2 കാര്യങ്ങള്‍ നടന്നാല്‍ കേരള രാഷ്ട്രീയം മാറും; കട്ടയ്ക്ക് നില്ക്കും പിവി അന്‍വര്‍, ലാലുവിന്റെ വാക്ക് പ്രതീക്ഷ
എല്‍ഡിഎഫ്-യുഡിഎഫ് പോരിനിടയിലേക്ക് ബിജെപി കൂടി കയറി നിന്നതാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരള രാഷ്ട്രീയത്തിലുള്ള മാറ്റം. 35 നിയമസഭാ മണ്ഡലങ്ങള്‍ ലഭിച്ചാല്‍ കേരളം ഭരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പലതവണ പറഞ്ഞെങ്കിലും കൈയ്യിലുള്ള നേമം പോയി. ആഞ്ഞുപിടിച്ചാല്‍ കൂടെ പോരുമായിരുന്ന പാലക്കാട് കിട്ടിയതുമില്ല.
ദേശീയ പാര്‍ട്ടികള്‍ക്കൊപ്പം നില്ക്കുന്ന കേരളത്തിലെ ചെറുകക്ഷികള്ക്കിടയില് എരിച്ചില്‍ ഒഴിഞ്ഞ നേരമില്ല. എന്‍സിപി പിളര്‍ന്നപ്പോഴും ജെഡിയുവും ജെഡിഎസും ബിജെപിക്കൊപ്പം പോയപ്പോഴും കേരളത്തിലെ നേതാക്കള്‍ ആശയക്കുഴപ്പത്തിലായിരുന്നു. എല്ലാവര്ക്കും ആശ്വാസമായി ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രൂപപ്പെട്ട ഇന്ത്യ സഖ്യം. എന്നാല്‍ ഈ പ്രതിപക്ഷ മുന്നണിയിലും പുതിയ പൊല്ലാപ്പ് തുടങ്ങിയിരിക്കുന്നു...

പ്രതിപക്ഷത്തിന്റെ ദേശീയ മുഖമായി നില്ക്കുന്ന കോണ്‍ഗ്രസ് തന്നെയാണ് ഇന്ത്യ സഖ്യത്തിന്റെയും അപ്രഖ്യാപിത നേതാവ്. പാര്‍ലമെന്റില്‍ കൂടുതല്‍ സീറ്റുള്ളതും പല സംസ്ഥാനങ്ങളിലും ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നതുമാണ് അമരത്തിരിക്കാനുള്ള കോണ്‍ഗ്രസിന്റെ യോഗ്യത. എന്നാല്‍ കോണ്‍ഗ്രസിനെ കൊണ്ട് കൂട്ടിയാല്‍ കൂടില്ലെന്ന് മറ്റു ചില നേതാക്കള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത്.
ബിജെപിയെ തുടര്‍ച്ചയായി തോല്‍പ്പിച്ച് കൈയ്യൂക്ക് കാണിച്ച നേതാവാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മമതയുടെ തേരോട്ടത്തില്‍ നിലം പതിച്ചത് ബിജെപി മാത്രമല്ല. 34 വര്‍ഷം ബംഗാള്‍ ഭരിച്ച സിപിഎമ്മും കോണ്‍ഗ്രസുമെല്ലാം പെടും. കൂട്ടായി നിന്നാല്‍ മാത്രമേ ബലമുണ്ടാകൂ എന്ന് മനസിലാക്കി ദേശീയതലത്തില്‍ മമതയെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ് തയ്യാറായെങ്കിലും ബംഗാളിലെ നേതാക്കള്‍ മുഖംതിരിച്ചത് തലവേദനയായി.
എങ്കിലും ബിജെപിക്കെതിരായ ഇന്ത്യ സഖ്യത്തെ നയിക്കാന്‍ നല്ലത് മമതയാണ് എന്ന് മുതിര്‍ന്ന നേതാക്കളെല്ലാം ആണയിടുന്നു. ഇന്ത്യ സഖ്യത്തെ ബംഗാളിലിരുന്ന് നയിക്കാന്‍ തയ്യാറാണ് എന്ന് മമത പറഞ്ഞതോടെ ചര്‍ച്ച ചൂടുപിടിച്ചു. സഖ്യത്തെ നയിക്കാന്‍ മമതയ്ക്ക് കഴിയുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും പറഞ്ഞു. മമതയുടെ കരുത്തിന് പിന്തുണ നല്കി ശിവസേനയുടെ സഞ്ജയ് റാവത്തും രംഗത്തുവന്നു.
ഏറ്റവും ഒടുവില്‍ മമത നയിക്കട്ടെ എന്ന് നിലപാട് സ്വീകരിച്ചിരിക്കുന്നത് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദാവാണ്. മമതയെ മുന്നില്‍ നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിനുള്ള എതിര്‍പ്പ് കാര്യമാക്കേണ്ടെന്നും അദ്ദേഹം പറയുന്നു. മമതയുമായി കൂടെ ചേരാന്‍ എസ്പിയുടെ അഖിലേഷിനും മടി കാണില്ല. ഒഡീഷയിലെ ബിജെഡിക്കും തെലങ്കാനയിലെ ബിആര്‍എസിനും മമതയോട് മമത കൂടുതലാണ്. കോണ്‍ഗ്രസും ഡിഎംകെയും സമ്മതിച്ചാല്‍ അല്ലലില്ലാതെ മമത മുന്നില്‍ നില്ക്കും.
ഈ വേളയിലാണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ രാഷ്ട്രീയ നീക്കം ശ്രദ്ധേയമാകുന്നത്. സിപിഎമ്മുമായി ഉടക്കി തമിഴ്നാട്ടിലെ ഡിഎംകെയുമായി സഖ്യം ചേരാനുള്ള നീക്കം പിണറായി വിജയന് തടഞ്ഞു എന്നാണ് അന്‍വറിന്റെ ആരോപണം. ഡല്‍ഹിയിലെത്തി തൃണമൂലുമായുള്ള സഖ്യത്തിന് അന്‍വര്‍ ശ്രമിക്കുന്നുണ്ട്. ഈ നീക്കം ജയിച്ചാല്‍ അന്‍വര്‍ ദേശീയ തലത്തില്‍ ശ്രദ്ധേയനാകും.
കേരളം, തമിഴ്നാട്, കര്‍ണാക എന്നീ സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ നടത്താന്‍ സാധിക്കുന്ന രാഷ്ട്രീയ നീക്കങ്ങളുടെ പദ്ധതി മുന്നില്‍ വച്ചാണത്രെ അന്‍വര്‍ ടിഎംസി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. രാഷ്ട്രീയ തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ ഒട്ടും പിന്നിലല്ല അന്‍വര്‍. ഡിഎംകെ പ്രവേശനം വഴിമുടക്കിയ പോലെ ടിഎംസി പ്രവേശനം തടയാന്‍ സിപിഎമ്മിന് സാധിക്കില്ല എന്ന് അന്‍വര്‍ കണക്കുകൂട്ടുന്നു. മമത ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിലെത്തുകയും പിവി അന്‍വര്‍ ടിഎംസിയുടെ ഭാഗമാകുകയും ചെയ്താല്‍ കേരള രാഷ്ട്രീയത്തിലും ചലനങ്ങളുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ അന്‍വറിന്റെ തട്ടകം ഡല്ഹിയാകാനുള്ള സാധ്യതയും തള്ളാനാകില്ല.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications