• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇതര മതക്കാരിയെ പ്രണയിച്ചു, മതം വിലക്കിയപ്പോള്‍ വിളിച്ചിറക്കി, പ്രണയത്തിലും ഹീറോയായി പിടി തോമസ്

Google Oneindia Malayalam News

രാഷ്ട്രീയത്തില്‍ ആദര്‍ശവാദിയാണ് പിടി തോമസ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതിനുപ്പറം അദ്ദേഹത്തിന്റെ മറ്റൊരു മുഖവും അധികമാര്‍ക്കും അറിയാത്തതായി ഉണ്ടായിരുന്നു. സ്വന്തം പ്രണയമായിരുന്നു അത്തരത്തിലൊരു കാര്യം. ഇതര മതക്കാരിയെ പ്രണയിക്കുകയും, മതം എല്ലാത്തിനും തടസ്സമായി നിന്നപ്പോള്‍, പതര്‍ച്ചകളൊന്നും ഇല്ലാതെ അവരെ വിളിച്ചിറക്കി കൊണ്ടുവരികയായിരുന്നു പിടി തോമസ്.

നാഗചൈതന്യയില്‍ നിന്ന് 50 കോടി തട്ടിയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം, കമന്റിന് ചുട്ടമറുപടിയുമായി സാമന്തനാഗചൈതന്യയില്‍ നിന്ന് 50 കോടി തട്ടിയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം, കമന്റിന് ചുട്ടമറുപടിയുമായി സാമന്ത

അന്ന് കൂടെകൂട്ടിയ പ്രണയത്തെ മരണം വരെ ഒപ്പം നിര്‍ത്തുകയായിരുന്നു പിടി തോമസ്. ജാതിയുടെ മതത്തിന്റെയും വേലിക്കെട്ടുകളെ മറികടന്ന് കൊണ്ടായിരുന്നു പിടിയുടെ പ്രണയം. ജീവിതത്തില്‍ പരുക്കന്‍ നിലപാടുകള്‍ ഉണ്ടായിരുന്ന പിടി പക്ഷേ സ്വന്തം പ്രണയത്തിലെ പ്രേംനസീറാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

1

പിടിയുടെ ദിവ്യപ്രണയത്തിന് സാക്ഷിയായത് മഹാരാജാസ് കോളേജായിരുന്നു. പിടി ഉമയെന്ന ജീവിത സഖിയെ അവിടെ വെച്ചാണ് പിടി തോമസ് ആദ്യമായി കാണുന്നത്. ബ്രാഹ്മണ കുടുംബാംഗമായിരുന്നു ഉമ. ക്രിസ്ത്യന്‍ യുവാവുമായുള്ള പ്രണയമൊന്നും അന്നത്തെ കാലത്ത് ഏതെങ്കിലും സ്ത്രീകള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തതായിരുന്നു. ഇരുവരെയും ഒന്നിപ്പിക്കാനും കാരണങ്ങളുണ്ടായിരുന്നു.അതിലൊന്നായിരുന്നു രാഷ്ട്രീയം. കെഎസ്‌യുവിന്റെ സംസ്ഥാന നേതാവ് കൂടിയാണ് അന്ന് പിടി തോമസ്. ഉമയ്ക്കും രാഷ്ട്രീയമുണ്ടായിരുന്നു. മഹാരാജാസാസില്‍ കെഎസ്‌യുവിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു ഉമ. ഇരുവരും പരസ്പരം കാണുന്നതും സംസാരിക്കുന്നതുമൊക്കെ അത് വഴിയാണ്.

2

കോളേജ് യൂണിയനില്‍ ലേഡി റെപ്പ്, വൈസ് ചെയര്‍പേഴ്‌സണ്‍ പദവികളിലും ഉമയുണ്ടായിരുന്നു. പിടി മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു അന്ന് സമയം. പക്ഷേ മഹാരാജാസില്‍ അദ്ദേഹം എത്താത്ത ദിവസങ്ങളില്ലായിരുന്നു. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കും സമരങ്ങള്‍ക്കുമായി ഇവിടെ എത്താറുണ്ടായിരുന്നു. പക്ഷേ ആ കൂടിക്കാഴ്ച്ചകളൊന്നും വെറുതെയായില്ല. രാഷ്ട്രീയ സഹപ്രവര്‍ത്തനം ഇരുവരെയും അടുക്കാന്‍ സഹായിക്കുകയായിരുന്നു. പക്ഷേ പ്രശ്‌നങ്ങള്‍ പിടിയെയും ഉമയെയും കാത്തിരിക്കുന്നുണ്ടായിരുന്നു.ഉമ ക്രിസ്ത്യാനി പയ്യനെ പ്രണയിച്ചത് വീട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുമായിരുന്നില്ല. ഉമയുടെ വീട്ടില്‍ ആകെ പ്രശ്‌നങ്ങളുണ്ടായി. എന്നാല്‍ ഒരിക്കലും ഉമയെ പിടി കൈവിട്ടില്ല. ഉമയെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോവുകയായിരുന്നു പിടി.

3

പിടി തോമസ് വീട്ടില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കുമെന്നാണ് കരുതിയത്. വീട്ടില്‍ വിളിച്ച് തന്റെ പ്രണയകാര്യം അമ്മയുമായി പങ്കുവെച്ചെങ്കിലും വിവാഹം പള്ളിയില്‍ വെച്ച് നടത്തണമെന്നായിരുന്നു ആവശ്യം. ആരെ വേണമെങ്കിലും നിനക്ക് വിവാഹം കഴിക്കാം, പക്ഷേ ഇക്കാര്യം നിര്‍ബന്ധമായിരിക്കണമെന്നും നിര്‍ദേശിച്ചു. പക്ഷേ തടസ്സങ്ങള്‍ പിന്നാലെ വന്നു. കാനോന്‍ നിയമപ്രകാരം ആരെങ്കിലും ഒരാള്‍ ക്രിസ്ത്യന്‍ വിശ്വാസി ആയാല്‍ പള്ളിയില്‍ വെച്ച് വിവാഹം നടത്താനാവുമെന്ന് പിടി തോമസ് മനസ്സിലാക്കി. അതിനുള്ള ശ്രമങ്ങളാണ് പിടി പിന്നീട് നടത്തിയത്. ബിഷപ്പിനെ ഇതിനായി വിളിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ഇതോടെ വിവാഹം വീണ്ടും പ്രതിസന്ധിയിലായി.

4

പള്ളിക്കാരും മതവിശ്വാസികളും ചേര്‍ന്ന് ഇരുവരും തമ്മിലുള്ള വിവാഹത്തെ പരമാവധി തകര്‍ക്കാനാണ് ശ്രമിച്ചത്. പക്ഷേ കോതമംഗലം സെയ്ന്റ് ജോര്‍ജ് ഫൊറാന ചര്‍ച്ചിലെ ജോര്‍ജ് കുന്നംകോട്ട് ഇരുവരുടെയും വിവാഹം നടത്തി തരാമെന്ന് സമ്മതിക്കുകയായിരുന്നു. വിവാഹ ദിവസം മറ്റൊരു ഹീറോയിസം കൂടി പിടിയില്‍ നിന്നുണ്ടായിരുന്നു. ആ ദിവസം പിടി ഉമയെയും കൂട്ടി നേരെ പോയത് വയലാര്‍ രവിയുടെ വീട്ടിലേക്കാണ്. മകളെ അന്വേഷിക്കേണ്ടെന്നും തന്റെ കൂടെ സുരക്ഷിതയായി ഉണ്ടാകുമെന്നും പിടി ഉമയുടെ വീട്ടില്‍ വിളിച്ച് അറിയിച്ചു. ഇതിന് ശേഷമായിരുന്നു വിവാഹം നടന്നത്. വീട്ടുകാരുടെ ആശങ്ക പരിഹരിക്കാനുള്ള ശ്രമമായിരുന്നു പിടി നടത്തിയത്.

5

വയലാര്‍ രവിയുടെ വീട്ടില്‍ ബെന്നി ബെഹനാന്‍, വര്‍ഗീസ് ജോര്‍ജ് പള്ളിക്കര, എന്നിവരൊക്കെയുണ്ടായിരുന്നു. വയലാര്‍ രവിയുടെ ഭാര്യ മേഴ്‌സി രവി അണിഞ്ഞ സാരിയുടുത്താണ് ഉമ വിവാഹത്തിന് ഒരുങ്ങിയത്. കോതമംഗലം പള്ളിയില്‍ വെച്ചായിരുന്നു പിടി ഉമയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. പിടിയുടെ കുടുംബാംഗങ്ങള്‍ ഇടുക്കിയില്‍ നിന്നെത്തി വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇരുവരും ഒരിക്കലും ഏതെങ്കിലും മതത്തിലേക്ക് മാറിയില്ല. പിടിയായും ഉമയായും തന്നെ അവര്‍ ജീവിച്ചു. വിവേകാനന്ദനോടുള്ള ഇഷ്ടം മനസ്സിലുള്ള പിടി ഇളയ മകന് വിവേക് എന്ന പേര് നല്‍കി. ആ ദിവ്യ പ്രണയത്തിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. മഹാരാജാസിന്റെ മണ്ണില്‍ തുടക്കമിട്ട ആ പ്രണയത്തിനൊടുവില്‍ ഉമയെ തനിച്ചാക്കി പിടി വേദനകളില്ലാത്ത മറ്റൊരു ലോകത്തേക്ക് യാത്രയായി.

cmsvideo
  ആരായിരുന്നു പി ടി തോമസ് ? കോൺഗ്രസിനെ ഒറ്റയാൻ ..നിലപാടുകളുടെ രാജാവ്

  ഗോവയില്‍ കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞു!! ഇനി തൃണമൂലിന്റെ കാലം, ബാക്കിയുള്ളത് 2 പേര്‍ മാത്രംഗോവയില്‍ കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞു!! ഇനി തൃണമൂലിന്റെ കാലം, ബാക്കിയുള്ളത് 2 പേര്‍ മാത്രം

  English summary
  late thrikkakara mla pt thomas and his wife uma's love story goes viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X