ലോ അക്കാദമി: കയ്യേറ്റം പൊളിച്ചടുക്കി തുടങ്ങി; ആദ്യം പ്രിന്‍സിപ്പാള്‍, ഇപ്പോ പ്രധാന കവാടം; അടുത്തത്??

  • Posted By:
Subscribe to Oneindia Malayalam

തിരുവന്തപുരം: പ്രിന്‍സിപ്പാളിനെതിരായ വിദ്യര്‍ത്ഥി പ്രക്ഷോഭം അവസാനിച്ചതിന് പിന്നാലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. കോളേജ് നടത്തിപ്പിനായി കരുണാകരന്‍ സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമി ദുര്‍വിനിയോഗം ചെയ്തതായി ലോ അക്കാദമിക്കെതിരെ ആരോപണമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് വിഎസ് ഉള്‍പ്പെടയുള്ളവര്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പിന്റെ നടപടി.

Law Academy

റിപ്പോര്‍ട്ട് പ്രകാരം ലോ കോളേജിന്റെ പ്രധാന കവാടമാണ് പൊളിച്ച് നീക്കിയത്. റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പൊളിച്ചു നീക്കല്‍ നടപടി. ജല അതോറിറ്റിയുടെ ഭൂമിയിലും സര്‍ക്കാര്‍ പുറംമ്പോക്കിലുമായി നിര്‍മിച്ച അക്കാദമിയുടെ പ്രധാന കവാടവും മതിലും 24 മണിക്കൂറിനുള്ളില്‍ പൊളിച്ച് നീക്കാന്‍ റവന്യു വകുപ്പ് നോട്ടീസ് നല്കിയിരുന്നു.

സര്‍വേ നമ്പര്‍ 726-5ലെ 28 സെന്റാണ് റവന്യു വകുപ്പ് ആദ്യം ലക്ഷ്യം വച്ചത്. ജല അതോറിറ്റിയുടെ ഭൂമിയിലേക്കുള്ള വഴിയിലും ബേസിക് ടാക്‌സ് രജിസ്റ്റര്‍ (ബിടിആര്‍) പ്രകാരം പൈപ്പ് ലൈന്‍ കടന്ന് പോകുന്ന വഴിയിലുമാണ് അക്കാദമിയിലേക്കുള്ള പ്രധാന കവാടവും റോഡും പണിതിരിക്കുന്നതെന്നു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പൊതുവഴിയുമാണ്. അക്കാദമിക്കായി ഒരു ഘട്ടത്തിലും പതിച്ചു നല്‍കാത്ത ഈ ഭൂമി ഇവര്‍ സ്വകാര്യ വഴിയായും ഗേറ്റായും ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

English summary
Revenue department demolished Law Academy main gate. The proceeding taken place as per the principle secretary's report on land encroachment.
Please Wait while comments are loading...