Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷദ്വീപ്: ഇടത് എംപിമാര്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

തിരുവനന്തപുരം: ലക്ഷദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പുതിയ അഡ്മിനിസ്ട്രേറ്റർക്ക് കീഴിൽ നടപ്പിലാക്കിയിട്ടുള്ള പരിഷ്കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് കണ്ട് മനസിലാക്കി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും എൽഡിഎഫ് എംപിമാരുടെ തീരുമാനം. ദ്വീപിലേക്ക് യാത്രാനുമതി നൽകണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കവരത്തി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനും എംപിമാർ കത്ത് നൽകുകയും ചെയ്തു.

ഇതിന് മുൻപ് എംപിമാരുടെ പ്രതിനിധിസംഘം ദ്വീപ് സന്ദർശിക്കാൻ അപേക്ഷ നൽകിയിരുന്നെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് ഉടനെ അനുമതി തരാൻ സാധിക്കില്ലെന്നും യാത്ര മാറ്റിവെക്കണം എന്നും ദ്വീപ് ഭരണകൂടം അറിയിച്ചിരുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ നിലപാട് ദൗർഭാഗ്യകരവും പാർലമെന്റ് അംഗങ്ങൾക്കുള്ള അവകാശങ്ങളുടെ ലംഘനവുമാണ്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ദ്വീപിൽ ഔദ്യോഗിക സന്ദർശനം നടത്താൻ എംപിമാരെ അനുവദിക്കണം. ദ്വീപിലെ ജനപ്രതിനിധികളും മറ്റും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവരെ നേരിട്ട് കാണാനും കാര്യങ്ങൾ മനസിലാക്കാനുമാണ് സന്ദർശനം.

ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം

lakshadweep

അല്ലാതെ വിനോദ സഞ്ചാരികളെപ്പോലെ ദ്വീപിൽ അങ്ങോളമിങ്ങോളം യാത്രചെയ്യാനല്ല. മാത്രമല്ല, ഈ എംപിമാർ എട്ടുപേരും കോവിഡ് വാക്‌സിൻ എടുത്തവരാണ്. എല്ലാവരും ദ്വീപിൽ എത്തുന്നതിനു മുൻപ് RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ തയ്യാറുമാണ്. ഈ സാഹചര്യത്തിൽ ജൂൺ 5ന് മുൻപായി ഇടത് എംപിമാർക്ക് ലക്ഷദ്വീപ് സന്ദർശിക്കാൻ ദ്വീപ് ഭരണകൂടം അനുമതി നൽകണം. അനുമതി നൽകാത്തപക്ഷം ശക്തമായ സമരപരിപാടികളോടൊപ്പം നിയമ നടപടികളും സ്വീകരിക്കും.

ബിക്കിനിയില്‍ തിളങ്ങി സോഫി ചൗദ്രി-ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Lakshadweep BJP leaders want E sreedharan as new administrator | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+