കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോ അക്കാദമി സമരം; സര്‍ക്കാര്‍ ഇടപെടുന്നു; വിദ്യാര്‍ത്ഥി പ്രക്ഷോഭം ഫലം കാണുമോ?

വിദ്യാഭ്യാസ മന്ത്രി രവിന്ദ്രനാഥ് നാളെ ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി നാളെ ചര്‍ച്ച നടത്തും. വൈകുന്നേരം നാലിനാണ് ചര്‍ച്ച.

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ഇടപെടാന്‍ ഒടുവില്‍ സര്‍ക്കാര്‍ തയാറായി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും. വൈകിട്ട് നാലിനാണ് ചര്‍ച്ച.

Lakshmi Nair

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ലോ ആക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്. രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ലോ അക്കാദമിയിലെത്തി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയിരുന്നു.

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശയപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ സമരം. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും എന്നാല്‍ രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്നും ലക്ഷ്മി നായര്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പ്രിന്‍സിപ്പലിനെ മാറ്റാന്‍ ഉദ്ദേശമില്ലെന്ന് ലോ അക്കാദമി ഡയറക്ടറും വ്യക്തമാക്കിയിരുന്നു.

വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷം ലോ അക്കാദമി മാനേജ്‌മെന്റുമായി ആശയവിനിമയം നടത്താനാണ് നീക്കമെന്നാണ് സൂചന.

English summary
Education minister Raveendranadh will meet the Law Academy students tomorrow. The meeting will on Four O'Clock in the evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X