കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍മാണ മേഖലയില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന; ഒരു കെട്ടിടത്തിന് സ്‌റ്റോപ്പ് മെമ്മൊ

Google Oneindia Malayalam News

കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കെട്ടിട നിര്‍മാണ കേന്ദ്രങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന. സുരക്ഷാ ക്രമീകരണങ്ങളില്ലാതെ അപകടകരമായ രീതിയില്‍ നിര്‍മാണം നടത്തിയ ഒരു കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മൊ നല്‍കി. തൊണ്ടയാട് ബൈപ്പാസില്‍ ടി.സി വണ്‍ പ്രൊപ്പര്‍ട്ടീസ് ആന്‍ഡ് പ്രൊജക്റ്റിന്റെ 18നില ഫ്‌ളാറ്റ് നിര്‍മാണമാണ് നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയത്.


തൊഴിലാളികളുടെ ജീവന്‍ സുരക്ഷിതമാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ ഇവിടെ സ്വീകരിച്ചിരുന്നില്ല. ജീവനുതന്നെ ഭീഷണിയാവുന്ന തരത്തിലാണ് മണ്ണെടുപ്പ്. മണ്ണ് ഏത് സമയവും നിലംപതിക്കാവുന്ന അവസ്ഥയില്‍. ഇതിന് മുകളിലായി വലിയ മരങ്ങളുമുണ്ട്. തൊഴിലാളികള്‍ പണിക്കിടെ വീണാല്‍ അപകടം പറ്റാതിരിക്കാന്‍ വല കെട്ടേണ്ടതുണ്ട്. എന്നാല്‍ അതുണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ അരികുകളില്‍ കൈവരി ഇല്ലാത്തതിനാല്‍ താഴെയ്ക്കു വീഴാനുള്ള സാധ്യതയും ഉണ്ടായിരുന്നു. ബാല്‍ക്കണ്ണി, ലിഫ്റ്റിനുള്ള സ്ഥലം, കോണിപ്പടി പോലുള്ള ഭാഗങ്ങളും തുറന്നുതന്നെ കിടക്കുന്നു. മഴ പെയ്യുന്ന സമയമായിട്ടും തൊഴിലാളികളുടെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാതെ നിര്‍മാണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാലാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് റഗുലേഷന്‍ ഒഫ് എംപ്ലോയ്‌മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഒഫ് സര്‍വിസ് നിയമപ്രകാരമാണ് നടപടി.

building

ഫറോക്ക്, രാമനാട്ടുകര, തൊണ്ടയാട് ഭാഗങ്ങളിലെ മറ്റു ചില കെട്ടിടങ്ങളിലും തൊഴില്‍ വകുപ്പ് പരിശോധന നടത്തി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ക്കൊക്കെ സമയം നല്‍കി. ജില്ലാ ലേബര്‍ ഓഫിസര്‍ വി.പി രാജന്‍, എന്‍.പി ഹരിദാസന്‍, എഎല്‍ഒമാരായ അവിനാശ് സുന്ദര്‍, മിനി ജോസഫ് തുടങ്ങിയവരായിരുന്നു സംഘത്തില്‍.

English summary
labour department's quick inspection in construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X