കേന്ദ്രം കാണിച്ചത് മര്യാദകേട്!! പിഴവ് പറ്റിയത് അവര്‍ക്ക്...അത് ഇനിയും തിരുത്താം

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: വെള്ളിയാഴ്ച നടക്കാനിരിക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങളില്‍ നിന്നു ഇ ശ്രീധരനെ ഒഴിവാക്കിയത് മര്യാദകേടായി പോയെന്ന് കെവി തോമസ് എംപി പറഞ്ഞു. ശ്രീധരനെക്കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരടക്കമുള്ള പല പ്രമുഖരെയും ചടങ്ങില്‍ നിന്നൊഴിവാക്കിയിരുന്നു.

ഫഹദിനെ വച്ച് തട്ടിപ്പ്!! അയാള്‍ ഇപ്പോഴും വിലസുന്നു!! അനങ്ങാതെ പോലീസ്...കാരണം?

1

ഇന്ത്യയിലെ ഒരു മെട്രോയ്ക്കുമില്ലാത്ത പ്രത്യേകത കൊച്ചി മെട്രോയ്ക്കുണ്ട്. അങ്ങനെയുള്ള ഒരു പദ്ധയിടുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ വേണ്ടപ്പെട്ടവരയെല്ലാം ഉള്‍പ്പെടുത്തണം. ഉമ്മന്‍ ചാണ്ടി, ഇ ശ്രീധരന്‍, ചടങ്ങ് നടക്കുന്ന സ്ഥലം എംഎല്‍എ ഇവരെയൊക്കം ഉദ്ഘാടനച്ചടങ്ങില്‍ ഉള്‍പ്പെടുത്താമായിരുന്നു. അവരെ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കത്തയച്ചിട്ടുണ്ടെന്നും തോമസ് പറഞ്ഞു.

2

പ്രധാനമന്ത്രിയുടെ ഓഫീസിനു വേണമെങ്കില്‍ അതു തിരുത്താം. അതിനു പ്രശ്‌നങ്ങളൊന്നുമില്ല. അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഇതു ഗൗരവമായി എടുക്കാത്തതുകൊണ്ടാവാം ഇത്തരമൊരു അബദ്ധം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

English summary
Kv thomas criticize centre in Kochi metro inaugaration controversy
Please Wait while comments are loading...