കുറ്റ്യാടിയിൽ കമ്മ്യൂണിസ്റ്റ് കാരണവൻമാരെ ആദരിച്ചു

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി : കമ്മ്യണിസ്റ്റ് പ്രവർത്തകരെ പ്രമാണികൾ സമൂഹത്തിൻ നിന്നും അയിത്തം കല്പിച്ച് അകറ്റിനിർത്തിയിരുന്ന കാലം.ചെങ്കൊടി മാറോട് ചേർത്ത് പിടിച്ച് മർദ്ദനങ്ങളെയും, പീഢനങ്ങളെയും അതിജീവിച്ച് അടിസ്ഥാന വിഭാഗത്തിന്റെ മോചനത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച കാലത്തിനൊപ്പം നടന്ന പഴയ കാല പ്രവർത്തകരെ കുറ്റ്യാടിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആദരിച്ചു.

നൂറു കണക്കിന് ആളുകളുടെ കണ്ഠനാളങ്ങളിൽ നിന്നുമുയർ മുദ്രാവാക്യം വിളികളോടെ സി പി ഐ എം ജില്ലാ സെക്രട്ടരി പി മോഹനൻ പഴയ കാല പ്രവർത്തകരായ കുറ്റ്യാടിയിലെ പി പി അബ്ദു റഹ്മാൻ, ടി സി അമ്മോട്ടി ഹാജി,

img

കൊയ്യമ്പാറ കണ്ണൻ, പുറത്തൂട്ടയിൽ കുത്തി രാമൻ, കുഴിക്കാട്ട് ആണ്ടി, പാറക്കൽ കണ്ണൻ, കണ്ടോത്ത് ഇല്ലത്ത് ഇബ്രാഹിം ഇസി കെ കണാരൻഎന്നിവരെെ ആദരിച്ചു.പി പി ചന്ദ്രൻ ,അധ്യക്ഷനായി.കെ പി കുഞ്ഞമ്മദ് കുട്ടി ടി കെ മോഹൻ ദാസ് എന്നിവർ സംസാരിച്ചു.

മതംമാറ്റം പിന്നെ വിവാദം.. മാധവിക്കുട്ടി മുതൽ ഏആർ റഹ്മാൻ വരെ.. ഇസ്ലാമിലേക്ക് മതംമാറിയ സെലിബ്രിറ്റികൾ!

English summary
Kuttiyadi; Old communists are honoured

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്