രണ്ട് മാസം കൊണ്ട് ലഭിച്ചത് ലക്ഷങ്ങളുടെ വരുമാനം; വമ്പൻ ഹിറ്റായി ഫ്ലോട്ടിങ് ബ്രിഡ്ജ്..
കൊച്ചി: കുഴുപ്പിള്ളി ഫ്ലോട്ടിങ് ബ്രിഡ്ജ് വൻ വിജയത്തിലേക്ക്. രണ്ട് മാസങ്ങൾക്ക് മുമ്പാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ജനങ്ങൾക്കായി തുറന്ന് കൊടുത്തത്. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ഒരുപാട് ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട്. ഇതുവരെ 35000 സഞ്ചാരികളാണ് ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറാൻ എത്തിയത്. 42 ലക്ഷം രൂപയാണ് വരുമാന ഇനത്തിൽ ഇത് വരെ ലഭിച്ചത്.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം, പ്രമോഷൻ സൊസൈറ്റി, കുഴുപ്പിള്ലി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺലിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് യാഥാർത്ഥ്യമാക്കിയത്. 100 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള പാലം ഉന്നത നിലവാരത്തിലുള്ള പോളി എത്തിലീൻ ബ്ലോക്കുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

PC: Tourism Department
തിരമാലയുടെ ഓളത്തിനൊപ്പം നടക്കാൻ സാധിക്കും എന്നതാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രത്യേകത. ഒരേ സമയം 50 പേർക്ക് വരെ ഈ പാലത്തിൽ പ്രവേശിക്കാൻ സാധിക്കും. പാലത്തിൽ കയറാൻ ഒരാൾക്ക് 120 രൂപയാണ് ഫീസ്.
ഇരുവശങ്ങളിലും സുരക്ഷ വലയങ്ങളോടു കൂടിയ പാലത്തിൽ , ലൈഫ് ജാക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം ഇല്ല. വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി പരിശീലനം ലഭിച്ച ലൈഫ് ഗാർഡ്മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഒരു കോടി 30 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്












Click it and Unblock the Notifications