിട്ട് പിജെ ജോസഫ്

ഇടങ്കോലിട്ട് പിജെ ജോസഫ്

ജോസഫ് വാഴക്കലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തര്‍ക്കമുണ്ടായാല്‍ പൊതുസ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിനും കോണ്‍ഗ്രസില്‍ ആലോചനയുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് സീറ്റ് വിട്ട് കൊടുക്കുന്ന കാര്യം പരിഗണനയിലേ ഇല്ലെന്നാണ് പിജെ ജോസഫിന്‍റെ പ്രതികരണം. മൂവാറ്റുപുഴയും കുട്ടനാടും തമ്മില്‍ വെച്ച് മാറുന്ന കാര്യത്തിലും ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും പിജെ ജോസഫ് പറഞ്ഞു.

 ജോസഫ് വിഭാഗത്തിന്‍റേത്

ജോസഫ് വിഭാഗത്തിന്‍റേത്

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിലെ ജേക്കബ് എബ്രഹാം മത്സരിച്ച സീറ്റ് എന്ന നിലയ്ക്കാണ് ജോസഫ് കുട്ടനാട് സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നത്. സീറ്റ് വിട്ടു തരണമെങ്കില്‍ ആദ്യം കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്‍റേതാണെന്ന് ജോസ് കെ മാണി വിഭാഗം പ്രഖ്യാപിക്കണമെന്നാണ് പിജെ ജോസഫ് ഉയര്‍ത്തുന്ന വാദം.

 വഴങ്ങാതെ ജോസ് കെ മാണി വിഭാഗം

വഴങ്ങാതെ ജോസ് കെ മാണി വിഭാഗം

എന്നാല്‍ കോണ്‍ഗ്രസുമായോ പിജെ ജോസഫുമായോ കുട്ടനാട് സീറ്റ് സംബന്ധിച്ച് വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നാണ് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കുന്നത്. കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്‍റേതാണെന്നാണ് ജോസ് കെ മാണി വിഭാഗം ആവര്‍ത്തിച്ചു.

 ഉടന്‍ പ്രഖ്യാപിക്കും

ഉടന്‍ പ്രഖ്യാപിക്കും

സീറ്റിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്ന് ഉപസമിതി യോഗത്തിന് ശേഷം തോമസ് ചാഴിക്കാടന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സ്ഥാനാര്‍ത്ഥി ആരാണെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും തോമസ് ചാഴിക്കാടന്‍ അറിയിച്ചു.

 എന്‍സിപി തന്നെ

എന്‍സിപി തന്നെ

അതിനിടെ കുട്ടനാട്ടില്‍ എന്‍സിപി തന്നെ മത്സരിക്കാന്‍ ഇടതുമുന്നണിയില്‍ ധാരണയായിട്ടുണ്ട്. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോസ് കെ തോമസിന്‍റെ പേരാണ് പാര്‍ട്ടി പരിഗണിക്കുന്നത്.

 ഏപ്രിലില്‍

ഏപ്രിലില്‍

കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏപ്രിലില്‍ നടന്നേക്കുമെന്നാണ് വിവരം. നേരത്തേ ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് കണക്കാപ്പെട്ടിരുന്നത്. എന്നാല്‍ സാമ്പത്തിക വര്‍ഷാവസാനം ആയതിനാല്‍ മാര്‍ച്ചില്‍ തിരഞ്ഞെടുപ്പിന് സാധ്യത ഇല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+