കാവ്യക്കു വേണ്ടി ഡ്രൈവര്‍ ചെയ്തത്... രക്ഷപ്പെടും? 'മാറ്റിമറിച്ചത്' ആ കൂടിക്കാഴ്ച
ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംശയത്തിന്റെ നിഴലിലുള്ള കാവ്യാ മാധവന് ആശ്വാസം. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതാണ് പുതിയ സംഭവം.
കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ കാവ്യ നേരത്തേ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഈ ഹര്‍ജി കോടതി പരിഗണിക്കുന്നത്.

മൊഴി മാറ്റി
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നേരത്തേ ലക്ഷ്യയില്‍ വന്നത് താന്‍ കണ്ടിരുന്നതായി പറഞ്ഞ ജീവനക്കാരനാണ് ഇപ്പോള്‍ മൊഴി മാറ്റിയിരിക്കുന്നത്.

കാരണം ഡ്രൈവര്‍
കാവ്യയുടെ ഇപ്പോഴത്തെ ഡ്രൈവറാണ് ജീവനക്കാരന്റെ മൊഴി മാറ്റത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതേക്കുറിച്ച് പോലീസ് അന്വേഷിക്കും.

വീട്ടില്‍ പോയി
ലക്ഷ്യയിലെ ജീവനക്കാരന്റെ ആലപ്പുഴയിലെ വീട്ടില്‍ സുനില്‍ പോയിരുന്നതായും ഇതിനു ശേഷമാണ് അയാള്‍ പഴയ മൊഴിയില്‍ നിന്നു വ്യതിചലിച്ചതെന്നമാണ് അന്വേഷണസംഘം സംശയിക്കുന്നത്.

സുനിയുടെ മൊഴി
കേസില്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ലക്ഷ്യയില്‍ പോയതായി പള്‍സര്‍ സുനി അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് താന്‍ അവിടെ ഏല്‍പ്പിച്ചിരുന്നതായും ഇവിടെ നിന്നും പണം കൈപ്പറ്റിയതായും സുനി വെളിപ്പെടുത്തിയിരുന്നു.

അറസ്റ്റ് ചെയ്‌തേക്കും
ജീവനക്കാരന്റെ മൊഴി മാറ്റത്തിനു പിന്നില്‍ കാവ്യയുടെ ഡ്രൈവറായ സുനിലാണെന്നു സൂചന ലഭിച്ചതിനാല്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച
കാവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ചയാണ് ഹൈക്കോടതി വിധി പറയുന്നത്. പോലീസിനെതിരേ ഗുരുതര ആരോപണങ്ങളാണ് ജാമ്യ ഹര്‍ജിയില്‍ കാവ്യ ആരോപിക്കുന്നത്.

വീണ്ടും ചോദ്യം ചെയ്യും
നേരത്തേ കാവ്യയെ ദിലീപിന്റെ വീട്ടില്‍ വച്ച് അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. അന്ന് പല ചോദ്യങ്ങള്‍ക്കും അറിയില്ലെന്നായിരുന്നു കാവ്യയുടെ മറുപടി. നല്‍കിയ പല മൊഴികളിലും പോലീസ് പൊരുത്തക്കേട് കണ്ടെത്തിയിരുനന്നു. ഇതേ തുടര്‍ന്നു വീണ്ടും കാവ്യയെ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.

കാവ്യക്കെതിരേ തെളിവുകള്‍
പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നായിരുന്നു കാവ്യ അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാല്‍ ഇതു തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പോലീസിന്റെ പക്കലുണ്ട്.

രജിസ്റ്റര്‍ നശിച്ചു
കാവ്യയുടെ ഫ്‌ളാറ്റില്‍ താന്‍ മുമ്പ് പോയിരുന്നതായും പള്‍സര്‍ സുനി പോലീസിനു മൊഴി നല്‍കിയിരുന്നു. ഇതു അവിടെയുള്ള രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്നാല്‍ സുനി സന്ദര്‍ശിച്ച കാലയളവിലെ രജിസ്റ്റര്‍ അടുത്തിടെ നശിച്ച നിലയില്‍ കണ്ടെത്തിയത് ദുരൂഹതയ്ക്ക് ഇടയാക്കിയിരുന്നു.

കാവ്യയുടെ ഡ്രൈവര്‍
കാവ്യയുടെ ഡ്രൈവറായി താന്‍ മുമ്പ് ജോലി ചെയ്തിരുന്നതായും പള്‍സര്‍ സുനി അന്വേഷണത്തിനു മൊഴി നല്‍കിയിരുന്നു.












Click it and Unblock the Notifications