• search
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ലളിതയെ ആക്രമിച്ചത് സൂരജ് അല്ല! സൂരജിന്‍റേത് അറ്റ്തൂങ്ങിയ കാല്‍! എങ്ങനെ ആക്രമിക്കുമെന്ന് യുവമോര്‍ച്ച

  • By Aami Madhu

  ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ 53കാരിയെ തടഞ്ഞത് സന്നിധാനത്ത് വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ക്കാണ് വഴിവെച്ചത്. ലളിതയുടെ പ്രായത്തില്‍ സംശയം തോന്നിയ പ്രതിഷേധകര്‍ അവര്‍ക്ക് നേരേ ആക്രോശിച്ച് പാഞ്ഞടുക്കുകയായിരുന്നു. പോലീസ് സംരക്ഷണം ഒരുക്കിയിട്ട് പോലും പ്രതിഷേധകര്‍ അവരെ അടിക്കാനും അവരുടെ നേര്‍ക്ക് തേങ്ങയെറിയാനുമൊക്കെയള്ള ശ്രമം നടത്തി.

  ലളിതാ രവിയെ ആക്രമിച്ചത് ന്യായീകരിച്ച 'ബന്ധു'വായ സ്ത്രീ തമിഴ്നാട് ബിജെപി സെക്രട്ടറി?

  സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമം നടന്നു. ലളിതയെ ആക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.സംഭവത്തില്‍ ഇന്നലെയാണ് മുഖ്യപ്രതിയായ സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സൂരജ് നിരപരാധിയാണെന്ന വാദമാണ് ഇപ്പോള്‍ യുവമോര്‍ച്ച ഉയര്‍ത്തുന്നത്.

   ലളിതയ്ക്ക് നേരെ ആക്രമണം

  ലളിതയ്ക്ക് നേരെ ആക്രമണം

  പേരക്കുട്ടിയുടെ ചോറൂണിനായിരുന്നു ലളിത രവിയും കുടുംബവും ശബരിമലയില്‍ എത്തിയത്. കുഞ്ഞിന്‍റെ അമ്മ നീതു പമ്പയില്‍ തങ്ങിയശേഷം മറ്റുള്ളവരാണ് മല തയറിയത്. എന്നാല്‍ ഇവര്‍ സന്നിധാനത്ത് നടപന്തലില്‍ എത്തിയപ്പോള്‍ ലളിതയ്ക്ക് പ്രായം കുറവാണെന്ന് ആരോപിച്ച് പ്രതിഷേധകര്‍ അവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

   കൊല്ലടാ അവളെ

  കൊല്ലടാ അവളെ

  ഇതോടെ കൂട്ട ശരണം വിളിയുമായി ഒരു സംഘം ലളിതയ്ക്ക് മുന്നില്‍ എത്തി. ബാരിക്കേഡുകള്‍ ചാടിക്കടന്ന് അവരെ ആക്രമിക്കാന്‍ ഒരുങ്ങി. തന്‍റെ ഐഡി കാര്‍ഡ് അവര്‍ എടുത്ത് കാണിച്ചിട്ട് കൂടി പ്രതിഷേധകര്‍ അവരെ വിടാന്‍ തയ്യാറായില്ല.ഇതിനിടെ കൊല്ലെടാ അവളെ എന്ന് ആക്രോശിച്ച് ഒരാള്‍ പാഞ്ഞടുക്കുകയും ചെയ്തു.

  മുഖ്യപ്രതി പിടിയില്‍

  മുഖ്യപ്രതി പിടിയില്‍

  സംഭവത്തില്‍ 200 പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ വൈകീട്ടാണ് മുഖ്യപ്രതിയായ സൂരജിനെ പോലീസ് പിടികൂടിയത്. ഇലന്തൂര്‍ സ്വദേശിയായ സൂരജ് ബിജെപി പ്രവര്‍ത്തകനാണ്.

   കേസെടുത്തു

  കേസെടുത്തു

  വധശ്രമം , സ്ത്രീത്വത്തെ അപമാനിക്കല്‍ അന്യായമായി സംഘം ചേരല്‍, തടഞ്ഞുവെയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ‌സൂരജിനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തേ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയ ലിബിയെന്ന യുവതി പത്തനംതിട്ടയില്‍ തടഞ്ഞുവെച്ച കേസിലും സൂരജ് പ്രതിയാണ്.

   പൊളിഞ്ഞു

  പൊളിഞ്ഞു

  സൂരജിനെ വീട്ടില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലളിതയെ ആക്രമിച്ചതില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് യാതൊരു പങ്കുമില്ലെന്ന നേതാക്കളുടെ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. എന്നാല്‍ സൂരജ് നിരപരാധിയാണെന്നാണ് യുവമോര്‍ച്ചയുടെ വാദം.

   വെല്ലുവിളി

  വെല്ലുവിളി

  നിരപരാധിയായ സൂരജിനെ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്താല്‍ തകരുന്നതല്ല വിശ്വാസമെന്നാണ് യുവമോര്‍ച്ച അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബു തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. മുഴുവൻ CCTV നിരീക്ഷണത്തിലും പൊലീസ് വീഡിയോ നിരീക്ഷണത്തിലുമുള്ള നടപന്തലിൽ പരാതി നല്കിയ സ്ത്രിയുടെ അടുത്തെങ്ങാനും സൂരജ് എത്തി ആക്രമിക്കുന്ന ഒരു രംഗം കാണിക്കാൻ വെല്ലുവിളിക്കുകയാണെന്നും പ്രകാശ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

   വൈരാഗ്യം

  വൈരാഗ്യം

  മൂന്നുമാസം മുമ്പ് ആറന്മുള എം എൽ എ വീണാ ജോർജിനെതിരെ പത്തനംതിട്ട ബസ് സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയതിനെതിരെ ജാമ്യമില്ലാ കേസിൽപ്പെടുത്തിയ സൂരജിനോടുള്ള പ്രതികാരബുദ്ധിയാണ് അറസ്റ്റെന്നും പ്രകാശ് ആരോപിക്കുന്നു.പ്രകാശിന്‍റെ പോസ്റ്റ് വായിക്കാം

   ആരുടെ നിര്‍ദ്ദേശം

  ആരുടെ നിര്‍ദ്ദേശം

  തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല...
  കരുതിയിരിക്കുക പ്രതികാര ദാഹികൾക്കെതിരെ..
  ആരെ സന്തോഷിപ്പിക്കാൻ....
  ആരുടെ നിർദ്ദേശത്താൽ...
  എന്തിന് വേണ്ടി നിരപരാധിയായ സൂരജിനെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്തു ..
  സൂരജും ഞാനും സുഹൃത്തുക്കളും ആര്യഭവൻ ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ നടപ്പന്തലിൽ നിന്നും ഉച്ഛത്തിൽ അയ്യപ്പനാമ ജപം കേട്ട ഉടനെ ഞാൻ അവിടേക്ക് ഓടുകയായിരുന്നു.

   ആശുപത്രിയില്‍ എത്തിച്ചു

  ആശുപത്രിയില്‍ എത്തിച്ചു

  നടപ്പന്തലിൽ എത്തിയ എനിക്ക് കാണാൻ കഴിഞ്ഞത് ഒരു സ്ത്രീയെ 7 പോലിസുകാർ വലയം ചെയ്ത് പുറത്തേക്ക് കൊണ്ടുവരുന്നതും ചുറ്റിലും പ്രായഭേദമന്യേ ആയിരക്കണക്കിന് ഭക്തൻമാർ നാമം ജപിക്കുന്നതുമാണ്.ഉടൻതന്നെ കമ്പിവേലി ചാടിക്കടന്ന് ഞാൻ പോലിസുകാരുടെ നടുവിലെത്തിക്കുകയും മുന്നിൽ നിന്നു കൊണ്ട് സ്ത്രീയെ പുറത്തേക്ക് കൊണ്ടുവരുവാൻ വഴിയൊരുക്കുകയും സന്നിധാനത്തിലെ ആശുപത്രി വരെ എത്തിക്കുകയും ചെയ്തു.

   എല്ലാം വീഡിയോയില്‍

  എല്ലാം വീഡിയോയില്‍

  ഈ സംഭവം മുഴുവൻ ഡ്യൂട്ടിയിലുണ്ടായിരുന്ന CI മനോജും 7 പോലിസുകാരും കണ്ടതും വീഡിയോയിൽ പകർത്തിയതുമാണ്. അതായത് പതിനെട്ടാം പടിക്ക് താഴെ നിന്ന് സ്ത്രി നടപ്പന്തലിൽ ഞങ്ങളുടെ അടുത്തെത്തുമ്പോൾ സംഭവത്തിന്റെ 90% കഴിഞ്ഞിരുന്നു. ഒരു വർഷം മുമ്പ് വാഹന്നാപകടത്തിൽ ഒരു കാൽ പൂർണമായി അറ്റുതൂങ്ങി സർജറി മുഖേന തുന്നികെട്ടി പ്രയാസപ്പെട്ട് നടക്കുന്ന സൂരജ് ആയിരക്കണക്കിനാളുടെ നടുക്ക് സ്ത്രിയെ അക്രമിച്ചു എന്ന് പറഞ് അറസ്റ്റ് ചെയ്തു എന്ന് പറയുമ്പോൾ പുച്ഛം തോന്നുന്നു.അതും അഞ്ച് മിനുറ്റ് നടന്നാൽ വിശ്രമിക്കുന്ന സൂരജ്.

   സിസിടിവിയില്‍

  സിസിടിവിയില്‍

  മാത്രമല്ല ഞാൻ എത്തി എത്ര സമയം കഴിയണം സൂരജ് നടപന്തലിലെത്താൻ? മുഴുവൻ CCTV നിരീക്ഷണത്തിലും പോലിസ് വിഡിയോ നിരീക്ഷണത്തിലുമുള്ള നടപന്തലിൽ പരാതി നല്കിയ സ്ത്രിയുടെ അടുത്തെങ്ങാനും എത്തി ആക്രമിക്കുന്ന ഒരു രംഗം കാണിക്കാൻ ഞാൻ വെല്ലുവിളിക്കുകയാണ്.

   പ്രതികാരബുദ്ധി

  പ്രതികാരബുദ്ധി

  3 മാസം മുൻപ് ആറന്മുള MLA വീണാ ജോർജിനെതിരെ പത്തനംതിട്ട ബസ് സ്റ്റാന്റിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയതിനെതിരെ ജാമ്യമില്ലാ കേസിൽപ്പെടുത്തിയ പ്രിയ സോദരൻ സൂരജിനോടുള്ള പ്രതികാരബുദ്ധിയാണ് അറസ്റ്റ്. അയ്യപ്പ വിശ്വാസികളുടെ നാമജപത്തിന്റെ മുഖ്യ സംഘാടകനുമായ സൂരജിനെ ജയിലിലടച്ചാൽ തകരുന്നതല്ല വിശ്വാസ സംരക്ഷണ പോരാട്ടം:...

  ഫേസ്ബുക്ക് പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

  ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ വരുമാനം കുത്തനെ ഇടിഞ്ഞു! ശബരിമലയില്‍ മാത്രം 12 കോടിയുടെ കുറവ്

  English summary
  lalitha ravi attack case yuvamoracha leader facebook post

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more