ലക്ഷ്മി നായര്‍ സിപിഐ ആസ്ഥാനത്ത്... എഐഎസ്എഫും വിദ്യാര്‍ത്ഥികളെ വഞ്ചിക്കുമോ?
ലോ അക്കാദമിയില്‍ എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തില്‍ ഉറച്ചുനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോ അക്കാദമി ഡയറക്ടര്‍ എന്‍ നാരായണന്‍ നായരും മകള്‍ ലക്ഷ്മിനായരും സിപിഐ ഓഫിസിലെത്തിയത്
തിരുവനന്തപുരം: ലോ അക്കാദമിയില്‍ നടക്കുന്ന സമരം ഒത്തു തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ സിപിഐ ആസ്ഥാനത്ത്. ലോ അക്കാദമിയില്‍ എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തില്‍ ഉറച്ചു നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോ അക്കാദമി ഡയറക്ടര്‍ എന്‍ നാരായണന്‍ നായരും മകള്‍ ലക്ഷ്മി നായരും സിപിഐ സംസ്ഥാന നേതാക്കളെ കണ്ടത്.
വ്യാഴാഴ്ച സംസ്ഥാന സമിതി ഓഫീസായ എംഎന്‍ സ്മാരകത്തിലെത്തിയണ് ഇരുവരും സിപിഐ നേതാക്കളെ കണ്ടെത്തിയത്. ലോ അക്കാദമിയിലെ സമരത്തില്‍നിന്ന് സിപിഐ അനുകൂല സംഘടനയായ എഐഎസ്എഫിനോട് പിന്മാറാന്‍ നിര്‍ദേശിക്കണമെന്ന് സിപിഐ നേതാക്കളോട് നാരായണന്‍ നായര്‍ ആവശ്യപ്പെട്ടു.

സിപിഐ നേതാക്കള്‍
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, ദേശീയ എക്‌സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച.

നാരായണന്‍ നായര്‍
ലോ അക്കാദമിയിലെ സമരത്തില്‍നിന്ന് സിപിഐ അനുകൂല സംഘടനയായ എഐഎസ്എഫിനോട് പിന്മാറാന്‍ നിര്‍ദേശിക്കണമെന്ന് സിപിഐ നേതാക്കളോട് നാരായണന്‍ നായര്‍ ആവശ്യപ്പെട്ടു.

ചര്‍ച്ച നടത്തണം
സമരത്തില്‍ പ്രശ്‌നത്തില്‍ സിപിഐക്ക് ഒന്നും ചെയ്യാനില്ലെന്നും എഐഎസ്എഫ് അടക്കമുള്ള വിദ്യാര്‍ഥിസംഘടനകളോടു ചര്‍ച്ചചെയ്ത് പ്രശ്‌നത്തിനു പരിഹാരം കാണണമെന്നും സിപിഐ നേതാക്കള്‍ മറുപടി നല്‍കി.

അന്വേഷണം
അതേസമയം പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ ലക്ഷ്മി നായര്‍ക്ക് എതിരെ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു.

വിവരാവകാശ നിയമം
സേവന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പരാതിയെ തുടര്‍ന്നാണ് അന്വേഷണം. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചത്.












Click it and Unblock the Notifications